JessVarkey

നിരപരാധികളുടെ ചുടുചോരയില്‍ തീര്‍ത്ത രാമരാജ്യം

ജെസ് വര്‍ക്കി തുരുത്തേല്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്നും ആകാശത്തിന്റെയും ഭൂമിയുടേയും മാത്രമല്ല, ഈ പ്രപഞ്ചത്തെയപ്പാടെ സൃഷ്ടിച്ച ജഗദീശ്വരനാണ് ഈ പ്രപഞ്ചത്തിന്റെ അധികാരി എന്നുമാണ് ഈശ്വരവിശ്വാസികളപ്പാടെ, അവര്‍ ഏതുമതത്തില്‍ പെട്ടവരുമാകട്ടെ, വിശ്വസിക്കുന്നത്. പക്ഷേ, സകലത്തിന്റെയും അധിപനായ ഈശ്വരന്‍ ഈ ഭൂമിയില്‍ ഇത്തിരി മണ്ണിനായി, വിശ്വാസികള്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണത്തിനും കാണിക്കയ്ക്കുമായി ആര്‍ത്തിപിടിച്ചു യുദ്ധം ചെയ്യുന്ന, കൊന്നൊടുക്കുന്ന കാഴ്ച! വിചിത്രമെന്നല്ലാതെ എന്തുപറയാന്‍!! 1528 ല്‍, മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ ഗവര്‍ണര്‍ ജനറലായിരുന്ന മീര്‍ബാഖിയാണ് ബാബറി മസ്ജിജ് പണിതതെന്ന് ചരിത്രം…

Read More

കേരളത്തിന് മനോരമ വക ഒരു ഫ്രീ ബലാത്സംഗം

Thamasoma News Desk ബ്രിട്ടീഷ് യുവതി പീഡിപ്പിക്കപ്പെട്ടത് കര്‍ണാടകയില്‍ വച്ച്. പ്രതിയും കര്‍ണാടക സ്വദേശി. ഹംപി എക്‌സ്പ്രസ് ട്രെയിനിലാണ് പീഡനം നടന്നത്. കര്‍ണാടകയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഹംപി സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത് എന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും കേരളത്തിനാണ് ചീത്തപ്പേര്. കാരണം വളരെ സിംപിള്‍. ആ ബ്രിട്ടീഷ് യുവതി കര്‍ണാടക സന്ദര്‍ശിക്കുന്നതിന് മുമ്പ് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാലിരിക്കട്ടെ, ഈ ബലാത്സംഗക്കേസ് കേരളത്തിന്റെ മണ്ടയില്‍. പണ്ടൊരു നമ്പൂതിരി പറഞ്ഞതു പോലെ, ബലാത്സംഗത്തിനുള്ള ഉപകരണം കൈയിലുള്ളവര്‍ തന്നെയല്ലേ കേരളത്തിലെ…

Read More

ഫാരിസിനെതിരെ പരാതി നല്‍കി പെണ്‍കുട്ടി

Written by: Zachariah ഒരു മൊബൈല്‍ കൈവശമുണ്ടെങ്കില്‍ ആരുടെ സ്വകാര്യതയിലേക്കും കടന്നു കയറാമോ? കൊച്ചി മെട്രോയില്‍, തളര്‍ന്നുറങ്ങിപ്പോയ ഒരു മനുഷ്യനെ മദ്യപാനിയെന്നു മുദ്രകുത്തി അവഹേളിച്ചത് കേരളം മറക്കാനിടയില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനായി ആ മനുഷ്യന്‍ നടത്തിയ പോരാട്ടവും കേരളം മറന്നിരിക്കാന്‍ സാധ്യതയില്ല. ആരുടെ സ്വകാര്യതയിലേക്കും ഇടിച്ചു കയറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാമെന്നത് ക്രിമിനലുകള്‍ക്കു മാത്രം സാധ്യമായ കാര്യമാണ്. ഒരു പെണ്‍കുട്ടി ബോധമറ്റുവീണു. കൂടെയുള്ളവര്‍ പറയുന്നു, അവള്‍ വെള്ളമടിച്ച് ഓഫ് ആയതാണെന്ന്. അതോടെ ആളുകള്‍ക്കു ഹരമായി. ഒത്താലൊന്നു കിട്ടിയാലോ എന്ന…

