JessVarkey

കളമശേരി സ്‌ഫോടനം: സത്യം പുറത്തു വരും, മൗനം പാലിക്കുക

Thamasoma News Desk ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, ഓരോ കേരളീയനെയും ഹരം കൊള്ളിക്കുന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധുക്കളായ ലോട്ടറി വില്‍പ്പനക്കാരുടെ വേഷത്തില്‍ ആറന്മുളയില്‍ കറങ്ങി നടന്ന രണ്ടു കൊടുംക്രിമിനലുകളെ പോലീസ് പിടികൂടിയെന്ന്. തിരുനെല്‍വേലി പള്ളിക്കോട്ടൈ നോര്‍ത്ത് സ്ട്രീറ്റിലെ മാടസ്വാമി (27) സുഭാഷ് (25) എന്നിവരെ പോലീസ് പിടികൂടിയ രീതിയായിരുന്നു പ്രശംസനീയം. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോയ ആറന്മുള സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉമേഷ് ടി നായര്‍, നാസര്‍ ഇസ്മയില്‍ എന്നിവര്‍ക്കു തോന്നിയ സംശയമാണ് ഈ…

Read More

സംഗീതിന്റെ മരണം: മാധ്യമങ്ങളില്‍ക്കൂടി വിചാരണ ചെയ്യുന്നതെന്തിനെന്ന് എബ്രാഹാം മാത്യു

Jess Varkey Thuruthel പത്തനംതിട്ട-വടശേരിക്കര റോഡില്‍, ഇടത്തറ മുക്കിനു സമീപം പലചരക്കു കട നടത്തുന്ന എബ്രാഹാം മാത്യുവാണ് ചില മാധ്യമങ്ങളുടെ പുതിയ ഇര. ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഗീത് എന്ന ചെറുപ്പക്കാരനൊപ്പം ഉണ്ടായിരുന്ന പ്രദീപ് ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി എന്ന ‘കുറ്റത്തിന്’ മാധ്യമങ്ങളില്‍ ചിലര്‍ ഇദ്ദേഹത്തെ കുരിശിലേറ്റിയിരിക്കുകയാണ്. വെറും ഒരു മാസത്തെ പരിചയം മാത്രമേ എബ്രാഹാം മാത്യുവിന് പ്രദീപുമായിട്ടുള്ളു. അതും, ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും പ്രദീപ് സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതു മുതലുള്ള പരിമിതമായ പരിചയം മാത്രം….

Read More

അനന്തസാധ്യതകള്‍ മുന്നിലിരിക്കേ, സുരേഷ് ഗോപിക്ക് എന്തിനീ രണ്ടു മിനിറ്റ്

Jess Varkey Thuruthel  അതിശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കരുത്തനായൊരു സിനിമാനടനാണ് സുരേഷ് ഗോപി. ഇപ്പോഴും അങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയതോടു കൂടി അദ്ദേഹത്തിന്റെ ലോകം കുറച്ചു കൂടി വ്യത്യസ്ഥ തലങ്ങളിലേക്ക് വളര്‍ന്നു. എന്നിരുന്നാലും, എത്ര വലിയവനോ ഉന്നതനോ ആയിരുന്നാലും അദ്ദേഹം ചെയ്തത് മഹാപാതകമായിരുന്നുവെങ്കില്‍, ശിക്ഷിക്കപ്പെടുക തന്നെ വേണമായിരുന്നു. ഇതുപക്ഷേ അങ്ങനെയല്ല. ഓരോ പെണ്ണിനും തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. അത് അവള്‍ക്കു മാത്രം സാധ്യമാകുന്നൊരു കാര്യവുമാണ്. ആ നിലയ്ക്ക്, തന്റെ…

