JessVarkey

ആരുടേയും ഔദാര്യത്തിനല്ല, സ്വന്തം അവകാശത്തിനാണിവര്‍ കാത്തിരിക്കുന്നത്

ബുദ്ധിക്കോ ശാരീരികാവയവങ്ങള്‍ക്കോ യാതൊരു കേടുമില്ലാതെ ഒരു കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും സന്തോഷകരം. കാരണം, ജീവിത യാത്രയിലെവിടെയെങ്കിലും വച്ച് മാതാപിതാക്കള്‍ മരിച്ചു പോകാനിടവന്നാല്‍, ആ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാനെങ്കിലും പ്രാപ്തിയുണ്ടെന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. പക്ഷേ, അത്രത്തോളം ഭാഗ്യമില്ലാത്ത കുട്ടികളോട് കേരളം സ്വീകരിക്കുന്ന നിലപാട് അത്യന്തം ക്രൂരമാണ്. 2015 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 19 വയസില്‍ താഴെയുള്ള 1,30,798 സ്‌പെഷ്യല്‍ കുട്ടികളാണ് ഉള്ളത്. ഇവരില്‍ 21,533 പേര്‍ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരാണ്. വൈറ്റ് ബോര്‍ഡ് എന്ന…

Read More

അവസാനിക്കണം, കണ്‍വേര്‍ഷന്‍ തെറാപ്പിയെന്ന കൊടും ക്രൂരത

നൂറ ഇനി ആദിലയ്ക്കു സ്വന്തം. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി തക്ക സമയത്തത് കോടതിയെ ഈ കേസില്‍ ഇടപെടുത്തിയില്ലായിരുന്നുവെങ്കില്‍ നൂറ ഒരുപക്ഷേ മുഴു ഭ്രാന്തിയായി മാറിയേനെ. അല്ലായിരുന്നുവെങ്കില്‍ മരണം. ഇനി അതുമല്ലെങ്കില്‍ വെറുമൊരു ജീവച്ഛവം. നാശത്തിന്റെ ഈ വഴികളല്ലാതെ നൂറയ്ക്കു മുന്നില്‍ രക്ഷാമാര്‍ഗ്ഗങ്ങളില്ലായിരുന്നു. കാരണം കണ്‍വേര്‍ഷന്‍ ചികിത്സയ്ക്കായി മലപ്പുറത്തെ ഒരു ക്ലിനിക്കില്‍ നൂറയെ മാതാപിതാക്കള്‍ പ്രവേശിപ്പിച്ചിരുന്നു. നാളിതുവരെ കണ്‍വേര്‍ഷന്‍ തെറാപ്പിയ്ക്കു വിധേയരായിട്ടുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം അത്രമേല്‍ ദുരിത പൂര്‍ണ്ണമാണ്. മക്കളെ ഈ അവസ്ഥയിലേക്കു തള്ളിവിടുന്നതിലേറെയും അവരുടെ…

Read More

മാഗി വിവാഹമോചനക്കേസ്: വേലക്കാരിയുടെ ജീവിതം ഭാര്യമാരുടേതിനെക്കാള്‍ മികച്ചത്

Written by Jess Varkey Thuruthel & D P Skariah ഭാര്യയ്ക്ക് മാഗി ന്യൂഡില്‍സ് മാത്രമേ ഉണ്ടാക്കാനറിയുകയുള്ളു എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ന്യൂഡില്‍സ് മാത്രം കഴിച്ചു മടുത്തു എന്നുമുള്ള കാരണത്താല്‍ വിവാഹ മോചനം നേടിയ ദമ്പതികളെക്കുറിച്ച് കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ പ്രിന്‍സിപ്പല്‍ ജില്ല, സെഷന്‍സ് കോടതി ജഡ്ജി എം എല്‍ രഘുനാഥ് തമാശ് രൂപത്തില്‍ വെളിപ്പെടുത്തിയതിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിസ്സാര പ്രശ്‌നങ്ങളുടെ പേരിലാണ് ഇന്ത്യയിലിപ്പോള്‍ വിവാഹ മോചനം നടക്കുന്നതെന്നും ഇതെല്ലാം ഒഴിവാക്കപ്പെടേണ്ടതാണെന്നുമാണ്…

Read More

എന്റെ നൂറയെ കണ്ടെത്താന്‍ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ആദില

