JessVarkey

ചരിത്രം കുറിച്ച് ആടുജീവിതം; ചര്‍ച്ചയായി നജീബിന്റെ അസാന്നിധ്യം

Thamasoma News Desk ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം (Aadujeevitham). വ്യാഴാഴ്ചാണ് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ ഒന്നാം ദിവസത്തെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 15 കോടിയിലേറെ രൂപയാണ് എന്നാണ് പുറത്തു വരുന്ന കണക്കുകള്‍. പക്ഷേ, ഈ വമ്പന്‍ ആഘോഷനിമിഷങ്ങളില്‍ യഥാര്‍ത്ഥ നായകനായ നജീബിന്റെ അസാന്നിധ്യവും ചര്‍ച്ചയാകുന്നു. ആടുജീവിതം ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ടതിന്റെ ആഹ്ലാദങ്ങള്‍ പലയിടത്തും നടക്കുമ്പോഴും അവിടെയെല്ലാം നജീബിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. കുടുംബക്കാരെല്ലാവരുമൊരുമിച്ച് ആടുജീവിതം…

Read More

സ്‌കൂളില്‍ പാവപ്പെട്ട കുട്ടികളെ വലയ്ക്കാന്‍ പുതിയൊരു ആചാരം

Thamasoma News Desk കേരളത്തിലെ പല സ്‌കൂളുകളും പുതിയൊരു മാമൂലിനു തുടക്കം കുറിച്ചിരിക്കുന്നു. പരീക്ഷയ്ക്കും വലിയ വേനല്‍ അവധിക്കുമായി ക്ലാസുകള്‍ അവസാനിക്കുന്നതിന്റെ അവസാനത്തെ ദിവസം എല്ലാ കുട്ടികളും ക്ലാസ് ടീച്ചര്‍ക്ക് സമ്മാനം വാങ്ങി നല്‍കുന്ന സമ്പ്രദായം! വില കൂടിയ സമ്മാനങ്ങളും വാച്ചും ചുരിദാര്‍ തുണികളും മറ്റുമായി ക്ലാസ് ടീച്ചറുടെ മനസു നിറച്ച് യാത്രയാക്കുന്നുവത്രെ! പണമുള്ളവരുടെ കുട്ടികള്‍ക്ക് ഇത്തരം ആചാരങ്ങളൊന്നും പ്രശ്‌നമല്ല. പക്ഷേ, പാവപ്പെട്ട കുട്ടികളുടെ മാതാപിതാക്കളാണ് ഇവിടെ കുഴപ്പത്തിലാകുന്നത് (School). മറ്റു കുട്ടികള്‍ സമ്മാനം കൊടുക്കുമ്പോള്‍, ടീച്ചര്‍ക്കു…

Read More

എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ പരാതി നല്‍കിയ ഷൈജുവിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു

Jess Varkey Thuruthel ചെറുവട്ടൂര്‍ സ്വദേശി ഇഞ്ചപ്പുഴ ഷൈജു പറഞ്ഞതത്രയും പച്ചക്കള്ളമാണെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ട്. അത്, ഇയാളുടെ സഹോദരിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു. എന്റെ രണ്ടായിരം രൂപയും ഡോക്യുമെന്റുകളും വേണമെന്നും അതു തിരിച്ചു തന്നിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ ഷൈജുവിനോട് ഇതിന്റെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് മനസിലായത്, ഇയാള്‍ ഏഴു ക്ലാസുകളില്‍ പങ്കെടുത്തത് ഒരു രൂപ പോലും ഫീസ് കൊടുക്കാതെ ആയിരുന്നു എന്ന്. ആ നിമിഷം മുതല്‍ ഷൈജു സംശയനിഴലിലായിരുന്നു. പിന്നീട് അയാള്‍ പറഞ്ഞ ഓരോ വാക്കും…

Read More

ആ വ്യവസ്ഥ നിയമവിരുദ്ധം, വാച്ച് മാറ്റി നല്‍കണമെന്ന് സ്വിസ് ടൈം ഹൗസിനോട് കോടതി

Thamasoma News Desk ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരികെ എടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല എന്ന് ക്യാഷ് മെമ്മോയിലോ ഇന്‍വോയ്‌സിലോ ബില്ലിലോ പ്രിന്റ് ചെയ്ത് ഏതെങ്കിലും സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോ? (Swiss Time House) കേടായിട്ടും തിരിച്ചു കൊടുക്കാനോ മാറ്റി വാങ്ങാനോ സാധിക്കാതെ പോയിട്ടുണ്ടോ? ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊച്ചി മറൈന്‍ ഡ്രൈവിലെ വാച്ച് ഷോറൂമായ സ്വിസ് ടൈം ഹൗസിനെതിരെ മുപ്പത്തടം സ്വദേശി സഞ്ജുകുമാര്‍ നല്‍കിയ പരാതിയുടെ…

