JessVarkey

മമ്മൂട്ടി ശരിക്കും വക്കീല്‍ തന്നെ ആയിരുന്നോ?

Jess Varkey Thuruthel 1980 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്കു കടന്നുവന്ന മമ്മൂട്ടി എല്‍ എല്‍ ബി പാസായ ശേഷം രണ്ടു വര്‍ഷക്കാലത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മഹാനടനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം പക്ഷേ, ഒരു അഭിഭാഷകന്‍ തന്നെ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ സാമ്പത്തികമായി വിജയം കണ്ടിരിക്കാം. ആ സിനിമ ഇഷ്ടപ്പെട്ടവരും നിരവധിയായിരിക്കാം. പക്ഷേ,…

Read More

പോക്‌സോ കേസ് പ്രതി ശ്രീധരന്‍ മരണത്തിനു കീഴടങ്ങി

ജെസ് വര്‍ക്കി തുരുത്തേല്‍ ഇടുക്കി ഉപ്പുതറ കണ്ണമ്പടിയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ശ്രീധരന്‍ (62) മരണത്തിനു കീഴടങ്ങി. വിഷം ഉള്ളില്‍ച്ചെന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതിന്റെ പിറ്റേന്ന് (16 നവംബര്‍ 2023) രാത്രി 10 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ കണ്ണമ്പടി സ്വദേശി വിനീതിനെ കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട ദിവസം, ഒക്ടോബര്‍ 31 ന് ശ്രീധരനും…

Read More

ഗോപി മരിച്ചത് സാമ്പത്തിക പ്രയാസം മൂലമെന്ന് ഓമല്ലൂര്‍ പഞ്ചായത്ത്

Thamasoma News Desk  ഭാര്യയുടെ രോഗവും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുമുള്‍പ്പടെയുള്ള കാരണങ്ങളാലാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഗോപി തീകൊളുത്തി മരിച്ചതെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ‘ലൈഫ് പദ്ധതിക്ക് അപേക്ഷിക്കുന്നത് തീരെ നിര്‍ദ്ധനരായ കുടുംബങ്ങളാണ്. ഈ പദ്ധതി വഴി ലഭിക്കുന്ന നാലു ലക്ഷം രൂപ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഗുണഭോക്താക്കള്‍ക്ക് അറിയുകയും ചെയ്യാം. ഗോപിയുടെ കുടുംബത്തിന് വീടു പണിയാനായി 2 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി രണ്ടു ലക്ഷം രൂപയാണ് ശേഷിക്കുന്നത്. ലൈഫിലെ ഫണ്ട് മുടങ്ങിക്കിടക്കുന്നതിനാല്‍ നിരവധി പേരുടെ…

Read More

സ്ത്രീ സംവരണം നടപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമ

Thamasoma News Desk ഈ election പോസ്റ്റര്‍ ശ്രദ്ധിക്കൂ ഇതില്‍ എന്തെങ്കിലും വൈരുധ്യം നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ഒരു മലയാളി എന്ന നിലയില്‍ യാതൊന്നും പറയാനില്ല. ജാതി രാഷ്ട്രീയം വേരുറച്ച തെക്കന്‍ സംസ്ഥാനങ്ങളിലോ ഗുണ്ടായിസവും തോക്കും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന വടക്കോ അല്ല ഈ തെരഞ്ഞെടുപ്പു പരസ്യത്തിന്റെ ഉത്ഭവ സ്ഥാനം. നൂറു ശതമാനം സാക്ഷരത നേടി എന്ന് അവകാശപ്പെടുന്ന Human Development Index ല്‍ ലോകത്തില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള നമ്മുടെ കേരളത്തിലെയാണ്! ഒരു വാര്‍ഡിനെ…

Read More

ഭിന്നശേഷി സൗഹൃദം വാക്കുകളില്‍ മാത്രം

Jess Varkey Thuruthel ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്? ചില വൈദ്യുതി…

Read More

സഭാകോടതിയൊരുങ്ങി, ഫാ അജിയെ വിചാരണ ചെയ്യാന്‍

Thamasoma News Desk താമരശേരി രൂപതാംഗമായ ഫാ അജി പുതിയാപറമ്പിലിനെ വിചാരണ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നവംബര്‍ 10 ന് രാവിലെ 10.30 നാണ് ആ കര്‍മ്മം നടക്കുന്നത്. അദ്ദേഹം ചെയ്ത കുറ്റമെന്താണെന്ന് അറിയേണ്ടേ? മണിപ്പൂര്‍ കലാപത്തില്‍ കത്തോലിക്ക സഭയുടെ മൗനത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു! സഭയെ സംബന്ധിച്ചിടത്തോളം മഹാപരാധം! ദീപിക ദിനപത്രം മാനേജിഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് (ബെന്നി) മുണ്ടനാട്ട് ആണ് സഭാക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് കുറ്റവിചാരണയുടെ അധ്യക്ഷനും. ഫാ. ജോസഫ് പാലക്കാട്ട് തയ്യാറാക്കിയിരിക്കുന്ന…

