JessVarkey

തുല്യത ആരും നല്‍കുന്നതല്ല, സ്വയം നേടിയെടുക്കേണ്ടതാണ്

Thamasoma News Desk നിരവധി ബോധവത്കരണങ്ങളുടേയും എഴുത്തുകളുടേയും ശക്തിപ്പെടുത്തലുകളുടേയും ഫലമായി, സ്വന്തമായി ജോലി നേടിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട് (Gender equality). എങ്കിലും പുറത്തു പോയി ജോലി ചെയ്യാനും പണം സമ്പാദിക്കാനും അങ്ങനെ സമ്പാദിക്കുന്ന പണം സ്വന്തം തീരുമാനപ്രകാരം വിനിയോഗം ചെയ്യാനും ഇന്നും അറിയില്ലാത്ത പെണ്‍കുട്ടികള്‍/സ്ത്രീകളാണ് ഏറെയും. വിവാഹ ജീവിതം തകര്‍ന്നു തരിപ്പണമായിട്ടും ഈ കഴിവില്ലായ്മയ്ക്ക് അവര്‍ നല്‍കേണ്ടി വരുന്ന വില സ്വന്തം ജീവനോളമാണ്. തുല്യതയും സ്വാതന്ത്ര്യവുമൊന്നും ആരും…

Read More

ഡോക്ടറാവാന്‍ കൊതിച്ചവളുടെ ദേഹം ഒടുവില്‍ ഡോക്ടര്‍മാര്‍ക്കു പഠിക്കാനായി…

Thamasoma News Desk അവള്‍ ആഗ്രഹിച്ചത് ഒരു ഡോക്ടര്‍ ആവാനായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ആ 16 കാരി നേടിയത് 99.70% മാര്‍ക്കുമായിരുന്നു. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഡോക്ടര്‍ ആകാന്‍ കൊതിച്ച മകളുടെ ചേതനയറ്റ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനായി വിട്ടുനല്‍കി അവളുടെ അച്ഛന്‍ (brain haemorrhage). ഗുജറാത്ത് സ്വദേശിയായ ഹീര്‍ ഖേട്ടിയയുടെ പത്താം ക്ലാസ് റിസല്‍ട്ട് വന്നത് മെയ് 11 ന് ആയിരുന്നു. അതിനും ഒരു മാസം മുമ്പേ തന്നെ, മസ്തിഷ്‌ക രക്തസ്രാവം മൂലം…

Read More

മടുത്തു, ഇനി ഇന്ത്യയിലേക്കില്ല, സിനിമയും; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

Thamasoma News Desk ‘എനിക്കു മതിയായി, ഇനി ഞാന്‍ സിനിമ ചെയ്യില്ല, ഇന്ത്യയിലേക്ക് ഇനി മടങ്ങി വരികയുമില്ല,’ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു (Sanal Kumar Sasidharan). ടൊവീനോ തോമസ് നായകനായ വഴക്ക് (Vazhakku/The Quarrel) എന്ന സിനിമയാണ് സനലിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍, അദ്ദേഹം നാടും സിനിമ നിര്‍മ്മാണവും ഉപേക്ഷിച്ചു പോയി. ‘കേരളത്തില്‍ ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ എനിക്കെന്റെ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. അതിഭീകരമായ ഭീഷണികളാണ് എനിക്കു നേരെ ഉയരുന്നത്. സാധ്യമായ എല്ലാ…

Read More

വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കണമെന്ന് കോടതി

Thamasoma News Desk കള്ള സ്ത്രീധനക്കേസുകള്‍ തടയുന്നതിനായി വധൂവരന്മാര്‍ വിവാഹ സമയത്ത് ലഭിച്ച സാധനങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി (fake dowry case). 1961-ലെ സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുവാനോ നല്‍കുവാനോ അനുവാദമില്ല. പക്ഷേ, സ്ത്രീധനത്തിനു പകരമായി സമ്മാനമെന്ന പേരില്‍ പണവും മറ്റും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ 3(2) പ്രകാരം വിവാഹസമയത്ത് വധൂവിനോ വരനോ നല്‍കുന്ന സമ്മാനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘സ്ത്രീധനം…

