കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം ആധുനിക കൃഷിരീതി: ഡോ ക്ലോഡ് ആല്‍വാരിസ്
ജൈവകൃഷിരീതി ഉപേക്ഷിച്ച് മനുഷ്യന്‍ ആധുനിക കൃഷിരീതി അവലംബിച്ചതാണ് കര്‍ഷക ആത്മഹത്യകള്‍ക്കു കാരണമെന്ന് ഗോവ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ ക്ലോഡ് ആല്‍വാരിസ്. ഇന്ത്യയില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചതു മുതലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവകാര്‍ഷിക മേളയുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിലെ ഏറ്റവും വലിയ അധ്യാപകനും ഗുരുവും പ്രകൃതിയാണ്. പ്രകൃതിയില്‍ നിന്നാണ് മനുഷ്യന്‍ പഠിക്കേണ്ടത്. അല്ലാതെ…