‘എന്നോടൊന്നു സംസാരിക്കുമോ…?’

Jess Varkey Thuruthel ‘ഒരഞ്ചു മിനിറ്റ് എന്നോട് ആരെങ്കിലുമൊന്നു സംസാരിക്കുമോ? ഞാന്‍ പറയുന്നതൊന്നു കേള്‍ക്കുമോ? ഓര്‍മ്മകള്‍ മങ്ങുന്നു, മരണത്തിലേക്കിനി എത്ര ദൂരമെന്നറിയില്ല. ഇരുളുന്ന രാത്രിയും പകല്‍ വെളിച്ചവും എനിക്കൊരുപോലെയാണ്. ഞാനിവിടെ തനിച്ചാണ്. എന്നോടൊന്നു സംസാരിക്കുമോ?’ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ വൃദ്ധരായ മനുഷ്യരുടെ ശബ്ദമുയരുന്നു… എല്ലാ സ്വരങ്ങളിലും തളംകെട്ടി നില്‍ക്കുന്നത് ദു:ഖമാണ്, സ്‌നേഹത്തിനു വേണ്ടിയുള്ള ദാഹമാണ്. ഏകാന്തതയുടെ മടുപ്പിക്കുന്നൊരു ഗന്ധവും… മക്കളോ കൊച്ചുമക്കളോ കൂടെയില്ലാതെ, വീട്ടകങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധരുടെയും ആശ്രമമറ്റവരുടെയും നിലവിളികളാണ് കാതുകളില്‍ സദാമുഴങ്ങുന്നത്. ഉള്ളിലൊരു…

Read More

ശാന്തം, മനോഹരം, ആനന്ദകരം സിനര്‍ജിയിലെ ഈ ജീവിതം

Jess Varkey Thuruthel ലോകം തന്നെ വെട്ടിപ്പിടിക്കുന്നതിനായി പരക്കംപായുന്ന ജനസമൂഹത്തിന്റെ മാറിലൂടെ യാത്ര ചെയ്ത് സിനര്‍ജിയിലേക്കെത്തുമ്പോള്‍ സമയം രാവിലെ 10 മണി കഴിഞ്ഞിരുന്നു (Synergy Homes). റൂത്ത് കോണ്‍ അവന്യൂ (Ruth Cohn Avenue) വിലൂടെ വാഹനമോടിക്കുമ്പോള്‍ മനസ് തികച്ചും ശാന്തമായിരുന്നു. ആ റോഡിന്റെ തുടക്കത്തില്‍, ഇടതു വശത്തായി ആദ്യം കാണുന്ന വീട് റിട്ടയേര്‍ഡ് കേണല്‍ മാത്യു മുരിക്കന്റേയും ഭാര്യ ഡോളി മാത്യുവിന്റെതുമാണ്. പൊതുവായ അടുക്കളയുടെ മുകള്‍നിലയിലുള്ള രണ്ടു ഗസ്റ്റ് റൂമുകളില്‍ ഒന്നിലാണ് ഞങ്ങള്‍ക്കായി താമസ സൗകര്യമൊരുക്കിയിരുന്നത്….

Read More

പക്വതയുടെ അടിസ്ഥാനം പ്രായമല്ലെന്നു തെളിയിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

Jess Varkey Thuruthel ദൈനിക് ഭാസ്‌കറിനു വേണ്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ (Mayor Arya Rajendran) സമയം അനുവദിക്കുമ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ചുമതലയേറ്റെടുത്ത നാള്‍ മുതല്‍ പ്രായക്കുറവിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നിരുന്നു അവര്‍ക്ക്. എന്നാലിന്ന്, സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡായ യു എന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം നേടിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ഇന്ത്യയില്‍ ഈ അവര്‍ഡ് നേടുന്ന ആദ്യ നഗരവും തിരുവനന്തപുരം തന്നെ. 2020 ല്‍, തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി ചുമതലയേല്‍ക്കുമ്പോള്‍ അവരുടെ…

Read More

ഇന്ത്യയുടെ നെറുകയില്‍ കേരളത്തിന്റെ പുല്ലമ്പാറ

Jess Varkey Thuruthel ഇന്ത്യയുടെ നെറുകയില്‍ അഭിമാനത്തോടെ കാലുറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് (Pullampara Grama Panchayat). ദീര്‍ഘവീക്ഷണമുള്ളൊരു അധ്യാപകന്‍, നാടിന്റെ നല്ലനാളേക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ ചരിത്രം തന്നെ കാല്‍ക്കീഴിലായി. എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന പി വി രാജേഷിനെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാക്കിയതിന് പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം നേടാനായി അദ്ദേഹം മുന്നിട്ടിറങ്ങിയപ്പോള്‍ രാഷ്ട്രീയ മത ഭേതങ്ങളില്ലാതെ, ഏവരും ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പം നിന്നു. അങ്ങനെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്ന സ്ഥലത്ത് പുല്ലമ്പാറ എന്ന ഗ്രാമപഞ്ചായത്ത്…

Read More

വാടക നല്‍കാന്‍ പണമില്ല, പഞ്ചായത്തു റോഡിലേക്കു താമസം മാറ്റി രത്‌നമ്മ

Jess Varkey Thuruthel വാടകയ്ക്കു താമസിക്കാന്‍ കൈയില്‍ പണമില്ല. പൊളിഞ്ഞു വീഴാറായ വീട്ടില്‍ ഇനി താമസിക്കാനുമാവില്ല. അയല്‍വാസിയുടെ കടുംപിടുത്തം കാരണം വീടിനു മുന്നിലൂടെയുള്ള പഞ്ചായത്തു റോഡിന്റെ പണിയും മുടങ്ങി. വീടിനായി കവളങ്ങാട് പഞ്ചായത്ത് നാലു ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വര്‍ഷമായി (Life Mission). ഇനിയും ഈ തുക ഉപയോഗിച്ചില്ലെങ്കില്‍ ഇതും നഷ്ടമാകും. അതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയാകും വരെ പഞ്ചായത്തു റോഡില്‍ കിടക്കാനാണ് നേര്യമംഗലം 46 ഏക്കര്‍ സ്വദേശി രത്‌നമ്മയുടെ തീരുമാനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ…

