JessVarkey

വൈവാഹിക ബലാത്സംഗം: ആദ്യം പൊരുതി തോല്‍പ്പിക്കേണ്ടത് സ്വന്തം ഭയത്തെ

  Jess Varkey Thuruthel & D P Skariah നിയമങ്ങള്‍ ധാരാളം കൂട്ടിനുണ്ടാകാം, പക്ഷേ, ജനിച്ചുവീഴുന്ന നാള്‍ മുതല്‍ പെണ്‍മനസുകളില്‍ പാകിമുളപ്പിച്ചെടുക്കുന്ന പേടിയുടെ വിഷവിത്തുകള്‍ പിഴുതുമാറ്റാതെ അവള്‍ക്കൊരു അതിജീവനം സാധ്യമല്ല… ആറാംക്ലാസുകാരന്‍ എട്ടാംക്ലാസുകാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് അന്നവള്‍ വീട്ടില്‍ വന്നു പറഞ്ഞത്. ഇനി താന്‍ സ്‌കൂള്‍ ബസില്‍ പോകുന്നില്ലെന്നും സ്‌കൂളില്‍ പോകാന്‍ പൊതു ഗതാഗതത്തെ ആശ്രയിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞു. അപ്പോഴാണ് വീട്ടിലെ വല്യമ്മച്ചി വക കമന്റ്. എത്ര വലിയ പെണ്ണായാലും നിയന്ത്രിക്കാന്‍ നരുന്തു…

Read More

ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…

Read More

മാധ്യമപ്രവര്‍ത്തകരാകാന്‍ വേണ്ടത് കൂട്ടിക്കൊടുപ്പിലെ പരിജ്ഞാനമല്ല

 Jess Varkey Thuruthel & D P Skariah കേരളത്തില്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരുടെ എണ്ണം അനിയന്ത്രിതമാംവിധം കൂടി വരികയാണ്. പണ്ടുകാലം മുതലേ ഇതുണ്ടായിരുന്നു. പക്ഷേ, അങ്ങനെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കുറവായതിനാല്‍ അധികം പരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നിപ്പോള്‍ കാലം മാറി, കഥ മാറി…… വെയിലിനെ, മഴയെ, പ്രതികൂല കാലാവസ്ഥകളെ വകവയ്ക്കാതെ അത്യധ്വാനം ചെയ്തു ജീവിച്ചിരുന്ന വളരെ വലിയൊരു വിഭാഗം മനുഷ്യരുടെ ഒരു കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ, അധ്വാനിക്കുക എന്നത് വിലകുറഞ്ഞ ഏര്‍പ്പാടായി കണ്ട മനുഷ്യരേറെയുണ്ടായിരുന്നു…

Read More

സസ്പെന്‍ഷനെങ്ങനെ ശിക്ഷയാകും സര്‍ക്കാരേ…???

Jess Varkey Thuruthel & D P Skariah  സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ എത്ര ഗുരുതരമായ തെറ്റു ചെയ്താലും സര്‍ക്കാര്‍ ചെയ്യുന്ന ആദ്യ നടപടിയാണ് സസ്പെന്‍ഷന്‍. ശമ്പളം കൊടുത്തു വീട്ടിലിരുത്തുന്നത് എങ്ങനെയാണ് ശിക്ഷയാകുന്നത്…?? മകളുടെ യാത്രാ-കണ്‍സെഷന്‍ പുതുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപോയില്‍ പോയ അച്ഛനെ മകളുടെ മുന്നിലിട്ടു കൈകാര്യം ചെയ്ത ധിക്കാരികളായ ആ ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിരിക്കുന്നു സസ്പെന്‍ഷന്‍ എന്ന ഇണ്ടാസ്. മദ്യപിച്ചു ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ…