Read More

പന്തീരങ്കാവ് സ്ത്രീപീഢനക്കേസ്: പെണ്‍കുട്ടിക്കുമേല്‍ അവിഹിതം ആരോപിക്കുന്നവരോട്

Jess Varkey Thuruthel വിവാഹം കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചവര്‍ക്കു പറയാനുള്ളത് ആ പെണ്‍കുട്ടിയുടെ അവിഹിത ബന്ധത്തെക്കുറിച്ചാണ് (Pantheerankavu dowry case). എം ടെക് വരെ പഠിച്ച് ജോലി നേടിയ ഒരു പെണ്‍കുട്ടിയെയാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്. ഒടുവില്‍, അവള്‍ക്കു നേരെ ലൈംഗിക അപവാദവും! അതോടെ, പെണ്ണിനെ സദാചാരം പഠിപ്പിക്കാനായി സകലരും വാളുമൂരിപ്പിടിച്ച് രംഗത്തെത്തിയിരിക്കുന്നു. പന്തീരാങ്കാവ് പോലീസ് പറഞ്ഞതിന്റെ ആവര്‍ത്തനം. ഇതെല്ലാം വിവാഹ ജീവിതത്തില്‍ പതിവല്ലേ. പെണ്ണ് വഴിപിഴച്ചു പോയാല്‍ പിന്നെ എന്തു ചെയ്യണം…

Read More

നിയമത്തിന്റെ പഴുതുപയോഗിച്ച് ഭാര്യയ്ക്കു ജീവനാംശം നല്‍കുന്നതില്‍ നിന്നും ഒഴിവാകാനാവില്ലെന്ന് കോടതി

നിയമത്തിന്റെ പഴുതുപയോഗിച്ച് (Legal Loophole) ഭാര്യയ്ക്കു ചിലവിനു നല്‍കുന്നതില്‍ നിന്നും ഭര്‍ത്താവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയ്ക്കു പ്രതിമാസം 5,000 രൂപ ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവിറക്കിയത്. ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്താതെ ഭാര്യ തന്റെ കൂടെ താമസിക്കുകയായിരുന്നുവെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, പതിനഞ്ചര വര്‍ഷത്തിലേറെയായി ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയായിരുന്നുവെന്നും യുവതിയെ ഉപേക്ഷിച്ചത് പുരുഷനാണെന്നും ജസ്റ്റിസ് രാജീവ് മിശ്രയുടെ…

Read More

‘പോയി തൂങ്ങിച്ചാവ്’ എന്ന പ്രസ്താവനയല്ല, നാണക്കേടാണ് ആ പുരോഹിതനെ മരണത്തിലേക്കു നയിച്ചത്

Thamasoma News Desk ‘പോയി തൂങ്ങിച്ചാവ്’ (Go and hang yourself) എന്നായിരുന്നു ആ മനുഷ്യന്‍ ആ പുരോഹിതനോടു പറഞ്ഞത്. സ്വന്തം ഭാര്യയുടെയും വൈദികന്റെയും പ്രവൃത്തി ആ മനുഷ്യനെ അത്രത്തോളം രോഷാകുലനാക്കിയിരുന്നു. ജീവിതത്തെയപ്പാടെ നിരാശയും ബാധിച്ചിരുന്നു. കാരണം, തന്റെ ഭാര്യയും വൈദികനും തമ്മിലുള്ള ബന്ധം അയാള്‍ നേരിട്ടു കണ്ടിരുന്നു. ഇക്കാര്യം എല്ലാവരോടും പറയുമെന്നും ഇനിയിതു സഹിക്കാനാവില്ലെന്നും അയാള്‍ ആ പുരോഹിതനോടു പറഞ്ഞു. തീരദേശ കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു പള്ളിയില്‍ ഒരു പുരോഹിതനായിരുന്ന അദ്ദേഹത്തിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പള്ളിയിലേക്കു…

Read More

ഷാഫി പറമ്പില്‍ സമൂഹത്തിനേല്‍പ്പിച്ച ആഘാതം മാറാന്‍ കാലമെത്ര കഴിയണം?

