JessVarkey

മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് മാടകയില്‍ ഷാജന്‍

Jess Varkey Thuruthel കാഞ്ഞിരവേലിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് (Electrocution) മരിച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് മാടകയില്‍ ഷാജനും ഭാര്യയും. ജൂലൈ 28-ാം തീയതി രാത്രിയാണ് ഇവരുടെ പറമ്പില്‍ പെരിയാറിന്റെ തീരത്തോടു ചേര്‍ന്ന് കാട്ടാന മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു തക്ക തെളിവുകളൊന്നും ഇവിടെ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന അന്നുരാവിലെ സ്ഥലം ഉടമയായ മാടകയില്‍ ഷാജനും ഭാര്യയും ഒളിവില്‍ പോയിരുന്നു. ആന ചെരിഞ്ഞതറിഞ്ഞ് വനം…

Read More

പാപികളാകാന്‍ കൊതിക്കുന്ന ക്രിസ്ത്യാനികള്‍

Jose Kunju ഈ ലേഖനം ഫേയ്‌സ്ബുക്കില്‍ നിന്നും എടുത്തതാണ്. Jose Kunju എഴുതിയത്. നല്ല ആര്‍ട്ടിക്കിള്‍. അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചില്ല, എങ്കിലും അദ്ദേഹത്തിന്റെ ബൈലൈനോടു കൂടി തമസോമയില്‍ പബ്ലിഷ് ചെയ്യുന്നു… ക്രിസ്ത്യാനികള്‍ പൊതുവെ പാപികളാണ് എന്ന് മാത്രമല്ല, പാപികളായിരിക്കുന്നതില്‍ വലിയ വിഷമം അനുഭവിക്കാത്തവരുമാണ് എന്നതാണ് എന്റെ നിരീക്ഷണം (Sins and sinners). ഒരു ധ്യാനഗുരു, തന്റെ മുന്നിലിരിക്കുന്ന ആയിരം ആളുകളെ മുഖത്തുനോക്കി ”പാപികളേ’ എന്ന് വിളിച്ച് പ്രസംഗിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ആര്‍ക്കും ഒരു പരാതിയുമില്ല. പാപബോധം ആ…

Read More

വിമര്‍ശനമാകാം, പക്ഷേ, ഭാഷ ചെകുത്താനാകരുത്‌

Jess Varkey Thuruthel വിമര്‍ശനം, അഭിപ്രായ പ്രകടനം ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യത്തിന് ഇതുവരെയും യാതൊരു കോട്ടവും സംഭവിക്കാത്തൊരു നാടു തന്നെയാണ് ഇന്നും കേരളം. പക്ഷേ, വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന അസഭ്യവര്‍ഷവും തരംതാണ ഭാഷയും താറടിച്ചു കാണിക്കലും വ്യക്തിഹത്യയും എങ്ങനെയാണ് വിമര്‍ശനത്തിന്റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നത്? യൂ ട്യൂബ് ചാനല്‍ നടത്തുന്ന സൂരജ് പാലാക്കാരന്‍ മറ്റൊരു ചെകുത്താനാണ് (Chekuthan). വിമര്‍ശനത്തിന്റെ പേരില്‍ അയാള്‍ പ്രയോഗിക്കുന്ന ഭാഷ പബ്ലിക് ടോയ്‌ലറ്റിനെക്കാള്‍ മോശം. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു…

Read More

അതിന് കൂറിലോസ് തോക്കിന്‍മുനയില്‍ അല്ലായിരുന്നല്ലോ?