Read More

ചികിത്സയില്‍ പിഴവു സംഭവിച്ചിട്ടില്ല: ഡോ മീനു പ്രസന്നന്‍

Thamasoma News Desk റൂട്ട് കനാല്‍ (പള്‍പെക്ടമി) ചികിത്സയെത്തുടര്‍ന്ന് മൂന്നര വയസുള്ള കുഞ്ഞു മരിക്കാനിടയായത് ചികിത്സാപിഴവു മൂലമല്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മീനു പ്രസന്നന്‍. ‘ചികിത്സയില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവു സംഭവിച്ചിരുന്നുവെങ്കില്‍, ട്രീറ്റ്‌മെന്റിന്റെ സമയത്തു തന്നെ കുട്ടിയുടെ ആരോഗ്യത്തില്‍ അതു പ്രതിഫലിച്ചേനെ. സര്‍ജറി കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറോളം കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. രാവിലെ 6.15 ന് തുടങ്ങി 7.45 നാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. അതിനു ശേഷം ഒബ്‌സര്‍വേഷനിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തകരാറിലായത് 11.20 ന് ശേഷമാണ്….

Read More

സുരേഷ് ഗോപിയെ ആഭാസനാക്കാനുള്ള ആ ‘അജണ്ട’ ആരുടേതായിരുന്നു?

Jess Varkey Thuruthel സുരേഷ് ഗോപി എന്ന മനുഷ്യന്റെ രാഷ്ട്രീയവും മതവിശ്വാസവും എന്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിക്കൊടുത്ത ആ ആക്ഷേപം കേരള ജനത അംഗീകരിക്കില്ല. കാരണം, രാഷ്ട്രീയത്തിനും മതവിശ്വാസത്തിനുമപ്പുറം അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ കണ്ടവരാണ് കേരളീയര്‍. ഇന്നിപ്പോള്‍, അഡ്വ കെ ആര്‍ ഹരി, തന്റെ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികള്‍ നമ്മോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അദ്ദേഹത്തെ ആഭാസനാക്കാനുള്ള ആ അജണ്ടയ്ക്കു പിന്നില്‍ ആര്? അദ്ദേഹം രണ്ടു പ്രാവശ്യം ആ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു, രണ്ടു തവണയും ആ കൈ…

Read More

സോളാര്‍ ഫെന്‍സിംഗ്: സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം?

Jess Varkey Thuruthel നാട്ടിലെത്തി നാശം വിതയ്ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സോളാര്‍ ഫെന്‍സിംഗ്. പക്ഷേ അതിസൂക്ഷ്മമായി പരിപാലിച്ചില്ലെങ്കില്‍, ലക്ഷങ്ങള്‍ മുടക്കിയുള്ള ഫെന്‍സിംഗ് വെറും കമ്പിവേലിയുടെ ശവപ്പറമ്പായി മാറും. ഇത്തരം ശവപ്പറമ്പുകള്‍ കാണണമെങ്കില്‍, ഫെന്‍സിംഗുകള്‍ സ്ഥാപിച്ച കാഞ്ഞിരവേലി, മാമലക്കണ്ടം, കുട്ടമ്പുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും. കാടുകള്‍ കയറി മൂടിയ വെറും കമ്പിവേലികള്‍ മാത്രമാണ് അവ. പലയിടത്തും അവ മരങ്ങളും മരക്കൊമ്പുകളും വീണ് നശിച്ചിട്ടുണ്ട്. ഇപ്പോള്‍, നീണ്ടപാറ, ചെമ്പന്‍കുഴി ഭാഗങ്ങളില്‍…

Read More

തരംതാണ് സുരേഷ് ഗോപിയും

Jess Varkey Thuruthel അടുത്ത ജന്മത്തില്‍ തന്ത്രികുടുംബത്തില്‍ പിറവിയെടുത്ത് അയ്യനെ പുണരാന്‍ ആഗ്രഹിച്ചു മോഹിച്ചു നടക്കുന്ന ഒരു വ്യക്തി ഇത്രത്തോളം തരംതാഴുമെന്നു തീരെയും പ്രതീക്ഷിച്ചില്ല. മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തക ഷിദ ജഗത്തിന്റെ തോളില്‍ വച്ച കൈ ഒരു തവണ പിടിച്ചുമാറ്റിയിട്ടും എന്തിനായിരുന്നു ആ മനുഷ്യന്‍ രണ്ടാമതും തോളില്‍ പിടിച്ചത്?  രണ്ടാമത്തെ തവണ കൈയെടുത്തു മാറ്റി, തികച്ചും അഭിനന്ദനീയമായ ഒരു നടപടിയായിരുന്നു അത്. പത്രക്കാരോട് പിതൃവാത്സല്യം കാണിക്കേണ്ട കാര്യം സുരേഷ് ഗോപിക്കില്ല. പക്ഷേ, പിന്തുടര്‍ന്ന രീതിയനുസരിച്ചു ചെയ്തുപോയി. അതില്‍…

Read More