JessVarkey

സുഷമാജി…. ഈ ആലിംഗനം മറക്കുന്നതെങ്ങനെ….. ??

Written by: എം.എസ്. സനില്‍കുമാര്‍ ദേശീയ തലത്തില്‍ വാര്‍ത്തയായ സംഭവത്തിന്റെ തെളിവുചിത്രമാണിത് മാധ്യമ പ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: വാജ്പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍…ബെന്‍സണും ബെന്‍സിയും…എച്ച് ഐ വി ബാധിതരാണ്. അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.  കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം…

Read More

ശ്രീറാം ഐ എ എസ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് ഡി ധനസുമോദിന്റെ എഫ് ബി റിപ്പോര്‍ട്ട്

ഡി ധനസുനോദിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്:  രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നില്‍ ആള്‍ക്കൂട്ടവും പോലീസ് വാനും നിര്‍ത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിള്‍ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു ബൈക്കില്‍ ഇടിച്ചു നില്‍ക്കുന്നു. ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പോലീസ് ആംബുലന്‍സിനു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ഗുരുതരമായതിനാല്‍ ജീപ്പില്‍ കൊണ്ട് പോകാനാവില്ലെന്നു പോലീസ് പറഞ്ഞു. കാറില്‍…

Read More

ഇന്ത്യ കേരളത്തെ ഭയക്കുന്ന വരും നാളുകള്‍

Written by: ബക്കര്‍ അബു ++++++++++++++++++++++++++++++++++++++++ കേരളത്തെ ഇന്ത്യ ഭയക്കുന്നൊരു ഭാവി നമുക്ക് ഉണ്ടാവരുതെന്ന് മനസ്സിരുത്തി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങിനെയൊരു ഭയപ്പടിന് മാത്രം ഈ മലയാളമണ്ണില്‍ എന്ത് ഭയാനക മാറ്റമാണ് സംജാതമായിട്ടുള്ളത് എന്നൊരു സംശയം ഈ ഒരു തലക്കെട്ട്‌ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാവും. ചില കോണുകളില്‍ നിന്ന് കാശ്മീരല്ല, കേരളമാണ് മത തീവ്രതയുടെ അഗ്നിപര്‍വ്വതമായി പുകഞ്ഞുകൊണ്ടിരിക്കുന്നതെന്ന അലയൊലികള്‍ ഉയര്‍ന്നു വന്നിട്ടുമുണ്ട്. ഇന്നലെവരെ കാണാത്ത രീതിയില്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഭക്തിയുടെയും മതത്തിന്‍റെയും പേരില്‍ തീവ്രമായ ഇടപെടലുകള്‍ ഉണ്ടാവുമ്പോള്‍…

Read More

ദൈവം = ‘സ്വന്തം’ അപരൻ

Written by: Nixon Gopal ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ,  ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്. ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല  ; കാരണം…

Read More

ഗര്‍ഭമുണ്ടാക്കുന്ന പണി കൂടി പാസ്റ്റര്‍മാര്‍ ഏറ്റെടുത്തു. ഇതു തകര്‍ക്കും…!!

പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ഗര്‍ഭമുണ്ടാക്കുന്ന പണി കൂടി പാസ്റ്റര്‍മാര്‍ ഏറ്റെടുത്തു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ അടച്ചു പൂട്ടിയേക്കാം. ഇതാ കിടിലന്‍ വീഡിയോ. ഇതു പൊളിക്കും. എന്നാലും ഇങ്ങനെയുമുണ്ടോ കുറെ പൊട്ടന്മാരായ പാസ്റ്റര്‍മാരും മന്ദബുദ്ധികളായ വിശ്വാസികളും…!! 

Read More

സുന്നത്ത് അഥവാ മതത്തില്‍ പൊതിഞ്ഞ അതിബുദ്ധി

  പുരുഷ ശരീരത്തില്‍ ലൈംഗികതയുടെ കേന്ദ്രബിന്ദു എവിടെയാണ്…?? പുരുഷന്റെ ലിംഗവും വൃഷണങ്ങളുമെല്ലാം വികാരങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ തന്നെ. പക്ഷേ, ലൈംഗികതയുടെ കേന്ദ്രബിന്ദു ചര്‍മ്മത്താല്‍ സംരക്ഷിക്കപ്പെട്ട, മൂത്രനാളത്തിന്റെ അഗ്രഭാഗമായ ലിംഗാഗ്രമാണ്. ആ ഭാഗം അത്യധികം സെന്‍സിറ്റീവ് ആയതിനാല്‍, അവിടെയുണ്ടാകുന്ന ചെറിയൊരു ഉരസല്‍ പോലും ലൈംഗിക വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, വായുവിന്റെ നനുത്ത സ്പര്‍ശം പോലും ഒഴിവാക്കി, ഒരു പുരുഷന്റെ ലൈംഗിക ചിന്തയെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന വലിയൊരു ദൗത്യം കൂടി ലിംഗാഗ്ര ചര്‍മ്മത്തിനുണ്ട്. അതിലൂടെ, നേരിട്ടുള്ള തട്ടലും മുട്ടലും ഉരസലും…