Zachariah & Jess Varkey കൈകള്‍ ബന്ധിച്ചിരുന്നില്ല, തോക്കിന്‍ മുനയിലോ കത്തിമുനയിലോ ആയിരുന്നില്ല, കേരളത്തില്‍ നിന്നും ആയിരത്തിലേറെ കിലോമീറ്ററുകള്‍ക്കകലെ നിന്നും വന്നൊരു ഫോണ്‍ കോള്‍. അത് സ്വിച്ച് ഓഫ് ആക്കാന്‍ ആരുടേയും അനുവാദവും ആവശ്യമില്ല. ഫോണ്‍ ഓഫാക്കിയാലും അവര്‍ക്കു കൊല്ലാന്‍ സാധ്യമല്ല. എന്നിട്ടും പേടിച്ചുമുട്ടിടിച്ച് ലോഹയില്‍ ഒന്നും രണ്ടും സാധിച്ചു പോലും! ആ വീഡിയോ കോള്‍ ഡിസ്‌കണക്ട് ചെയ്തില്ല എന്നു പറയുമ്പോള്‍, മാര്‍ കൂറിലോസും (Mor Coorilose) പറ്റിക്കപ്പെട്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ ഉണ്ട്. തട്ടിപ്പുകാരുടെ കഴിവിനെ വാഴ്ത്തുന്നവരുമുണ്ട്….

Read More

ദുരിതകാലം കൊയ്ത്തു കാലമാക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചേ തീരൂ

Jess Varkey Thuruthel വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ (Disaster) പെട്ടുപോയ ഹതഭാഗ്യരായ മനുഷ്യരെ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ കരുതുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തവരാണ് ഓരോ മലയാളിയും. ആ ദുരന്തഭൂമിയിലെത്തി ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുക്കാനും ഒട്ടനവധി പേര്‍ തയ്യാറാവുകയും ചെയ്തു. ദുരിതത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനും ചേര്‍ത്തു പിടിക്കാനും ഓരോ മലയാളിയും കാണിക്കുന്ന ഹൃദയ വിശാലത ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുക കൂടി ചെയ്തിട്ടുണ്ട്. കാരണം രക്ഷാപ്രവര്‍ത്തനമായാലും രക്ഷയ്ക്കായാലും മലയാളിയോളം പോന്ന മറ്റൊരു സമൂഹവുമില്ല എന്നതു തന്നെ….

Read More

ഇനിയും ചില ചെകുത്താന്മാര്‍ പിടിയിലാകാനുണ്ട്

Jess Varkey Thuruthel ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. സ്വന്തം അഭിപ്രായം തുറന്നു പറയാനും അവകാശമുണ്ട്. പക്ഷേ, ആര്‍ക്കും ആരെയും അധിക്ഷേപിക്കാനോ അപമാനിക്കാനോ ആത്മാഭിമാനം തകര്‍ക്കാനോ അവകാശമില്ല. യൂ ട്യൂബ് നല്ലൊരു വരുമാനമാര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു ചാനലും തുടങ്ങി ആര്‍ക്കു നേരെയും അധിക്ഷേപങ്ങള്‍ പറഞ്ഞ് അതിലൂടെ തന്റെ ചാനലിനു പ്ര(കു)ശസ്തിയും വരുമാനവുമുണ്ടാക്കിയെടുക്കുന്ന നിരവധി പേരുണ്ട്. ഈ ട്രെന്റിന് ഇവിടെ തുടക്കം കുറിച്ചത് സന്തോഷ് പണ്ഡിറ്റ് ആണ്. സ്വയം നാറി…

Read More

താങ്കളുടെ മടിശീലയ്ക്കു കനമുണ്ട് കൂറിലോസ് തിരുമേനീ!

Zachariah & Jess Varkey യാക്കോബായ സഭയുടെ മുന്‍ ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് (Metropolitan Dr Geevarghese Mar Coorilose) സൈബര്‍ തട്ടിപ്പുകാര്‍ക്ക് 15 ലക്ഷം രൂപ കൈമാറിയത്രെ! മിതവാദി, ലളിത ജീവിതം നയിക്കുന്ന വ്യക്തി, നിരണം ഭദ്രാസനാധിപന്‍ എന്ന സ്ഥാനം സ്വയം ത്യജിച്ച മഹത് വ്യക്തിത്വം, ഇങ്ങനെയെല്ലാമാണ് നാളിതുവരെ മാര്‍ കൂറിലോസിനെ വിശേഷിപ്പിച്ചിരുന്നത്. ഇത്രയും വലിയ സ്ഥാനത്തിരുന്ന ഒരു വ്യക്തിയെ പറ്റിക്കാന്‍ കഴിഞ്ഞ സൈബര്‍ തട്ടിപ്പുകാര്‍ ബുദ്ധി കൂടിയ ഇനമാണ് എന്നെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്…