Jess Varkey Thuruthel ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയ ലെസ്ബിയന്‍ പങ്കാളികളില്‍ ഒരാളെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയതായി പരാതി. വീട്ടുകാരുടെ ഭീഷണിയെത്തുടര്‍ന്ന് മെയ് 19-നാണ് ഫാത്തിമ നൂറ, ആദില നസിറിന്‍ എന്നിവര്‍ വീടുകളില്‍ നിന്ന് ഒളിച്ചോടി വനജ കലക്റ്റീവില്‍ അഭയം തേടിയത്. ധന്യയെന്ന സുഹൃത്താണ് ഈ സംഘടനയെക്കുറിച്ച് അവരെ അറിയിക്കുന്നത്. പങ്കാളികളില്‍ ഒരാളായ നൂറയെയാണ് മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയാണ് ആദില. കോഴിക്കോടാണ് നൂറയുടെ സ്വദേശം. മൂന്നാം…

Read More

പെണ്ണിന്റെ ആത്മാഭിമാനത്തിന് ഇതോ കോടതി നല്‍കുന്ന വില…??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ സ്ത്രീധനമെന്ന സാമൂഹിക തിന്മയെ വേരോടെ പിഴുതെറിയാന്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഫലപ്രദമായ നടപടികള്‍ എന്തെന്ന ചോദ്യത്തിന് യാതൊന്നുമില്ല എന്നതാണ് മറുപടി. വിസ്മയയെ അതിക്രൂരമായി മരണത്തിലേക്കു തള്ളിവിട്ട കിരണ്‍കുമാറിന് 10 വര്‍ഷത്തെ തടവും പന്ത്രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചതോടെ സമാധാനം ലഭിച്ച പോലെയാണ് ഇവിടെയുള്ള മാധ്യമങ്ങളും വിസ്മയയുടെ മാതാപിതാക്കളും ഉള്‍പ്പടെയുള്ള സകലരുടെയും പ്രതികരണം. കേവലം 23 വയസ് മാത്രം പ്രായമുണ്ടായിരുന്ന, ജീവിതം ഇനിയും ധാരാളം ബാക്കി…

Read More

ഗര്‍ഭത്തിലുള്ളതും പെണ്ണാണെന്നറിഞ്ഞതോടെ കൊലക്കളമൊരുങ്ങി, പക്ഷേ…..

Written by Jess Varkey Thuruthel  തന്റെ അമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുജീവന്‍ ഉടലെടുത്ത കാര്യമറിഞ്ഞതോടെ ആ അഞ്ചുവയസുകാരി ഏറെ സന്തോഷിച്ചു. പക്ഷേ, ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞതും അവള്‍ക്കു മുന്നില്‍ കൊലക്കളമൊരുങ്ങുന്നതറിഞ്ഞ ആ കുഞ്ഞുമനസ് നടുങ്ങിപ്പോയി. ഭീതിദമായ ആ ദിനരാത്രങ്ങള്‍ക്കു സാക്ഷിയായ ആ അഞ്ചുവയസുകാരി സഞ്‌ജോലി ബാനര്‍ജിയ്ക്ക് ഇപ്പോള്‍ പ്രായം 23 വയസ്. പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ശക്തമായി പടപൊരുതുന്ന കരുത്തയായ പോരാളിയാണ് അവളും ഗര്‍ഭത്തില്‍ മരണത്തെ അതിജീവിച്ച അവളുടെ സഹോദരി അനന്യയും. ജനിക്കുന്ന കുഞ്ഞുങ്ങള്‍ രണ്ടും പെണ്ണാണെങ്കില്‍ അച്ഛന് പെണ്‍മക്കളുടെ…

Read More

ഭര്‍തൃപീഢനം സഹിക്കവയ്യാതെ സ്വയം തീകൊളുത്തി, പക്ഷേ, ജ്വലിച്ചുയുന്നു ഈ പെണ്‍പുലി

Written by: Jess Varkey Thuruthel & D P Skariah ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു നീഹാരി മണ്ഡലി എന്ന ഹൈദ്രാബാദുകാരി. ഇന്നിവരുടെ ജീവിതം തീയില്‍ ഹോമിക്കപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ചതാണ്. തീയില്‍ ഹോമിക്കപ്പെട്ട അവളുടെ ജീവിതം അതോടെ അവസാനിച്ചുവെന്നു കണക്കുകൂട്ടിയവര്‍ക്കു തെറ്റി. ശരീരത്തില്‍ 55 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട നീഹാരി മണ്ഡലി ഇന്ന് പൊള്ളലിനെ അതിജീവിച്ച് ജീവിതത്തിലേക്കു മടങ്ങിവന്ന നൂറുകണക്കിനു പേരുടെ ശക്തിയും പ്രതീക്ഷയുമാണ്. കേരളം, ആന്ധ്ര, തെലുങ്കാന എന്നീ…

Read More

മകളുടെ തേങ്ങലുകള്‍ കേള്‍ക്കാതെ നിന്ന ഇയാള്‍ അച്ഛനോ അതോ ആരാച്ചാരോ..??