Read More

നടന്നത് വന്‍ചതി, പിന്നില്‍ ഇന്ദിരാഗാന്ധി കോളജ് പി ആര്‍ ഒ ഫാരിസ്‌

Written By: Zachariah അന്ന്, ജനുവരി മൂന്ന്. പുതുവര്‍ഷം പിറന്നിട്ട് മൂന്നേമൂന്നു ദിവസം! കോളജില്‍ ക്ലാസില്ലെന്ന് ചെന്നപ്പോഴാണ് അറിഞ്ഞത്. എഴുതാനും പഠിക്കാനുണ്ടായിരുന്നു, വൈകിട്ടുവരെ ഹോസ്റ്റലിലിരുന്ന് അതെല്ലാം ചെയ്തു തീര്‍ത്തു. കുറച്ചു കൂട്ടുകാര്‍ ചേര്‍ന്നെടുത്ത ഒരു വീടായിരുന്നു അത്. ഗ്യാസ് തീര്‍ന്നിരുന്നതിനാല്‍ അന്നവിടെ ഭക്ഷണമൊന്നും ഉണ്ടാക്കിയിരുന്നില്ല. വെളിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ മറിയവും സുഹൃത്ത് അപര്‍ണ്ണയും തീരുമാനിച്ചത് അങ്ങനെയാണ്. കൂടെ മറ്റൊരു സുഹൃത്തായ ആസിഫും കൂടി. അവര്‍ മൂന്നുപേരുമൊരുമിച്ച്, കോതമംഗലം ബൈപ്പാസ് റോഡിലുള്ള മാന്തോപ്പിലേക്കു പോയി. ഭക്ഷണം മാത്രമല്ല,…

Read More

മൂവാറ്റുപുഴയിലെ ബേക്കറിക്ക് പിഴ: ഇത് സന്തോഷിന്റെ വിജയം

Thamasoma News  ഭക്ഷണ ശാലകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിനം പ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ, ആ ഭക്ഷണശാലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും മോശപ്പെട്ട ആഹാരസാധനങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഒരു ഹോട്ടല്‍ അടപ്പച്ചാല്‍, മറ്റൊരു പേരില്‍ അതേ ആളുകള്‍ തന്നെ മറ്റൊരു ഹോട്ടല്‍ ആരംഭിക്കും. അമിത വില ഈടാക്കിയും മോശപ്പെട്ടതും കേടുവന്നതുമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കി അമിത ലാഭം കൊയ്യുകയും ചെയ്യും. ഇവിടെ നശിച്ചു പോകുന്നത് പണം മുടക്കി…

Read More

അവരുടേത് യഥാര്‍ത്ഥ പ്രണയമാണെങ്കില്‍, പിരിക്കാന്‍ കോടതിയും ആഗ്രഹിക്കുന്നില്ല…

Thamasoma News Desk ഇത് ജഡ്ജിമാരുടെ ധര്‍മ്മ സങ്കടം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി കുടുംബ ജീവിതം ആരംഭിച്ചാല്‍ പങ്കാളിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ ബലാത്സംഗം എന്നീ വകുപ്പുകള്‍ മാത്രമല്ല, മറിച്ച് പോക്‌സോ കുറ്റം കൂടി ചുമത്തപ്പെടും. എന്നാല്‍, കൗമാരക്കാര്‍ക്കിടയിലുണ്ടായിരുന്നത് യഥാര്‍ത്ഥ പ്രണയമായിരുന്നെങ്കിലോ? അവരെ തമ്മില്‍ വേര്‍പിരിക്കുകയും പങ്കാളിയെ ജയിലിലടയ്ക്കുകയും ചെയ്യുന്നത് മഹാപാതകമാവില്ലേ? മുതിര്‍ന്നവര്‍ക്ക് ഇന്നും പ്രണയത്തോടും പ്രണയിക്കുന്നവരോടും പകയും വെറുപ്പുമാണ്. ഒളിച്ചോടി മൂന്നാം വര്‍ഷം ഒരു വയസുള്ള കുഞ്ഞുമായി തിരിച്ചെത്തിയ ദമ്പതികളെയും കുഞ്ഞിനെയും തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നത് ഏതാനും ദിവസങ്ങള്‍ക്കു…

