JessVarkey

കണ്ണൂരില്‍ നിരത്ത് കൊലക്കളമാക്കി സ്വകാര്യബസുകള്‍

  Thamasoma News Desk കണ്ണൂരില്‍ റോഡ് കുരുതിക്കളമാക്കി സ്വകാര്യബസുകള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍, കണ്ണൂരില്‍ മാത്രം ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബസ് അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസുകളുടെ അമിതവേഗവും റോഡ് നിയമങ്ങള്‍ അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം. സെപ്റ്റംബര്‍ 11ന് കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസ് അപകടത്തില്‍ ഇടക്കം സ്വദേശി എം.സജീവന്റെ ജീവന്‍ നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 13ന് മറ്റൊരു സ്വകാര്യ ബസ് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു….

Read More

തലയോട്ടി ഫ്രീസറില്‍, ദൈവം രോഗശാന്തി നല്‍കിയെന്ന്!

Thamasoma News അത്ഭുത രോഗശാന്തി എന്ന പേരില്‍ തലച്ചോറില്ലാത്ത മനുഷ്യര്‍ നടത്തുന്ന ഇത്തരം നാണംകെട്ട പേക്കൂത്തുകള്‍ ആര് അവസാനിപ്പിക്കും? മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത ഒരു രോഗി, തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിലേക്കു വന്നു എന്ന് ഒരു സ്ത്രീ പറഞ്ഞിട്ട് ഏറെ ആയില്ല. കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇയാള്‍ മരിച്ചെന്ന് വിധിയെഴുതിയത്. ഇത് അന്വേഷിച്ച് ആശുപത്രിയിലെത്തിയ തമസോമയോട്, അവര്‍ തന്റെ തീവ്രമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, ഭര്‍ത്താവു തിരിച്ചു വന്ന സന്തോഷത്തില്‍ ഓരോന്നു പറയുന്നു എന്നായിരുന്നു…

Read More

ഇനി ഈ കുരുന്നുമുഖത്ത് പുഞ്ചിരി വിരിയട്ടെ

Thamasoma News Desk അന്ധയായിരുന്നു മിന്നുവിന്റെ അമ്മ, അസുഖബാധിതയും. കുഞ്ഞുപ്രായത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അച്ഛന്റെനെയും അമ്മയെയും നഷ്ടപ്പെട്ടു. അച്ഛന്റെത് മുങ്ങിമരണമായിരുന്നു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഷൈബി സിജി ആദ്യമായി മിന്നുവിനെ കണ്ടപ്പോള്‍, ആ പതിമൂന്നുകാരി പുഞ്ചിരിക്കാന്‍ പോലും മറന്നു പോയിരുന്നു. അത്രയ്ക്കും കടുത്ത ദുരിതമായിരുന്നു ആ കുഞ്ഞുപ്രായത്തിനിടയില്‍ അവള്‍ അനുഭവിച്ചു തീര്‍ത്തത്. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഭിന്നശേഷിക്കാരിയായ ഈ കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി. സാധാരണ കുട്ടികളെപ്പോലെ മിന്നുവിനു നടക്കാന്‍…

Read More

ആ ബലാത്സംഗിയിതാ ജഡ്ജിയായി വിധി പ്രസ്താവിക്കുന്നു!

 Jess Varkey Thuruthel ജിന്‍ഞ്ചര്‍ മീഡിയ നടത്തിയ ഒരു അഭിമുഖത്തില്‍, ശ്രീജിത്ത് ഐപിഎസ് അവതാരികയോടു ചോദിച്ചു, നിങ്ങളൊരു റേപ്പിസ്റ്റ് ആണോ എന്ന്! അവതാരിക അല്‍പ്പമൊന്നു പതറി. രാത്രി പുറത്തിറങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ആവശ്യമുള്ളപ്പോഴെല്ലാം രാത്രി പുറത്തിറങ്ങാറുണ്ട് എന്നും ലേശം സങ്കോചത്തോടു അവതാരക മറുപടി പറഞ്ഞു. ബര്‍മുഡയുമിട്ട്, മദ്യപിച്ചു ചുവടുറയ്ക്കാത്ത കാലുകളോടെ രാത്രിയില്‍ ഒരു സ്ത്രീയെ റോഡില്‍ കണ്ടാല്‍ നിങ്ങളുടെ ചിന്ത എന്തായിരിക്കും എന്നതായി ശ്രീജിത്തിന്റെ അടുത്ത ചോദ്യം. അഭിമുഖത്തിനെത്തിയ ശ്രീജിത്തിനോടു ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ അവതാരിക വീണ്ടും…

