JessVarkey

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: മൗനം പാലിച്ചവര്‍ക്കുള്ള ശിക്ഷയെന്ത്?

Jess Varkey Thuruthel ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 201 പ്രകാരം ഏതെങ്കിലുമൊരു കുറ്റകൃത്യം ആരെങ്കിലും മൂടി വയ്ക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ കുറ്റം ചെയ്യുമെന്ന അറിവുണ്ടായിട്ടും തടയാതിരിക്കുകയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ (Hema Committee Report) അടിസ്ഥാനത്തില്‍ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒരു ക്രൈമിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരാണ്. അതിന്റെ തലപ്പത്ത് വമ്പന്മാരുണ്ട് എന്ന കാര്യത്തില്‍ സംശയമേതുമില്ല. ഒരക്ഷരം…

Read More

മുകേഷിന്റെ ക്രൂരത, സരിതയുടെ വാക്കുകളിലൂടെ

Thamasoma News Desk ദീപ നിശാന്തിന്റെ ഫേയ്‌സ് ബുക്കില്‍ നിന്നുമാണ് സരിതയുടെ അഭിമുഖം കിട്ടിയത്. മുകേഷിന്റെ (Actor Mukesh) ആദ്യഭാര്യ സരിതയുമായി ഇന്ത്യാവിഷന്‍ നടത്തിയ ഇന്റര്‍വ്യു ആണിത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജ്ജാണ് ഈ ഇന്റര്‍വ്യു ചെയ്തത്. സിനിമകളില്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ച, സല്‍സ്വഭാവിയായ, നായകനായ, നീതിയുടെയും സത്യത്തിന്റെയും കാവല്‍ക്കാരനായ മുകേഷ് ഒരു സ്ത്രീയോടു ചെയ്ത ക്രൂരത എത്രമാത്രമായിരുന്നു എന്ന് ഈ അഭിമുഖത്തിലുണ്ട്. സിനിമാ താരങ്ങളുടെ വിവാഹ മോചനങ്ങള്‍ വളരെ ലാഘവത്തോടെയും പരിഹാസത്തോടെയും ഇക്കിളിപ്പെടുത്തുന്ന രീതിയിലുമാണ് പലരും കാണുന്നത്….

Read More

ഇതൊരു തുടക്കമാകട്ടെ, താരസംഘടന ശുദ്ധീകരിക്കപ്പെടട്ടെ

Jess Varkey Thuruthel അഭിനയ മോഹവുമായി സിനിമയിലേക്ക് എത്തുന്നവരെ ചൂഷണം ചെയ്തും ഇന്‍ഡസ്ട്രിയില്‍ ഉള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കിയും അനാവശ്യമായി വിലക്കിയും അരങ്ങു വാണിരുന്ന താരസംഘടനയ്ക്ക് തിരിച്ചടി. അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (AMMA) സംഘടന പിരിച്ചു വിട്ടിരിക്കുന്നു (Disperse of AMMA). പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും സംഘടനയില്‍ നിന്നും രാജി വച്ചു. ഒന്നിനു പിറകെ ഒന്നായി നടന്മാര്‍ക്കെതിരെ ലൈംഗിക ആരോപണ പരാതികള്‍ വന്നിട്ടും സംഘടന മൗനം പാലിക്കുകയായിരുന്നു. ആ മൗനം…

Read More

പരാതികള്‍ കൃത്യവും വ്യക്തവുമല്ലെങ്കില്‍, ശുദ്ധീകരണം അസാധ്യം

Jess Varkey Thuruthel സിനിമ മേഖലയിലെ (Film Industry) ക്രിമിനലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്തു കൊണ്ടുവരുവാനും മാത്രമല്ല സിനിമാ രംഗം ആരോഗ്യകരമായ ഒരു തൊഴിലിടമായി മാറ്റിയെടുക്കാന്‍ കൂടിയാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചത്. മറ്റു തൊഴിലിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സിനിമാ വ്യവസായത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്. ഒരാള്‍ക്കു നഷ്ടപ്പെടുന്ന അവസരം മറ്റൊരാളുടെ നേട്ടമാണ് എന്നതാണ് ഈ വ്യവസായത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ വ്യവസായത്തില്‍ അവസരം നിഷേധിക്കപ്പെട്ടാല്‍, ശക്തമായ മറ്റൊരു തൊഴിലിടമില്ല. മലയാള സിനിമയില്‍ ഇടം…

Read More

ശബ്ദിച്ചാല്‍ സ്വയം പൊട്ടിത്തകരുമെങ്കില്‍, നാവിന്റെ തളര്‍വ്വാതം അനുഗ്രഹം

Zachariah & Jess Varkey മലയാള സിനിമയിലെ (Malayalam Cinema) സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പ്രത്യേകതരം രോഗം ബാധിച്ചിരിക്കുകയാണ്. സ്‌ക്രീനിലെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുടെ നാവുകള്‍ക്ക് തളര്‍വ്വാതം പിടിപെട്ടിരിക്കുകയാണ്, കണ്ണുകള്‍ക്ക് കാഴ്ച ശക്തിയോ ചെവികള്‍ക്കു കേള്‍വി ശക്തിയോ ഇല്ല. പുരുഷാധിപത്യത്തിന്റെയും മാടമ്പിത്തരത്തിന്റെയും തമ്പ്രാക്കന്മാര്‍ ഇത്തരത്തില്‍ ആവാതെയും തരമില്ല. കാരണം, ഡയലോഗ് ലഭിക്കുമ്പോള്‍ മാത്രം ഉണര്‍ത്തെഴുന്നേല്‍ക്കുന്ന പ്രത്യേകതരം അവതാര പുരുഷന്മാരുടെ കൂടാരമാണ് സിനിമാരംഗം. കണ്ണിന്‍ മുന്നില്‍ നടക്കുന്ന ഏതെങ്കിലുമൊരു കുറ്റകൃത്യം തടയാന്‍ ശ്രമിക്കുകയോ യഥാസമയം നിയമ സംവിധാനങ്ങളെ അറിയിക്കുകയോ ചെയ്യാതിരിക്കുന്നത്…