Written by: Jessy T V വിസ്മയയുടെതായി പുറത്തിറങ്ങിയ ആ ശബ്ദരേഖ കേട്ടു നില്‍ക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും കഴിയില്ല. ഹൃദയത്തില്‍ മൂര്‍ച്ചയേറിയ കഠാര കുത്തിയിറക്കുന്നത്ര കഠിന വേദന. കരച്ചില്‍ വന്ന് വാക്കുകള്‍ കിട്ടാതെ വിതുമ്പുന്ന മകളോട് എത്ര ആത്മാര്‍ത്ഥതയില്ലാതെയാണ് ആ പിതാവ് പ്രതികരിച്ചത്…?? ഇവിടെ നിറുത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ വാക്കുകള്‍ കേട്ടിട്ടും ങേ… ങേ…ങേ എന്നതായിരുന്നു അയാളുടെ ആദ്യപ്രതികരണം. കേള്‍വി ശേഷിയില്ലാത്തവനെപ്പോലെ നി്ന്ന അയാളില്‍ നിന്നും ‘എന്നാല്‍ ഇങ്ങോട്ടുപോരേ…’ എന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ക്ഷണവും….

Read More

ചിത്ര നിലമ്പൂര്‍: തല ഉയര്‍ത്തിപ്പിടിക്കാന്‍ ആദിവാസികളെ പ്രാപ്തരാക്കിയ പെണ്‍കരുത്ത്

 Written by: ഉദയ് ശങ്കര്‍ മാറിനില്‍ക്കെന്ന് ഒരാണ് കല്‍പ്പിച്ചാല്‍ മാറിനില്‍ക്കേണ്ടവളല്ല, മറിച്ച്, ലോകത്തിനു മുന്നില്‍ കരുത്തിന്റെ പ്രതീകമാകാന്‍ കഴിവുള്ളവളാണ് സ്ത്രീയെന്ന് ചിത്ര നിലമ്പൂര്‍ നമുക്കു കാണിച്ചു തരും. ജീവിതവും ജീവനോപാധിയും നഷ്ടപ്പെടുത്തിയിട്ടും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടും തളരാതെ നീതിക്കു വേണ്ടി പൊരുതിയ പെണ്‍കരുത്താണ് ഈ 34 കാരി. മലപ്പുറം ജില്ലയിലെ കൂടനായ്ക്കര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ചിത്ര ജനിച്ചത് പൊത്തുകല്ല് വില്ലേജിലെ അപ്പന്‍കാപ്പ് കോളനിയിലാണ്. സമീപത്തെ ആദിവാസി സ്‌കൂളില്‍ നനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും പത്താം…

Read More

പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാളും വിടപറഞ്ഞു, പക്ഷേ നീതി ഇനിയും അകലെ

Jess Varkey Thuruthel & D P Skariah പ്രകൃതിയാണു സമ്പത്തെന്നും അതു നശിച്ചാല്‍ സര്‍വ്വവും നശിച്ചുവെന്നും തിരിച്ചറിയേണ്ടതും പ്രകൃതിയെ സംരക്ഷിക്കേണ്ടതും നാടു ഭരിക്കുന്നവരാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, പ്രകൃതിയെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ആര്‍ത്തിക്കണ്ണുകള്‍ക്കു കാവലിരിക്കലാണ് ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നു മനസിലാക്കിത്തരുന്നതാണ് ഒരിക്കലും അവസാനിക്കാത്ത ചില ജനകീയ സമരങ്ങള്‍. ആരൊക്കെ എതിര്‍ത്തു നിന്നാലും മനക്കരുത്തു മാത്രം മതിയാകും അനീതിക്കെതിരെ പൊരുതാനെന്ന് നമുക്കു കാണിച്ചു തരുന്നത് പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരാണ്. വിദ്യാഭ്യാസമില്ലാത്ത, പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആദിവാസികള്‍ കൂടുതലായി താമസിക്കുന്ന പ്ലാച്ചിമടയില്‍…

Read More