JessVarkey

അതേ, കേരളത്തില്‍ കഞ്ചാവിന്റെ പ്രധാന വിതരണ കേന്ദ്രം കോതമംഗലം തന്നെ……!

Jess Varkey Thuruthel & D P Skariah  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ എന്ന വ്‌ളോഗര്‍ തന്റെ വീഡിയോയില്‍ പറയുന്ന ഒരു കാര്യമുണ്ട്. നല്ല സാധനം കിട്ടാന്‍ കോതമംഗലം വരെ യാത്ര ചെയ്യാന്‍ പറ്റുമോ എന്ന്. ഹൈറേഞ്ചിന്റെ കവാടമായ, മലയോര പ്രദേശമായ കോതമംഗലം കഞ്ചാവിന്റെ കേന്ദ്രമോ….?? തമസോമ അന്വേഷിക്കുന്നു. കോതമംഗലം കഞ്ചാവിന്റെ കേന്ദ്രമായതിനു പിന്നില്‍….. ചെയിന്‍ മാതൃകയിലാണ് കഞ്ചാവ് വിപണനം ചെയ്യപ്പെടുന്നത്. വന്‍കിട നിര്‍മ്മാതാക്കള്‍, പുഷേഴ്‌സ്,…

Read More

സര്‍വ്വനാശം വിതച്ച് കീടനാശിനികമ്പനികള്‍, മുട്ടുവിറച്ച് സര്‍ക്കാരും, ഇനിയെത്ര മരിച്ചു വീഴണം ഇവര്‍ക്കു ബോധമുണ്ടാവാന്‍……???

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നെല്‍പാടത്ത് കീടനാശിനി തളിച്ചതിനെത്തുടര്‍ന്ന് തിരുവല്ലയില്‍ രണ്ടു കര്‍ഷകത്തൊഴിലാളികള്‍ മരിച്ചത് 2019 ജനുവരിയിലായിരുന്നു. നെല്‍ കൃഷിയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാതിരുന്ന കീടനാശിനികളായിരുന്നു ഇവര്‍ തളിച്ചിരുന്നത്. ഇത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മാരക രാസവസ്തുവായ ഗ്ലൈഫോസേറ്റടങ്ങുന്ന കളനാശിനികളുടെ വില്‍പ്പനയും വിതരണവും 2019 ല്‍ രണ്ടു മാസത്തേക്ക് കേരള സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റും ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനിഉത്പന്നങ്ങളും കേരളത്തില്‍ വില്പനചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസെന്‍സ് റദ്ദു…

Read More

സാഹസിക യാത്രകള്‍ക്കു പര്യാപ്തമോ നമ്മുടെ റോഡുകള്‍….??

                                                       Jess Varkey Thuruthel & D P Skariahസ്വന്തം സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഇറങ്ങിത്തിരിച്ച അനസ് എന്ന ചെറുപ്പക്കാരനും ഓര്‍മ്മയായി….. സ്‌കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കു യാത്ര തിരിച്ച മലയാളിയായ അനസ് (31) ആണ് ഹരിയാനയില്‍ ട്രക്ക് ഇടിച്ചു…

Read More

വേണം നമുക്കൊരു ഡ്രൈവിംഗ് സംസ്‌കാരം

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ കേരളത്തിലെ ആളുകളുടെ സംസ്‌കാരം എന്തെന്നറിയണമെങ്കില്‍ റോഡിലേക്കൊന്നു കണ്ണോടിച്ചാല്‍ മതിയാകും. ലവലേശം പോലും പരസ്പരബഹുമാനമില്ലാത്ത, ക്ഷമയില്ലാത്ത, പൊതുബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ രാക്ഷസ മനുഷ്യരെ കാണാനാവും കേരളത്തിലെ എല്ലാ നിരത്തുകളിലും. വാഹനവുമായി റോഡിലേക്കിറങ്ങിയാല്‍ നിരത്ത് തങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തെന്ന പോലെയാണ് ഭൂരിഭാഗം മനുഷ്യരുടെയും പെരുമാറ്റം. ട്രാഫിക് സിഗ്നല്‍ മാറിയാലുടന്‍ മുന്നില്‍ കിടക്കുന്ന വാഹനങ്ങള്‍ പോകാനുള്ള സമയം പോലും നല്‍കാതെ പിന്നില്‍ നിന്നും ഹോണടിച്ച് അക്ഷമ കാണിക്കുന്നവര്‍. കഴിയുന്നത്ര…