Read More

ചരിത്ര നിമിഷം: ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികളായ ബിന്ദുവും കനകദുര്‍ഗയും

ചരിത്രം സൃഷ്ടിച്ച് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അഡ്വ ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വനിതാ മതിലിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് യുവതികളെ കയറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തിയത്. ബിന്ദുവും കനകദുര്‍ഗ്ഗയും സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതാണ് വിജയത്തിലെത്തുന്നത്. ഇതില്‍ പൊലീസിന്റെ പിന്തുണയും കിട്ടിയിരിക്കുന്നു. അതീവ രഹസ്യമായാണ് തന്ത്രങ്ങളൊരുക്കിയത്. പൊലീസ് അതിരാവിലെ സന്നിധാനത്ത് ഇവരെ എത്തിച്ചു. പതിവില്‍ നിന്ന് വിപരീതമായി പൊലീസ് വലിയ…

Read More

പാഠപുസ്തകങ്ങള്‍ സ്ത്രീകളെ പിന്തള്ളുന്ന വിധം: PRD മുൻ അഡീ. ഡയറക്ടർ കെ. മനോജ് കുമാർ എഴുതുന്നു

”അമ്മ എനിക്കു കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും.” ഇങ്ങനെ ആണു പാഠം തുടങ്ങുന്നത്. ക്ലാസില്‍ ഇതിനോട് എങ്ങനെയാവും കുട്ടികള്‍ പ്രതികരിക്കുക? പാലു കുടിക്കാത്ത കുട്ടിയുണ്ടാവും. അമ്മയില്ലാത്ത കുട്ടിയുണ്ടാവും. അമ്മൂമ്മ നല്കുന്ന കുട്ടിയുണ്ടാകും. അഛന്‍ നല്കുന്ന കുട്ടിയുണ്ടാവും. ഈ ചോദ്യം ഈ പാഠം ഇല്ലാതെ ‘രാവിലെ എന്താണു കുടിക്കുന്നത്’ എന്നു ചോദിച്ചാല്‍ ഒരു ഉത്തരമായിരിക്കില്ല, നിരവധി ഉത്തരങ്ങളാവും ക്ലാസില്‍ ലഭിക്കുക. അങ്ങനെയുള്ള ചര്‍ച്ചയില്‍നിന്നാണ് 1995 ല്‍ പാഠ്യപദ്ധ്യതിപരിഷ്‌ക്കാരം നടക്കുന്നത്. ആ ചര്‍ച്ചയ്ക്കിടയില്‍ ഒരു ടീച്ചര്‍…

Read More

ഡിജിറ്റല്‍ യുഗത്തിലെ ടോയ്‌ലറ്റ് ചിന്തകള്‍

  ഞാന്‍ ഒന്നുകൂടി എണ്ണിനോക്കി…. അതെ, ഞാന്‍ ഉള്‍പ്പടെ മൊത്തം 98 പേര്‍ താമസിക്കുന്നുണ്ട് ആ വനിത ഹോസ്റ്റലില്‍. അവര്‍ക്ക് വേണ്ടി ആകെയുള്ളത് 3 ടോയ്‌ലറ്റുകള്‍ മാത്രം. അതായത് ഏകദേശം 33 പേര്‍ക്ക് ഒരെണ്ണം വീതം. കുളിക്കാനും അതുതന്നെയാണ് ഉപയോഗിക്കുന്നത്. രാവിലെ തുടങ്ങും ടോയ്‌ലറ്റിനു മുന്നിലെ നീണ്ട ക്യൂ. ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍. കയറി ഇരിക്കുന്നതിനു മുമ്പായി വാതിലില്‍ കൊട്ടു തുടങ്ങും. അതാണ് അസഹ്യം. ടോയ്‌ലറ്റില്‍ കയറുന്നത് അവിടെ സ്ഥിരതാമസത്തിന് അല്ലെന്നും കയറിയവര്‍…

Read More

മൃതശരീരം വച്ചുള്ള മുതലെടുപ്പ് ഇങ്ങനെ

വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? അല്ല. BJP കുടുംബമാണോ ? അല്ല. BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ഇല്ല. സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ? അല്ല (റോഡിന്റെ എതിർവശത്ത്). മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? അതെ. വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ? അമ്മയ്ക്കും,സഹോദരനുമൊപ്പം….

Read More