JessVarkey

ഭക്തിയും ആശുപത്രികളും……! എന്നെന്നും വളരുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍….!!

സാമ്പത്തിക മാന്ദ്യമോ മറ്റ് യാതൊരു വിധ സുനാമികളോ ബാധിക്കാതെ തഴച്ചുവളരുന്ന രണ്ടു ബിസിനസ് സംരംഭങ്ങളേ ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്തുള്ളു. അതിലൊന്ന് ഭക്തിയും മറ്റേത് ആശുപത്രികളുമാണ്. ഇവ രണ്ടും വേരുപിടിച്ചിരിക്കുന്നത് മനുഷ്യന്റെ ഭീതിയില്‍ നിന്നുതന്നെ. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് അല്ലലില്ലാതെ സുഖമായും സന്തോഷമായും ജീവിക്കണമെന്നതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹം. മോഷ്ടിക്കാന്‍ പോകുമ്പോള്‍ പോലും ഭണ്ഡാരത്തില്‍ പണമിട്ട്, ദൈവത്തിനു മുന്നില്‍ മെഴുകുതിരി വച്ച് പ്രാര്‍ത്ഥിക്കുന്ന കള്ളന്‍ പോലും രക്ഷിക്കണേ എന്നാണ് പറയുന്നത്. കക്കാന്‍ ദൈവം കൂട്ടുനില്‍ക്കുമോ എന്നൊന്നും അയാള്‍ക്ക്…

Read More

പെണ്ണിന്റെ തുടയിടുക്കിലാണോ നിങ്ങളുടെ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത്…?

കുറെ കാലങ്ങളായി കേള്‍ക്കുന്നു, അതിപ്പോള്‍ ഫേയ്‌സ് ബുക്കിലും മനപ്പൂര്‍വ്വം നടത്തുന്നു. പഴയകാലം മുതലിങ്ങോട്ടുള്ള സിനിമകളുടെ കാതലും ഇതുതന്നെ. കുടുംബത്തിലെ പെണ്ണിന്റെ തുടയിടുക്കിലാണത്രെ, ആ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത്…! എത്ര ആഭാസകരവും ആണ്‍കോയ്മയുടെ അങ്ങേയറ്റവുമായ ചിന്ത…!! പാത്തും പതുങ്ങിയും ചതിച്ചും കെണിയില്‍ പെടുത്തിയും പെണ്ണിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി, അതുവച്ച് വിലപേശുന്ന ചിലകാമ വെറിയന്മാര്‍. ആ കാമവെറിയന്മാരുടെ കെണിയില്‍ പെട്ട പെണ്ണ്, നാണക്കേടു ഭയന്ന് ആത്മഹത്യ ചെയ്യുന്നു പോലും…! അത് അതിലും വിചിത്രം…!! നിറക്കൂട്ട്, ദൃശ്യം എന്നിത്യാതി സിനിമകളുടെ…

Read More

ഭ്രാന്തില്ലാത്തവര്‍ കല്ലെറിയട്ടെ

ഡിഗ്രി ക്ലാസില്‍ ഇക്കണോമിക്‌സ് ലക്ച്ചറര്‍ ക്ലാസ് അവസാനിപ്പിച്ചു പോയിരുന്നു. അടുത്തത് മലയാളം മാഷാണ് വരേണ്ടത്. അതിനിടയില്‍ കിട്ടിയ ഒരു ചെറിയ ഇടവേളയില്‍ നോട്ട്ബുക്ക് പൊതിഞ്ഞ സിനിമാ മാഗസിന്റെ പേജിലെ മോഹന്‍ലാലിന്റെ ചിത്രം കണ്ട് ഞാന്‍ നടത്തിയ ആത്മഗതം അല്പം ഉറക്കെയായിപ്പോയി. എന്തൊരു ഫ്ലെക്‌സിബിലിറ്റിയാണ് ഈ മനുഷ്യന്റെ ദേഹത്തിന്. മലയാളസിനിമയില്‍ ആര്‍ക്കും ഇദ്ദേഹത്തിന്റെ മെയ് വഴക്കത്തിനൊപ്പം നില്‍ക്കാനാവില്ല. ശരിക്കും സിനിമാ താരമാവാന്‍ ജനിച്ചവന്‍ തന്നെ. ‘നീ പോയി ഗോളാന്തരവാര്‍ത്ത കാണെടി ചൂലേ….!’ ചെവിക്കരികില്‍ അപ്രതീക്ഷിതമായി മുഴങ്ങിയ ഗര്‍ജ്ജനത്തില്‍ അറിയാതെ…

Read More