Read More

ഭൗതികാവശിഷ്ടങ്ങള്‍ തള്ളാനുള്ള ഇടങ്ങളോ ജലാശയങ്ങള്‍….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മരണം വരെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയുമെങ്കിലും മരണശേഷം ശരീരം എന്തു ചെയ്യണമെന്ന് ഉറ്റവരെ പറഞ്ഞേല്‍പ്പിക്കാന്‍ മാത്രമേ ഓരോ മനുഷ്യനും സാധിക്കുകയുള്ളു. അവരവരുടെ ആചാരമനുസരിച്ച് മൃതശരീരങ്ങള്‍ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. മൃതശരീരങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതു തന്നെ പ്രകൃതിക്കു ദോഷമാണെന്നിരിക്കെ ശ്മശാനങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ വര്‍ഷങ്ങളായി അടക്കം ചെയ്യുന്നതു നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നു. ഇതെല്ലാം ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പെട്ടെന്നൊരു മാറ്റം സാധിക്കില്ല. മൃതശരീരം…

Read More

ആ പരിപാടി ഇനി നടപ്പില്ല പോലീസേ…. ഡോ പ്രതിഭയുണ്ട് പിന്നാലെ

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ വര്‍ഷം 2018. കണ്ണൂര്‍ ജില്ല ആശുപത്രിയിലെ ഡോക്ടറായ കെ പ്രതിഭയ്ക്കു മുന്നില്‍ വൈദ്യപരിശോധനയ്ക്കായി ഒരു വ്യക്തിയെത്തി. പോലീസിന്റെ ഭാഷയില്‍ പ്രതി. ആ പരിശോധനയ്ക്കിടയില്‍, കൂടെയെത്തിയ പോലീസുകാര്‍ ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ഡോക്ടര്‍ പ്രതിഭയോട് ആവശ്യപ്പെട്ടു. ആ മനുഷ്യന്റെ ശരീരത്തില്‍ പോലീസുകാര്‍ ഏല്‍പ്പിച്ച മുറിവുകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഒരു കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്…. അതായിരുന്നു പോലീസിന്റെ ആവശ്യം…. എന്നാല്‍ ഡോക്ടര്‍ പ്രതിഭ അതിനു തയ്യാറായില്ല. പിന്നീട് പ്രതിഭ ഈ…

Read More

നട്ടെല്ലുള്ളവന്‍ നാറിയാല്‍ ശ്രീറാമെന്നു വിളിക്കാം

Jess Varkey Thuruthel & D P Skariahദേവികുളം സബ്കളക്ടറായി ചുമതലയേറ്റ ശേഷം അനധികൃത ഭൂമി കൈയ്യേറ്റമാഫിയയ്‌ക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ധീരോചിതമായിരുന്നു. 2017 ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നും ശ്രീറാമിന്റെതായിരുന്നു. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും എന്ന് കവലയില്‍ നിന്നു പോലും വിളിച്ചു പറയാന്‍ മടിയില്ലാത്ത സി പി എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കണ്ണിലെ കരടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന…

Read More

സംരക്ഷണമല്ല, ഇത് കേരളതീരം വിറ്റുകാശാക്കാനുള്ള ചെപ്പടിവിദ്യകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ Intro: കേരളത്തിന്റെ കടല്‍ത്തീരം സംരക്ഷിക്കാനും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള തീവ്രയത്‌നത്തിലാണു തങ്ങളെന്ന പ്രതീതിയുണ്ടാക്കി സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് കേരളത്തിന്റെ സ്വര്‍ണ്ണഖനിയായ തീരം വിറ്റു കാശാക്കാനുള്ള പദ്ധതികളാണ്. കോടികള്‍ ചെലവഴിച്ചിട്ടും രക്ഷയില്ലെന്നും തീരദേശത്തെ ജീവിതം സുരക്ഷിതമല്ലെന്നുമുള്ള പൊതുധാരണയുണ്ടാക്കുന്ന ഇടതു, വലതു, ബി ജെ പി തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ചെല്ലാനം കൊച്ചി ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ വി ടി സെബാസ്റ്റ്യന്‍. എന്തുകൊണ്ട് കടലാക്രമണങ്ങള്‍ ഉണ്ടാകുന്നു…?…

Read More

നിയമാവലി അനുസരിക്കാന്‍ വയ്യാത്തവര്‍ എന്തിനാണ് നീറ്റ് പരീക്ഷ എഴുതുന്നത്….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉരിഞ്ഞു മാറ്റി പരീക്ഷ എഴുതിച്ചു എന്നു കേട്ട പാതി കേള്‍ക്കാത്ത പാതി പത്രങ്ങളുടെ ധര്‍മ്മമപ്പാടെ ഉണര്‍ന്നെഴുന്നേറ്റു. സദാചാര കേരളത്തില്‍ പെണ്‍കുട്ടികള്‍ ഇത്രമേല്‍ അപമാനിക്കപ്പെടുകയോ….?? അടിവസ്ത്രമില്ലാതെ പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുകയോ…! ഹോ, ഭയങ്കരം…!! പക്ഷേ, ആരും ഈ പെണ്‍കുട്ടികളോടു ചോദിച്ചതായി കേട്ടില്ല, നിങ്ങള്‍ നീറ്റ് പരീക്ഷയുടെ നിയമാവലി ശ്രദ്ധാ പൂര്‍വ്വം വായിച്ചിരുന്നോ എന്ന്…?? ആ നിയമാവലി പാലിച്ചു പരീക്ഷ എഴുതാന്‍ നിങ്ങള്‍ തയ്യാറാവതിരുന്നത്…

Read More

ഇത് സദാചാരകുഷ്ഠം ബാധിച്ചവര്‍ക്കേറ്റ കനത്ത തിരിച്ചടി….! പുതിയ തലമുറ ഇങ്ങനെയാണ് ഭായ്…..!!

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ സദാചാരമെന്ന കുഷ്ഠം ബാധിച്ച സകല മലയാളികളുടെയും ചെകിട്ടത്തേറ്റ കനത്ത അടിയാണ് ഈ ചിത്രം. നമ്മള്‍ മലയാളികളല്ലേ, അടക്കവും ഒതുക്കവും പാലിക്കേണ്ടവരല്ലേ, മാനം മര്യാദയ്ക്കു ജീവിക്കേണ്ടവരല്ലേ, നമ്മുടെ സംസ്‌കാരമെന്താണെന്ന് അറിയില്ലേ എന്ന വാദഗതികളുമായി എത്തുന്ന ആണുങ്ങളും പെണ്ണുങ്ങളും ചെകിടു പൊത്തി നില്‍ക്കുന്നുണ്ടാവും….! കിട്ടിയതിന്റെ വേദന അത്രയെളുപ്പമൊന്നും അവര്‍ക്കു മറക്കാന്‍ കഴിയില്ല. പക്ഷേ, അത്രയെളുപ്പം സദാചാര കുഷ്ഠം ഇവരുടെ മനസില്‍ നിന്നും മാറുകയില്ല. കാരണം, മരിച്ചാലും ഈ രോഗം ഇവരുടെ…

Read More