Read More

ആധിപത്യം സ്ഥാപിക്കുന്ന വഴികള്‍

Jess Varkey Thuruthel  ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെയുള്ള ആദ്യചോദ്യം കുട്ടി ആണോ പെണ്ണോ എന്നതാണ്. ആണ്‍കുട്ടിയാണെങ്കില്‍, ഒരു പ്രത്യേക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു, നമ്മള്‍ മലയാളികള്‍. തിരിച്ചറിവാകുന്നതിനു മുന്‍പേ പോലും തങ്ങളോടു കാണിക്കുന്ന ഈ പ്രത്യേക വാത്സല്യവും സ്‌നേഹവും പരിഗണനയുമെല്ലാം മനസിലാകുന്നവരാണ് കുട്ടികള്‍. സ്ത്രീകളെ അപേക്ഷിച്ച് താന്‍ മൂല്യവത്തായ ഒരു വ്യക്തിയാണ് എന്ന് ഒരു ആണ്‍കുട്ടിക്കു തോന്നാല്‍ അവന്റെ ചുറ്റുപാടുകളും സാഹചര്യങ്ങളും ധാരാളം മതിയാകും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോ നിമിഷത്തലും വാക്കിലും പെരുമാറ്റത്തിലും പെണ്ണിനെക്കാള്‍ ഒരുപടി…

Read More

കുറഞ്ഞ പക്ഷം ഈ ‘മഹാപരാധി’യെ തൂക്കിക്കൊല്ലണം

Jess Varkey Thuruthel അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ ‘തൊടുന്നത്’ കുറ്റകരമാണ്. പക്ഷേ, സുരേഷ് ഗോപിയെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ക്ക് അറിയാമോ സമ്മതം ചോദിച്ചു കൊണ്ടുള്ള തൊടല്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന്? ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ ദേഹത്തു സ്പര്‍ശിക്കുന്നത് ലൈംഗികതയ്ക്കു വേണ്ടി മാത്രമാണ് എന്നാണോ അതിനര്‍ത്ഥം? ‘ഞാന്‍ പോയത് എന്റെ ജോലിയുടെ ഭാഗമായിട്ടാണ്. സുരേഷ് ഗോപിയുമായി സൗഹൃദത്തിനോ അടുപ്പത്തിനോ അല്ല. തോളില്‍ തൊട്ടത് സുഖകരമായി തോന്നിയില്ല,’ മാധ്യമ പ്രവര്‍ത്തക പറയുന്നു. ശരി, പറഞ്ഞതെല്ലാം സമ്മതിച്ചു. ആ മാധ്യമപ്രവര്‍ത്തകയ്ക്ക്…

Read More

മരിച്ച സംഗീത് സ്ത്രീകളോടൊപ്പം കറങ്ങി നടക്കുന്നുവെന്ന് ജ്യോതിഷി, ഇവരെ സൂക്ഷിക്കുക!

Jess Varkey Thuruthel പത്തനംതിട്ടയിലെ വടശേരിക്കരയില്‍, റോഡില്‍ നിന്നും തോട്ടിലേക്കു വീണ സംഗീത് (24) എന്ന ചെറുപ്പക്കാരന്‍ സ്ത്രീകളോടൊപ്പം കറങ്ങിനടക്കുന്നുവെന്ന് ജ്യോതിഷി എന്നവകാശപ്പെടുന്ന സ്ത്രീ. തിരുവനന്തപുരം നെടുമങ്ങാടു സ്വദേശി രമണി എന്നു പരിചയപ്പെടുത്തിയ ഈ സ്ത്രീ പറയുന്നു, വിശ്വാസമുണ്ടെങ്കില്‍ സംഗീതിനെ കണ്ടെത്തിക്കൊടുക്കാമെന്ന്. കാണാതായി 16 ദിവസങ്ങള്‍ക്കു ശേഷമാണ് സംഗീതിന്റെ മൃതദേഹം കണ്ടെടുത്തത്. സംഗീതിന്റെ കൂട്ടുകാരന്‍ പ്രദീപ് സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍, അവര്‍ വന്ന ഓട്ടോയില്‍ നിന്നും സംഗീതിനെ കാണാതാവുകയായിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഗീത് മരിച്ചിട്ടില്ലെന്നും…

Read More

ആര്‍ എസ് എസ് കുതന്ത്രങ്ങള്‍ കേരളമണ്ണില്‍ നടക്കില്ല

Thamasoma News Desk സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവശ്വം ബോര്‍ഡ് ക്ഷേത്ര മൈതാനങ്ങളില്‍, ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച അതിശക്തമായ തീരുമാനമെടുത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന 2018 ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനെത്തുടര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കി മാറ്റിയിരുന്നു ഹിന്ദു സംഘടനകള്‍. അന്ന്, ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത് അതിനിന്ദ്യമായ സമരാഭാസങ്ങളായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം സര്‍വ്വ പിന്തുണയും നല്‍കി ബി ജെ പിയ്‌ക്കൊപ്പം…

Read More

അവളെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നോ ശിശുക്ഷേമസമിതി?

Jess Varkey Thuruthel  അവളെ ആദ്യം പാര്‍പ്പിച്ചത് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിലായിരുന്നു. പക്ഷേ, ആ താമസം അത്ര സുഖകരമായിരുന്നില്ല. വഴിതെറ്റിപ്പോയ മകളോടു കാരുണ്യം കാണിക്കാന്‍ തക്ക വിശാല മനസ്‌കതയൊന്നും ക്രിസ്തുവിന്റെയാ മണവാട്ടിമാര്‍ക്ക് ഉണ്ടായിരുന്നില്ല. തെറ്റായ വഴിയുപേക്ഷിച്ച് ജീവിതത്തിലേക്കു തിരിച്ചു വരാന്‍ എല്ലാ സഹായങ്ങളും നല്‍കേണ്ടതിനു പകരം അവരവളെ ഉപദ്രവിച്ചു, അതികഠിനമായി ശകാരിച്ചു, കുറ്റപ്പെടുത്തി. ഒടുവില്‍ ആ മതില്‍ ചാടി അവള്‍ പുറത്തു വന്നു. എപ്പോള്‍ ഓടിപ്പോയാലും ഒടുവിലവള്‍ എത്തിച്ചേരുന്നത് സ്വന്തം വീട്ടിലാണ്. ഇത്തവണയും ആ…

Read More

‘ദാ, ദിങ്ങനെയാണ് പോലീസുകാരോട് മാന്യമായി പെരുമാറുന്നത്…!’

 Thamasoma News Desk പോലീസുകാരോട് നടന്‍ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയെന്നും സഖാവായതു കൊണ്ടാണോ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അകത്തിടാത്തതെന്നും ചോദിച്ച തൃക്കാക്കര എം എല്‍ എ ഉമ തോമസിന് കെ പി സി സി പ്രസിഡന്റ് പോലീസിനോടു നടത്തിയ ഈ അസഭ്യവര്‍ഷത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പോലീസ് സ്‌റ്റേഷനിലെത്തി എസ് ഐ യെ പരസ്യമായി അപമാനിക്കുന്ന ഈ രാഷ്ട്രീയക്കാരനു ലഭിക്കുന്ന പ്രിവിലേജിനെക്കുറിച്ച് ഉമാ തോമസിന് ആശങ്കയില്ലാത്തത് എന്തുകൊണ്ട്? ഭരണകര്‍ത്താക്കളോ രാഷ്ട്രീയ നേതാക്കളോ എം പി യോ എം എല്‍…

Read More

വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയില്‍

Thamasoma News Desk  കോളിളക്കം സൃഷ്ടിച്ച വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയായ കുട്ടി മധു എന്ന എം മധുവിനെ ഇന്നലെ (ഒക്ടോബര്‍ 25) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടുകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ആലുവയിലെ കൊച്ചി ബിനാനി സിങ്ക് കമ്പനിയിലെ ഫാക്ടറിയിലാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ക്രാപ്പ് നീക്കം ചെയ്യുന്ന കരാര്‍ എടുത്ത കമ്പനിയിലെ മണ്ണ് പരിശോധന വിഭാഗം ജീവനക്കാരനാണ് പ്രതി. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു താമസം. വാളയാര്‍…

Read More