Read More

വധഭീഷണി: പരാതി നല്‍കി മീനു മുനീര്‍

Jess Varkey Thuruthel മലയാള സിനിമയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിച്ച ആര്‍ട്ടിസ്റ്റ് മീനു മുനീറിനു (Minu Muneer) നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ജോണ്‍ എബ്രാഹാം എന്ന എഫ് ബി അക്കൗണ്ടില്‍ നിന്നാണ് ഭീഷണി മെസേജുകള്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ മറ്റൊരു പ്രമുഖ നടിയുടെ പേരുകൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിന്റെ പേരിലാണ് മീനു മുനീറിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘തനിക്ക് ഉള്ള പണി ഞാന്‍ തരാം. കരുതി ഇരുന്നോ. തന്നെ പൊക്കാന്‍ വെറും മിനിറ്റുകള്‍ മതി എനിക്ക്. എന്നെക്കൊണ്ട് അതു…

Read More

നെറികേടുകളെ എതിര്‍ത്തു, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ പകവീട്ടി പുഷ്പഗിരി

Jess Varkey Thuruthel പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Pushpagiri Medical College Hospital) നടക്കുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പകരം വീട്ടി ആശുപത്രി അധികൃതര്‍. പേഷ്യന്റ്-സ്റ്റാഫ് അനുപാതം പാലിക്കാതെ ആശുപത്രി അധികൃതര്‍ നഴ്‌സുമാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അമിത ജോലി ഭാരമാണ്. ഇത് ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബേസില്‍ ജോസഫിനു നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലാണ് Continuing nursing Education-CNE പൂര്‍ത്തിയാക്കിയില്ലെന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാതെയാണ്…

Read More

നിവിന്‍ പോളി കേസില്‍ അട്ടിമറി സാധ്യത ഭയന്ന് പരാതിക്കാരി

Jess Varkey Thuruthel തന്നെ കുടുക്കാന്‍ വന്‍ ഗൂഡാലോചന നടന്നുവെന്നു നടന്‍ നിവിന്‍ പോളി (Actor Nivin Pauly)വാദിക്കുമ്പോള്‍, കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാരി സംശയിക്കുന്നു. ഈ കേസ് ഉയര്‍ന്നു വന്ന ആദ്യ ദിനം മുതല്‍ പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരോടു പറയുന്നതൊന്ന്, മാധ്യമങ്ങളോടു പറയുന്നതു മറ്റൊന്ന്. മാധ്യമ പ്രവര്‍ത്തകരെയൊന്നാകെ മാപ്രകളെന്നു വിളിച്ച് അധിക്ഷേപിക്കാം, പോലീസിനെ മൊത്തം ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യാം. പക്ഷേ, ആ വിമര്‍ശനങ്ങള്‍ക്കുമെല്ലാമപ്പുറം ഇവരോടു പറയുന്ന മൊഴികള്‍ വ്യത്യസ്തമാണെങ്കില്‍ സംശയമുനയിലാകുന്നത് പരാതിക്കാരുടെ…

Read More

‘വേണ്ടത് പാസ്‌പോര്‍ട്ട് പരിശോധന, വിനീത് ശ്രീനിവാസന്റെ സര്‍ട്ടിഫിക്കറ്റ് അല്ല’

Jess Varkey Thuruthel നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, അപ്പോഴും അവര്‍ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. നിവിന്‍ പോളി ഉള്‍പ്പടെയുള്ളവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കണം എന്നാണത്. യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലെയും പുറത്തെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണം, ഫ്‌ളോറാ ക്രീക്ക് ഹോട്ടലിലെ സി സി ടി വി പരിശോധിക്കണം, ഈ ആറുപേരും യുവതിയും ഒരുമിച്ചുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ദിവസങ്ങളില്‍ മൊബൈല്‍ രേഖകള്‍ പരിശോധിച്ച് ഇവരെല്ലാം ഒരുമിച്ചുണ്ടായിരുന്നോ ഇല്ലയോ എന്ന…

Read More

‘ഇതൊരു ഹണി ട്രാപ്പ് ആണെങ്കില്‍ അതും പോലീസ് തെളിയിക്കട്ടെ’ പരാതിക്കാരി

Jess Varkey Thuruthel ‘നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ളവരില്‍ നിന്നും എനിക്കു നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖരെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നാണ് എനിക്കെതിരെ വരുന്ന വലിയൊരു ആരോപണം. എനിക്കു പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോടാണ്. പണം തട്ടാനുള്ള കള്ളപ്പരാതിയാണോ ഹണിട്രാപ്പാണോ എന്നെല്ലാം അന്വേഷിക്കേണ്ടത് പോലീസാണ്. അവര്‍ക്കു മുന്നില്‍ എല്ലാം പറയാന്‍ ഞാന്‍ തയ്യാറാണ്,’ പ്രൊഡ്യൂസര്‍ എ കെ സുനില്‍, നടന്‍ നിവിന്‍ പോളി എന്നിവരുള്‍പ്പടെ…

Read More