Anish Bursom കുതന്ത്രങ്ങളും തരംതാണ രാഷ്ട്രീയ പ്രചാരണങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തിയ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. പക്ഷേ, വടകരയില്‍ ഈ മനുഷ്യന്‍ ഉണ്ടാക്കിയ സാമൂഹിക ആഘാതത്തില്‍ നിന്നും മുക്തിനേടാന്‍ എത്ര കാലം കഴിഞ്ഞാലാണ് ഈ നാടിനു സാധിക്കുക? വിജയത്തിനായി ഷാഫി (Shafi Parambil) മണ്ഡലങ്ങളിലെമ്പാടും തീ കൊളുത്തി, ആളിപ്പടരുന്നതു നോക്കി ആസ്വദിച്ചു കാത്തിരുന്നു. ഒരു നാടിനെ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള തീയാണത്. വടകരയില്‍ ജയിക്കാന്‍ ഷാഫി ഉയര്‍ത്തിയ തന്ത്രങ്ങളെ അക്കാദമിക് സങ്കേതഭാഷയില്‍ നാലായി തരംതിരിക്കാം. ഈ നാല്…

Read More

ഭാര്യയുടെ സ്ത്രീധനത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീം കോടതി

Thamasoma News Desk ഭാര്യയുടെ സ്ത്രീധനത്തില്‍ ഭര്‍ത്താവിന് യാതൊരു അവകാശവുമില്ലെന്നും ദുരിത കാലത്ത് അത് ഉപയോഗിച്ചാലും ഭാര്യക്ക് അതു തിരികെ നല്‍കാനുള്ള ധാര്‍മ്മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി (Supreme Court). ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉപയോഗിച്ച സ്വര്‍ണ്ണത്തിനു പകരമായി 25 ലക്ഷം രൂപ നല്‍കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. വിവാഹ സമയം തന്റെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് 89 പവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുടെ ചെക്കും നല്‍കിയതായി യുവതി കോടതിയെ അറിയിച്ചു. എന്നാല്‍, വിവാഹത്തിന്റെ അന്നു തന്നെ തന്റെ…

Read More

ദിവസം നൂറിലേറെ ഫോണ്‍ കോളുകള്‍; കാമുകന്‍ ദുരിതത്തില്‍, പെണ്‍കുട്ടി ആശുപത്രിയിലും

Thamasoma News Desk പ്രണയം പലര്‍ക്കും സുഖകരമായൊരു അനുഭവമാണ്. പക്ഷേ, ചിലര്‍ക്കത് സമ്മാനിക്കുന്നത് തീരാവേദനയും കണ്ണീരും പേടിപ്പെടുത്തുന്ന ഓര്‍മ്മകളും മാത്രം (Love Brain). പലപ്പോഴും പ്രണയത്തിലായ ശേഷം മാത്രമേ പങ്കാളിയുടെ മറ്റൊരു മുഖം കാണാനാവുകയുള്ളു. അതിനാല്‍ത്തന്നെ, പലപ്പോഴും ആ പ്രണയത്തില്‍ നിന്നും പുറത്തു കടക്കാന്‍ പോലും സാധിക്കാതെ പലരുടേയും ജീവിതം നരകതുല്യമായി മാറും. പിന്‍മാറിയാല്‍, പ്രണയപ്പകയായി മാറി ജീവന്‍ വരെ നഷ്ടമായേക്കാം. ‘എന്തിനു പ്രണയിച്ചു’, അല്ലെങ്കില്‍ ‘പ്രണയിച്ചിട്ടല്ലേ, തേച്ചിട്ടല്ലേ’ എന്ന ചോദ്യശരങ്ങളുമായി സമൂഹവും കുറ്റപ്പെടുത്താന്‍ മുന്നിലുണ്ടാവും. ആസക്തിയായി…

Read More