Read More

വേണ്ടത് സഹതാപമല്ല, സാമ്പത്തിക പിന്തുണ

Thamasoma News Desk ‘സര്‍ക്കാര്‍ ഞങ്ങളെയോര്‍ത്തു സഹതപിക്കേണ്ടതില്ല. ജീവിക്കാന്‍ വേണ്ടത് പണമാണ്. സര്‍ക്കാര്‍ ഞങ്ങള്‍ക്കു നല്‍കേണ്ടതും സാമ്പത്തിക സഹായമാണ്. അല്ലാതെ സഹതാപമല്ല. വീട്ടുജോലി ചെയ്ത് എനിക്കു മാസം കിട്ടിയിരുന്നത് 7000 രൂപയാണ്. മാസം 12,000 രൂപയായിരുന്നു എന്റെ മകളുടെ ശമ്പളം. അവളാണിപ്പോള്‍ കുത്തേറ്റു വീണുകിടക്കുന്നത്. അവളെ നോക്കേണ്ടതുള്ളതുകൊണ്ട് എനിക്കു പണിക്കു പോകാന്‍ പറ്റുന്നില്ല. വീടിന്റെ വാടക കൊടുക്കാനാവുന്നില്ല. ഭക്ഷണത്തിനോ മരുന്നിനോ പണമില്ല. ഏത് ഉദ്യോഗസ്ഥനു വേണമെങ്കിലും ഞങ്ങലുടെ വീടു സന്ദര്‍ശിക്കാം. നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുന്ന ചെറിയ സഹായം…

Read More

വിവാഹത്തിന് ഇന്ത്യന്‍ ഭരണഘടന കൈമാറി നവദമ്പതികള്‍

Thamasoma News Desk കേരളത്തില്‍, ഈ നവദമ്പതികള്‍ അതിവിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കമിടുന്നു. വിവാഹ വേളയില്‍, സ്വര്‍ണവും മോതിരവും താലിയും മാലയുമെല്ലാം കൈമാറുന്നതാണ് നിലവിലുള്ള ആചാരം. എന്നാല്‍, അതിനു പകരമായി ഇവര്‍ കൈമാറുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഇന്ത്യയില്‍, ഓരോ മനുഷ്യരും, സ്ത്രീയോ പുരുഷനോ ട്രാന്‍സോ ആയിക്കൊള്ളട്ടെ, തുല്യരാണെന്നും തുല്യ അവകാശമാണെന്നും അവര്‍ ഇതിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. സാധാരണയായി വിവാഹവേദിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് പരമ്പരാഗതമായ മതാചാരങ്ങളും കീഴ് വഴക്കങ്ങളുമാണ്. എന്നാലിവിടെ, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഭരണഘടന കൈമാറ്റം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം….

Read More

ജെയിംസിന്റെ ‘വൃഷ്ണക്കഥ’ പച്ചക്കള്ളമോ?

Jess Varkey Thuruthel പോലീസുകാര്‍ സ്‌പെഷ്യലൈസ് ചെയ്ത വൃഷ്ണം ഞെരിച്ചുടയ്ക്കല്‍ എന്ന മര്‍ദ്ധന മുറ, രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സ്ത്രീ ചെയ്തു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവര്‍ക്കും വിശ്വസിപ്പിച്ചവര്‍ക്കും വേണ്ടി. തമസോമയുടെ ഈ കണ്ടെത്തലുകളോട് വൃഷ്ണങ്ങള്‍ ഉള്ളവര്‍ക്കും അവയെക്കുറിച്ച് അറിയുന്നവര്‍ക്കും പ്രതികരിക്കാവുന്നതാണ്. കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍, ജലനിധി അവലോകനയോഗത്തിലാണ് വിവാദ സംഭവമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്‌സി മാണി, ഫിലോമിന ജോണി എന്നിവര്‍ തന്നെ ആക്രമിച്ചുവെന്നും ഇവരില്‍…