Read More

സുന്നത്ത്: ഈ ക്രൂരത അവസാനിപ്പിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്കാവും, പക്ഷേ…

Jess Varkey Thuruthel ആ സ്ത്രീ രണ്ടു തവണ വിവാഹം കഴിച്ചിരുന്നു. ഒരു മുസ്ലീമിനെയും പിന്നീടൊരു അമുസ്ലീമിനെയും. സുന്നത്ത് നിറുത്തലാക്കുന്നതിനുള്ള പൊതുതാല്‍പര്യഹര്‍ജിയില്‍ കക്ഷി ചേരാനാണ് അവര്‍ ആ വക്കീലിനെ സമീപിച്ചത്. അവര്‍ക്കു മുന്നില്‍ വക്കീല്‍ ഒരു നിര്‍ദ്ദേശം വച്ചു. ‘സുന്നത്ത് നടത്തുന്നത് ലൈംഗികതയെ ഏതുതരത്തിലാണ് ബാധിക്കുന്നത് എന്ന് ആധികാരികമായി പറയാനും നിങ്ങള്‍ക്കു സാധിക്കും.’ ആ സ്ത്രീ വക്കീലിനെ തറപ്പിച്ചു നോക്കി, പിന്നെ എഴുന്നേറ്റു പോയി. സ്ത്രീത്വത്തെ അപമാനിച്ചു എന്നതിന് വക്കീലിന്റെ പേരില്‍ കേസും കൊടുത്തു. കേരളത്തിലെ ഇടുക്കി…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍: ഭരണകൂടഭീകരതയുടെ ഇര

Written by: Zachariah സെക്രട്ടേറിയേറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നു! നവകേരള സദസിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതിനെതിരെ ഡിസംബര്‍ 20 ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് സമരം നടത്തിയത്. സമരത്തിനിടെ വ്യാപകമായ അക്രമം നടന്നതിന്റെ പേരിലും പോലീസുകാരെ ആക്രമിച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഈ കേസിലെ നാലാം പ്രതിയാണ്…

Read More

ബില്‍ക്കിസ് ബാനു: ബലാത്സംഗികളെയും അവരുടെ രക്ഷകരെയും വിറപ്പിക്കുന്ന പെണ്‍കരുത്ത്

Jess Varkey Thuruthel 2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി. തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008…

Read More

ആ ദൃശ്യങ്ങള്‍ പകര്‍ത്തിയവരും പ്രചരിപ്പിച്ചവരും ശിക്ഷിക്കപ്പെടണം

Jess Varkey Thuruthel കോതമംഗലത്തെ ഒരു കോളജില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ കള്ളുകുടിച്ചു ബോധം കെട്ടു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയവരും പ്രചരിപ്പിച്ചവരും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. ആണ്‍കുട്ടികള്‍ മദ്യപിക്കുകയും വഴിയില്‍ കിടക്കുകയും ചെയ്യുന്നതു പോലെ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട് എന്നു വാദിക്കാന്‍ തമസോമ തയ്യാറല്ല. കൂട്ടുകാര്‍ കൂടിയപ്പോള്‍, ഒരു കൗതുകത്തിനു വേണ്ടി മദ്യപിച്ചതായിരിക്കാം ആ പെണ്‍കുട്ടി. ആദ്യമായി മദ്യപിച്ചതിനാല്‍ വീണുപോയതാവാം. നാട്ടുകാര്‍ വിവരം ചോദിച്ചതും തെറ്റല്ല. പക്ഷേ, ആ പെണ്‍കുട്ടിയെയും അവള്‍ പഠിക്കുന്ന കോളജും അവളുടെ വീടും ചോദിച്ചറിഞ്ഞ്…

Read More