കോണ്‍ഗ്രസും കള്ളനാണയം: കെ റെയില്‍ സമരക്കാര്‍ അതും തിരിച്ചറിയണം
കേരളത്തിന് ആവശ്യമില്ലാത്തൊരു പദ്ധതി ജനങ്ങളുടെ തലയില്‍ കെട്ടിവച്ച് അനാവശ്യബാധ്യതയും പരിഹരിക്കാനാവാത്ത പരിസ്ഥിതി നാശവും വരുത്തിവയ്ക്കാനുള്ള ത്വരിത പരിശ്രമത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന ജനത്തെ വികസന വിരോധികളെന്നാക്ഷേപിച്ചാണ് സര്‍ക്കാര്‍ നേരിടുന്നത്. വികസനത്തിനു വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറല്ലാത്തവരെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ഓഫറുകള്‍ സ്വീകരിച്ച് സ്ഥലം വിട്ടുകൊടുക്കുകയാണു വേണ്ടതെന്നുമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭരണ പക്ഷം…