Read More

മനുഷ്യരിലെ ലൈംഗിക വൈജാത്യങ്ങളെക്കുറിച്ച് കോടതികളും അറിഞ്ഞേ തീരൂ

Jess Varkey Thuruthel അവനു പ്രായം 30 വയസ്. വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, അവന് ഒരു കുടുംബ ജീവിതം സാധ്യമല്ല, കാരണം, ഒരു പെണ്ണിനാല്‍ ഭരിക്കപ്പെടണമെന്നും ജനനേന്ദ്രിയത്തിലും മറ്റും പെണ്ണിന്റെ അടി വാങ്ങണമെന്നും ആഗ്രഹിക്കുന്ന ഒരു പ്രത്യേക തരം ലൈംഗികതയാണ് അവനുള്ളത്. അത്തരം ചിന്താഗതിയുള്ള ഒരു പുരുഷന് ഒരു പെണ്ണിനെയും വിവാഹം കഴിക്കാന്‍ സാധിക്കില്ല. അഥവാ സാധിച്ചാലും ലൈംഗിക ബന്ധം സാധ്യമല്ല. കാരണം, അവനെ സംബന്ധിച്ചിടത്തോളം അവന്റെ ലിംഗം വെറുതെ തൂങ്ങിക്കിടക്കുന്നൊരു അവയവം മാത്രം!…

Read More

ജാതീയതയ്ക്കും മീതെ അലയടിക്കുന്ന പ്രാദേശിക ഭാഷാ ഭ്രാന്ത്

സഖറിയ കന്നഡ ഭാഷ അറിയാത്തവരെ കര്‍ണാടകയില്‍ താമസിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ജാതീയതയ്ക്കും മതവിദ്വേഷത്തിനുമൊപ്പം മനുഷ്യനെ വെറുത്ത് അകറ്റി നിറുത്താന്‍ മറ്റൊരു കാരണം കൂടി. ഇവിടെയുള്ള ഭരണാധികാരികള്‍ അവരുടെ ജീവിതകാലമത്രയും ചിന്തിക്കുന്നത് മനുഷ്യനെ എങ്ങനെയെല്ലാം തമ്മിലടിപ്പിക്കാം എന്നായിരിക്കണം! അവര്‍ പരസ്പര ബഹുമാനത്തോടെ, ആദരവോടെ, സഹായ മനസ്ഥിതിയോടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടാത്തവരാണ് ഇവിടെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഭരണത്തിലിരിക്കുന്നവര്‍ എന്നു വേണം കരുതാന്‍. കര്‍ണാടകയില്‍ ജീവിക്കുന്ന ഓരോ ഇതരസംസ്ഥാനക്കാരിലും ഒരു ഭയമുണ്ട്. അവരുടെ ജന്മദേശത്തിന്റെ…

Read More

മതത്തിന്റെ ചട്ടക്കൂടില്‍ സ്ത്രീ വിമോചനം സാധ്യമല്ല: ഗീത ശ്രീ

Thamasoma News Desk മതം സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു തരത്തിലും സ്ത്രീ വിമോചനം സാധ്യമല്ല. സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെയാണ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാദം പച്ചക്കള്ളം, പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗീത ശ്രീ പറഞ്ഞു.  പെണ്‍മക്കളെ മര്യാദയുള്ളവരായിരിക്കാനും ഒരിക്കലും ശബ്ദമുണ്ടാക്കാതിരിക്കാനും മെരുക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പെണ്‍ പൊട്ടിച്ചിരികള്‍ കൊണ്ടു മുഖരിതമായ അന്തരീക്ഷത്തില്‍, ഉഷാ കിരണ്‍ ഖാന്‍, സവിത സിംഗ്, ഗീത ശ്രീ, വന്ദന റാഗ്, ചിങ്കി സിന്‍ഹ എന്നിവര്‍…

Read More