Read More

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയല്ല, ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നിയമങ്ങള്‍ കാറ്റില്‍പ്പറപ്പിച്ച് റോഡപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസ് എടുക്കുന്ന കേസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ്. പക്ഷേ, കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളായി വേണം ഇവ വിചാരണ ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായ ഓഗസ്റ്റ് 16-ാം തീയതി വൈകിട്ട് ഞാന്‍ നേരെ പോയത് ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. മൂന്നായി ഒടിഞ്ഞ ഇടംകൈ പ്ലാസ്റ്ററില്‍ കഴുത്തില്‍ തൂക്കിയിരുന്നു. വായിലെ മുറിവുകള്‍ കരിഞ്ഞിട്ടുണ്ടായിരുന്നില്ല. മുറിവേറ്റ വലതു കാല്‍ മുട്ടും വേദനിക്കുന്നുണ്ടായിരുന്നു. ഞൊണ്ടി ഞൊണ്ടിയാണ് ഞാന്‍ പോലീസ്…

Read More

നായ്ക്കള്‍ക്കല്ല, പേ പിടിച്ചിരിക്കുന്നത് ചില മനുഷ്യര്‍ക്കാണ്

Jess Varkey Thuruthel & D P Skariah പട്ടിയെ കണ്ടാല്‍ ഒരേറു കൊടുത്തില്ലെങ്കില്‍ ചില മനുഷ്യര്‍ക്ക് വലിയ അസ്വസ്ഥതയാണ്. അവയെ എറിഞ്ഞും തല്ലിയും മുറിപ്പെടുത്തിയും സംതൃപ്തിയടയുന്ന ചില പേ പിടിച്ച മനുഷ്യര്‍….!! ഒരു പൂതിക്കു വളര്‍ത്താന്‍ കൊണ്ടുവരും, ആ പൂതിയൊന്നടങ്ങുമ്പോള്‍ തെരുവിലേക്കിറക്കിവിടും. 2018 ലെ പ്രളയ സമയത്ത് ചങ്ങലയില്‍ നിന്നും അഴിച്ചു വിടാന്‍ പോലുമുള്ള മനസാക്ഷി കാണിക്കാത്ത മനുഷ്യര്‍ വെള്ളത്തില്‍ മുങ്ങി ചാവാനായി വിധിക്കു വിട്ടുകൊടുത്തത് നിരവധി മൃഗങ്ങളെയാണ്…! ചാവാതെ ശേഷിച്ച അസുഖബാധിതരായ നായ്ക്കളെ ചാക്കില്‍കെട്ടി…

Read More

സൂപ്പര്‍ സി ഐ ഡികള്‍ സൂക്ഷിക്കുക, അടുത്ത ഇര നിങ്ങളുടെ മകളാകാം…….!

Jess Varkey Thuruthel & D P Skariah വിവാഹം കഴിഞ്ഞ പെണ്ണ് കുറച്ചു ദിവസങ്ങള്‍ സ്വന്തം വീട്ടില്‍ വന്നു നിന്നാല്‍ പിന്നെ നാട്ടുകാര്‍ സൂപ്പര്‍ സി ഐ ഡികളായി മാറും. അവള്‍ എന്തിനു വന്നു? ഇത്ര ദിവസമായിട്ടും എന്തുകൊണ്ടാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങിപ്പോകാത്തത്? അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വരാത്തതെന്ത്? അവര്‍ തമ്മിലുള്ള പ്രശ്‌നമെന്ത്…?? തുടങ്ങി ഒട്ടനവധി ചോദ്യങ്ങളുമായി ആ പെണ്ണിന്റെ സകല സമാധാനവും ഈ സി ഐ ഡികള്‍ തകര്‍ത്തെറിയും. ഇനി കുട്ടികളെയും…

Read More

ഓണം: സമരോത്സുകമായ ഒരു ഓര്‍മപ്പെടുത്തല്‍

ഷാജി കിഴക്കേടത്ത് ഐതിഹ്യവുമായി കൂട്ടിചേര്‍ക്കപ്പെട്ട് തനിമ നഷ്ടപ്പെട്ടുപ്പോയ ഒരു ആഘോഷമാണ് ഓണം എന്നത് ഓര്‍ക്കപ്പെടേണ്ട, ഓര്‍മിച്ചെടുക്കേണ്ട കാലമാണ് ഇന്ന്. കര്‍ഷകരുടെ വിളപ്പെടുപ്പ്, കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുടെ ആഹ്‌ളാദത്തിന്റെ നിമിഷങ്ങളാണ് !  സമൃദ്ധമായ വിളപ്പെടുപ്പിന്റെ ആഹ്‌ളാദലഹരിയില്‍ കര്‍ഷകര്‍ മതിമറന്നുആഘോഷിച്ച കൊയ്ത്തുത്സവത്തോട് മഹാബലിയുടെ കഥ കൂട്ടിചേര്‍ത്തതിനു പിന്നില്‍ സങ്കുചിതമായ താല്പര്യങ്ങളുണ്ടോ ഇല്ലയോ എന്നത് ഇന്ന് പ്രസക്തമല്ല ! കാരണം മഹാബലിയുടെ കഥ ഒരു ഐതിഹ്യമാണെങ്കിലും മാനുഷരെല്ലാം വിഭാഗീയതകള്‍ എല്ലാം ഉപേക്ഷിച്ച് തുല്യതയോടെ, ആഹ്‌ളാദചിത്തരായി ജീവിക്കുന്ന,പ്രതീക്ഷാഭരിതമായ ഒരു കാലത്തിന്റെ സന്ദേശം നല്‍കുന്നുണ്ട്. സഹോദരന്‍ അയ്യപ്പന്‍…

Read More

നായെന്നു വിളിക്കപ്പെടുവാന്‍ മനുഷ്യര്‍ക്കെന്താണ് യോഗ്യത…??

Jess Varkey Thuruthel & D P Skariah നായ്….! ഈ ലോകത്തില്‍ നാളിതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും നന്ദിയും സ്‌നേഹവും വിശ്വസ്തതയുമുള്ള ഒരേയൊരു മൃഗം…..! മനുഷ്യരെ ഏറ്റവുമധികം സ്‌നേഹിക്കുകയും അവരോട് ഇണങ്ങി ജീവിക്കുകയും ചെയ്തതിന്റെ പേരിലാണ് നായ്ക്കള്‍ ഇത്രയേറെ ക്രൂരതകള്‍ സഹിക്കേണ്ടി വരുന്നത്. ഒരു മനസുഖത്തിന് കൂടെക്കൂട്ടുകയും ആ സുഖമങ്ങവസാനിക്കുമ്പോള്‍ തെരുവിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യുന്നു….!! തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആ സാധുക്കളെ കാണുന്ന മാത്രയില്‍ കല്ലെറിയുകയും കെട്ടിവലിക്കുകയും തിളച്ച വെള്ളമൊഴിച്ചു പൊള്ളിക്കുകയും ചെയ്യുന്നു കാട്ടാള ജന്മം പൂണ്ട…

Read More

ചിത്തഭ്രമം (കവിത)

പരിഭാഷ : പ്രീത ക്‌ളീറ്റസ് ****മൂല കവിതTha. Sri.Gururaj വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍വശംകെട്ട ദൈവംഭൂമിയിലേക്കിറങ്ങി യൊരു നാള്‍കാമം ധനം ദാരിദ്ര്യം മനുജനില്‍വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായിഅന്ധാളിച്ചു നിന്നു ഭവാന്‍!തീപ്പന്തമായി തീയമ്പുകളായിപായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍നിലവിട്ട് വീണുബോധം പോയി പാവം നിദ്രയകന്നപ്പോള്‍ ദൈവ –മേതോ അത്യാഹിത വാര്‍ഡില്‍!കൈകാലുകള്‍ ബന്ധനത്തില്‍ !ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍ശ്വാസം മുട്ടി അറിയാതെയലറി‘ ഇതേത് നരകത്തിന്നറ’എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞുനേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’. ദിനങ്ങളങ്ങനെ നടന്നു പോയി.ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ്…

Read More