Read More

ഫാത്തിമ നസ്‌റിന്‍ വധം: കൊടുംക്രൂരതയില്‍ കുടുംബം മുഴുവന്‍ പങ്കാളികള്‍

അവള്‍ക്കതു പ്രണയമായിരുന്നു, പക്ഷേ, അവനത് വെറും ലൈംഗികതയും. ഉപയോഗിച്ചുപേക്ഷിച്ച ആ ശരീരത്തോട് അവനു കടുത്ത വെറുപ്പുമായിരുന്നു.

Read More

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ല: ഫോണ്‍ കോള്‍ ചുറ്റിപ്പറ്റി അന്വേഷണം

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി തിരുവനന്തപുരം ക്രൈം സ്റ്റോപ്പര്‍ നമ്പറിലേക്ക് അജ്ഞാതന്‍ വിളിച്ചു പറഞ്ഞതിനു ശേഷം പോലീസ് കാഞ്ഞിരപ്പള്ളി, കോട്ടയം ഭാഗങ്ങളില്‍ അരിച്ചു പെറുക്കിയിട്ടും അങ്ങനെയൊരു സംഭവം നടന്നതായി വിവരം ലഭിച്ചിട്ടില്ല (Abduction of kid). കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിനു സമീപത്തു നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു സന്ദേശം. കെ എല്‍ 5 രജിസ്‌ട്രേഷനുള്ള വെള്ളക്കാറിലാണ് തട്ടിക്കൊണ്ടു പോയതെന്നും അജ്ഞാതന്‍ വിളിച്ചറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും സംശയകരമായി…

Read More

DV കേസുകളില്‍ ഡോക്യുമെന്ററി തെളിവുകള്‍ ആവശ്യമില്ല; മൂന്നു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

‘ഇന്നെനിക്കു പ്രായം 55 വയസ്. ഇനി ജീവിതം ബാക്കിയില്ല, സാധ്യതകളും. 1994 മുതല്‍ പീഡനമനുഭവിക്കാന്‍ തുടങ്ങിയതാണ്. ഇനി സാധിക്കില്ല,’ 2017 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷയില്‍

Read More

മാറ്റത്തിന്റെ കൊടുങ്കാറ്റായി സൗദി വീണ്ടും, വിശ്വസുന്ദരി മത്സരത്തിനൊരുങ്ങി രാജ്യം

സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും ഹനിച്ച്, അവരുടെ എല്ലാ സ്വാതന്ത്ര്യത്തെയും സന്തോഷകരമായ ജീവിതത്തെയും അടിച്ചമര്‍ത്തി വച്ചിരുന്ന സൗദി അറേബ്യയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുങ്കാറ്റ്. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയും പങ്കെടുക്കുന്നു.

Read More

മിഠായി കൊടുക്കല്‍: പണം ഇങ്ങനെയും പാഴാക്കാം

പെണ്ണുകണ്ടു നടന്നു നടന്ന് ഒടുവില്‍ ഒത്തുകിട്ടിയൊരു ആലോചനയായിരുന്നു അത്. പെണ്ണിനെ ചെറുക്കനും കൂട്ടര്‍ക്കും ഇഷ്ടമായി. പെണ്ണിന്റെ അഭിപ്രായം ആരാഞ്ഞോ എന്നറിയില്ല,

Read More

ഉപേക്ഷിച്ച് ഇറങ്ങിപ്പോയവള്‍ക്ക് ഇപ്പോള്‍ മകനെ വേണമത്രെ! ഇനി…

Thamasoma News Desk മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന്റെ എല്ലാ ദുരിതങ്ങളും അരക്ഷിതാവസ്ഥയും പേറി ജീവിച്ചവനായിരുന്നു ദാസ്. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കണമെന്നും സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു ആ കുഞ്ഞ് (broken family). പക്ഷേ, ഒരിക്കലും അതു സാധ്യമായില്ല. അച്ഛന്റെ നിരുത്തരവാദിത്വം മൂലം കുഞ്ഞുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങി, ബാല വേലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമ്പോള്‍ അവന്റെ പ്രായം 14 വയസായിരുന്നു. ജീവിക്കാനായി എന്തു ജോലിയും…

Read More