Read More

അഖില്‍ മാരാര്‍ അഥവാ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നവന്‍

Zachariah കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രിയായും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശകന്‍ ധ്രുവ് റാത്തിയുടെ കേരളത്തിന്റെ പതിപ്പായും വാഗ്ദാനമായും പ്രതിപക്ഷ നേതാവായും അങ്ങനെയങ്ങനെ സോഷ്യല്‍ മീഡിയ നിറയെ അഖില്‍ മാരാര്‍ (Akhil Marar) എന്ന സംഘിയെ വാനോളം പുകഴ്ത്തുകയാണ് ചിലര്‍. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിനുമെതിരെ, ‘പിണറായീ നീ പോ’ എന്നെല്ലാം വിളിച്ചു പറയുന്ന വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പുന്ന മാരാരെപ്പോലുള്ളവര്‍ നിര്‍ദാക്ഷിണ്യം എതിര്‍ക്കപ്പെടേണ്ടവരാണ്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പു വിതയ്്ക്കുന്ന നീച രാഷ്ട്രീയം തടയപ്പെടുക തന്നെ വേണം. അഭിപ്രായ…

Read More

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത: ബ്രിജ് ഭൂഷന്റെ പങ്കെന്ത്?

Jess Varkey Thuruthel വെറും 24 മണിക്കൂറിനുള്ളില്‍ വിനേഷ് ഫോഗട്ട് (Vinesh Phogat) തോല്‍പ്പിച്ചത് മൂന്നു ലോകോത്തര താരങ്ങളെയാണ്. എന്നിട്ടും പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരിക്കുന്നു! വെറും 100 ഗ്രാം ഭാരം കൂടി എന്നതിന്റെ പേരിലാണ് അവര്‍ക്ക് അയോഗ്യത. ഒളിമ്പിക്‌സ് നിയമമനുസരിച്ച് 50 കിലോയില്‍ ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യയാവും. ഒട്ടനവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിനേഷിന് ഈ നിയമങ്ങളെല്ലാം അറിവുള്ളതാണ്. എന്നുമാത്രമല്ല, അവര്‍ക്കൊപ്പം ഒരു മെഡിക്കല്‍ സംഘം തന്നെയുണ്ട്. ഡയറ്റും…

Read More

മുന്‍ ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തി: യുവതിക്ക് 15 ലക്ഷം പിഴ

Thamasoma News Desk മുന്‍ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുകയും മാനക്കേട് ഉണ്ടാക്കുന്ന ഇ മെയിലുകള്‍ അയക്കുകയും ചെയ്ത കേസില്‍ യുവതി കുറ്റക്കാരിയെന്ന് ഡല്‍ഹി കോടതി (Delhi Court). പിഴയായി 15 ലക്ഷം രൂപ മുന്‍ഭര്‍ത്താവിനു നല്‍കാനും കോടതി വിധിച്ചു. മുന്‍ഭാര്യ തനിക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങളുടെ പേരില്‍ തനിക്ക് വ്യക്തിപരമായും തൊഴില്‍പരമായും കടുത്ത ദോഷമുണ്ടാക്കിയെന്ന് അദ്ദേഹം വാദിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി ഉത്തരവ്. സാകേത് ജില്ലാ കോടതി ജഡ്ജി സുനില്‍ ബെനിവാള്‍ ജൂലൈ 29 നാണ് ഈ കേസില്‍ വിധി പ്രഖ്യാപിച്ചത്….

Read More