Read More

ഈ ചങ്കുറപ്പാണ് ഓരോ പെണ്ണും ആര്‍ജ്ജിക്കേണ്ടത്

Jess Varkey Thuruthel നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. കേസില്‍ 8-ാം പ്രതിയായ ദിലീപിനു (Dileep) വേണ്ടി സിനിമാ താരങ്ങളായ ഇടവേള ബാബു, സിദ്ധിഖ്, ബിന്ദു പണിക്കര്‍, ഭാമ തുടങ്ങിയവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയെ ഒറ്റുകൊടുത്തു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി പുറത്തു വിട്ടിരിക്കുന്നു. ഇവര്‍ പോലീസില്‍ പറഞ്ഞ മൊഴിയല്ല കോടതിയില്‍ പറഞ്ഞിട്ടുള്ളത്. വിചാരണയുടെ ഏതു ഘട്ടത്തിലും മൊഴിമാറ്റാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍, നടിയെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കുന്ന മൊഴികള്‍ നല്‍കിയ ഈ…

Read More

വെളുപ്പിക്കലുമായി ചെകുത്താന്‍ അജുവിന്റെ കിങ്കരന്മാര്‍

Thamasoma News Desk യൂ ട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിനെ (Chekuthan Aju Alex) വെളുപ്പിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോള്‍ ചെകുത്താന്റെ കിങ്കരന്മാര്‍. A.M.M.A ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ പലരും ലൈംഗിക ആരോപണ പരാതിയുമായി മുന്നോട്ടു വന്നതോടെയാണ് ചെകുത്താനെ വെളുപ്പിക്കാനുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇത് ചെകുത്താന്റെ പ്രതികാരമാണെന്ന രീതിയിലാണ് പോസ്റ്റുകള്‍ മിക്കതും. തിരുവല്ല മഞ്ഞാടി സ്വദേശിയായ അജു അലക്‌സാണ് ചെകുത്താന്‍ എന്ന യൂ ട്യൂബ് ചാനലിന്റെ ഉടമ. ചാനല്‍ ആരംഭിച്ച കാലം…

Read More

കുരയ്ക്കുന്ന പട്ടികള്‍ക്ക് കടിക്കാനുമറിയാമെന്ന് ബോധ്യമായിട്ടുണ്ടാവും

Jess Varkey Thuruthel ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സംവിധായകന്‍ രഞ്ജിത്തും (Director Renjith) A.M.M.A ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നടന്‍ സിദ്ധിക്കും രാജി വച്ചിരിക്കുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നതിനു ശേഷം ചില നടിമാര്‍ ഇവര്‍ക്കെതിരെ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജികള്‍. എന്തായാലും കുരയ്ക്കാന്‍ മാത്രമല്ല, കടിക്കാനും പട്ടികള്‍ക്ക് അറിയാമെന്ന് രഞ്ജിത്തിന് ഇപ്പോള്‍ ബോധ്യമായിക്കാണും. എന്നിരുന്നാലും ഇവര്‍ ഇപ്പോള്‍ രാജി വച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞതു…

Read More

രഞ്ജിത്തിലെ നീചമനസ് മനസിലാക്കാന്‍ ലീല എന്ന സിനിമ മാത്രം മതിയാകും

Jess Varkey Thuruthel പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് സംവിധായകന്‍ രഞ്ജിത്ത് (Director Renjith) ആവശ്യപ്പെട്ടത് അവരുടെ ശരീരമാണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നു. അതിനു തയ്യാറാകാതെ ചിത്രമേ വേണ്ടെന്നു വച്ച് തിരിച്ചു പോകുകയായിരുന്നു താനെന്ന് ശ്രീലേഖ വ്യക്തമാക്കി. നടിക്ക് പാലേരിയില്‍ അഭിനയിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ പറഞ്ഞയച്ചു എന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ മെഴുകല്‍. എന്നാല്‍ നടി ശ്രീലേഖ പറഞ്ഞതെല്ലാം സത്യമാണെന്നും അവര്‍ അന്നുതന്നെ ഇതിനെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെന്നും സംവിധായകന്‍ ജോഷി ജോസഫും വ്യക്തമാക്കുന്നുണ്ട്. മുത്തുച്ചിപ്പിയെക്കാള്‍…

Read More

ആഭ്യന്തര പരാതി കമ്മറ്റി ഉണ്ടായേ തീരൂ: പാര്‍വ്വതി തിരുവോത്ത്

Thamasoma News Desk മലയാള സിനിമയെ നിയന്ത്രിക്കുന്ന വമ്പന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്‍ഡസ്ട്രിക്കു പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എങ്കിലും എതിര്‍പ്പിനു ശക്തികൂടിയത് നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ്. അതിനു ശേഷമാണ് WCC എന്ന സംഘടന തന്നെ രൂപം കൊണ്ടത്. അതിന്റെ തലപ്പത്തു നിന്ന് സധൈര്യം നയിക്കുന്നവരില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത് (Parvathy Thiruvothu). സിനിമയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ക്കു നേരെ ശബ്ദിച്ചതു കൊണ്ടു തന്നെ അവര്‍ നാനാവശത്തു നിന്നും എതിര്‍പ്പുകളും നേരിടുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗികമായി വെളിയില്‍ വന്നതിനു…

Read More