കൂടുതല്‍ മികച്ച സേവനത്തിനായി, ആസ്ഥാനം ബെംഗളൂരുവില്‍ തുടങ്ങി ഷാബ്‌ക്കോ

Thamasoma News Desk

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനായി ഷാബ്ക്കോ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (Shabco Properties and Builders Pvt Ltd) തങ്ങളുടെ ഹെഡ് ഓഫീസ് ബെംഗളൂരിലേക്കു മാറ്റി. Shabco Spaces എന്നാണ് ഈ പുതിയ ഓഫീസിന്റെ പേര്. വിറ്റല്‍ മല്യ റോഡില്‍, കോണ്‍കോര്‍ഡ് ടവേഴ്‌സിലാണ് ഈ ഓഫീസ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വാസ്തുവിദ്യ, ഇന്റീരിയര്‍, നിര്‍മ്മാണ സേവനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും മികച്ച സേവനം നല്‍കുന്നതിനും വേണ്ടിയാണ് ഹെഡ് ഓഫീസ് ബെഗളൂരുവിലേക്കു മാറ്റിയിരിക്കുന്നത്.

നൂതനാശയങ്ങളുടെയും ബിസിനസിന്റെയും കേന്ദ്രമായ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തേക്കുള്ള ഈ തന്ത്രപരമായ നീക്കം, തങ്ങളുടെ ക്ലയന്റുകളേയും പങ്കാളികളേയും മികച്ച രീതിയില്‍ സേവിക്കാന്‍ തങ്ങള്‍ക്കു സഹായകമാകുമെന്ന് ഷാബ്‌ക്കോ പറയുന്നു. ‘ഗുണമേന്മ, പ്രൊഫഷണലിസം, സമയബന്ധിതത തുടങ്ങിയ ഞങ്ങളുടെ പ്രധാന മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, കൂടുതല്‍ വളര്‍ച്ചയിലും വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ സേവന ഓഫറുകള്‍ മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഞങ്ങള്‍ ഈ സുപ്രധാന ചുവടുവെപ്പ് നടത്തുമ്പോള്‍, ഞങ്ങളുടെ എല്ലാ ക്ലയന്റുകളോടും പങ്കാളികളോടും ജീവനക്കാര്‍ക്കും അവരുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു,’ ഷാബ്‌ക്കോ മാനേജിംഗ് ഡയറക്ടര്‍ ഷബീര്‍ ഷാബ്‌ക്കോ പറയുന്നു.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *