Thamasoma News Desk
രാജകുടുംബം, തമ്പുരാട്ടി എന്നീ വിളികളില്‍ പുളകിതയാകുന്ന, അഭിമാനപൂരിതയാകുന്ന അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിക്ക് പത്മശ്രീ (Literature and education) പുരസ്‌കാരം! കിട്ടിയ അവസരങ്ങളിലെല്ലാം അന്ത:വിശ്വാസത്തെയും അനാചാരങ്ങളെയും മഹത്വവത്കരിക്കുകയും മോദി ഭരണത്തെ പുകഴ്ത്തുകയും ചെയ്ത ലക്ഷ്മി ബായിയെ മോദി സര്‍ക്കാര്‍ കൈവിടുന്നതെങ്ങനെ? ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രാധാന്യം നേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്താണ് എന്നു പറഞ്ഞ ലക്ഷ്മി ബായിയെ കണ്ടില്ലെന്നു നടിക്കാന്‍ ബി ജെ പി സര്‍ക്കാരിനു കഴിയുന്നതെങ്ങനെ?
അബദ്ധ ജടിലവും അന്ത:വിശ്വാസത്തില്‍ അധിഷ്ഠിതവുമായ അഭിപ്രായപ്രകടനങ്ങളാണ് നാളിതുവരെ ലക്ഷ്മി ബായ് പറഞ്ഞിട്ടുള്ളത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ തൊട്ടാല്‍ ചെടികള്‍ വാടിപ്പോകുമെന്നതായിരുന്നു അവരുടെ ഒരു മഹത്തായ കണ്ടുപിടുത്തം. അങ്ങനെയെങ്കില്‍, ഇന്ത്യയിലെ പകുതിയോളം വരുന്ന സ്ത്രീകള്‍ വിചാരിച്ചാല്‍, കൃഷിക്കാരുടെ ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു. പടര്‍ന്നുപന്തലിക്കുന്ന കാട്ടുവള്ളികള്‍ക്കിടയിലേക്ക് ആര്‍ത്തവമുള്ള കുറച്ചു സ്ത്രീകളെ ഇറക്കി നിറുത്തിയാല്‍ മാത്രം മതിയാകും ആ പ്രശ്‌നത്തിനു പരിഹാരമാകാന്‍.
ലക്ഷ്മി ബായിയുടെ മറ്റൊരു കണ്ടുപിടുത്തമായിരുന്നു നിയമസഭ മന്ദിരത്തിന്റെ വാസ്തു പ്രശ്‌നം. വാസ്തു നോക്കാതെ നിര്‍മ്മിച്ചതിനാലാണ് നിയമ സഭ കെട്ടിടത്തില്‍ എന്നും വഴക്കും അടിയുമെന്നായിരുന്നു ലക്ഷ്മി ബായിയുടെ കണ്ടെത്തല്‍.
രാജഭരണകാലത്ത് നടത്തിയിരുന്ന ശിക്ഷാനടപടികളെക്കുറിച്ച് ഒരവലോകനം നടത്തിയാല്‍ത്തന്നെ മനസിലാക്കാം, ബുദ്ധിയുടെ കാര്യത്തില്‍ ഇവര്‍ വെറും വട്ടപ്പൂജ്യമാണ് എന്ന്. ആരെങ്കിലും എന്തെങ്കിലും സാധനം കട്ടെടുത്തിട്ടുണ്ടോ എന്നു മനസിലാക്കാനായി ആരോപണ വിധേയരായവരുടെ കൈ തിളച്ച എണ്ണയില്‍ മുക്കുക എന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നതായി ചരിത്രം നമ്മളെ പഠിപ്പിക്കുന്നുണ്ട്. തിളച്ച എണ്ണയില്‍ കൈ മുക്കിയിട്ടു പൊള്ളിയാല്‍ കള്ളനാണെന്നും പൊള്ളിയില്ലെങ്കില്‍ നിരപരാധിയാണെന്നുമാണ് രാജാക്കന്മാര്‍ കണക്കാക്കിയിരുന്നത്. ചിന്താശേഷിയോ ബുദ്ധിയോ ലവലേശം പോലുമില്ലാത്തവരായിരുന്നു ഈ രാജാക്കന്മാരെന്നു തെളിയിക്കാന്‍ മറ്റെന്തു തെളിവാണ് വേണ്ടത്?
അന്ത:വിശ്വാസം, അനാചാരം, മനുഷ്യരുടെ മേലുള്ള അധീശത്വം, അടക്കിഭരിക്കാനുള്ള അഭിനിവേശം ഇവയെല്ലാമായിരുന്നു രാജാക്കന്മാരുടെ മുഖമുദ്ര. മനുഷ്യര്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍, അധ്വാനശീലരായ മനുഷ്യരുടെ മേല്‍ അധീശത്വമുറപ്പിക്കാനായി ഇവര്‍ ഓരോന്നും ചെയ്തുകൂട്ടുകയായിരുന്നു. വിജ്ഞാനവും അറിവും ടെക്‌നോളജിയും വളരെയേറെ വികസിച്ച ഈ കാലഘട്ടത്തിലും സ്ത്രീകളുടെ ആര്‍ത്തവവും കെട്ടിടത്തിന്റെ വാസ്തുവുമൊക്കെയാണ് ഇവരുടെ ചിന്താമണ്ഡലത്തിലുള്ളത്. ഇത്തരം വിശ്വാസങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇവരെയൊക്കെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചില്ലെങ്കില്‍ പിന്നെ ആരെയാണ് മതതീവ്രവാദികളായ ഈ ഭരണകൂടം ആദരിക്കുക?
തിരുമുല്‍ക്കാഴ്ച(1992)യാണ് ലക്ഷ്മി ബായി തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം. അമ്മാവനായ ശ്രീ ചിത്തിരതിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. ‘ദ് ഡോണ്‍'(1994)എന്ന കവിതാസമാഹാരവും ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍, തുളസി ഗാര്‍ലന്‍ഡ് (1998), ‘ദ് മൈറ്റി ഇന്ത്യന്‍ എക്‌സ്പീരിയന്‍സ് ‘(2002) എന്നീ ഗദ്യകൃതികളുമാണ് ഇവരുടെ മറ്റു രചനകള്‍.
അരുദ്ധതി റോയ്, സാറാ തോമസ്, സാറ ജോസഫ് എന്നിവര്‍ക്കൊന്നും ലഭിക്കാത്ത പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചെങ്കില്‍, അതിനു കാരണം രാജരക്തമെന്ന വമ്പും മോദി സ്തുതിയും ഫാസിസ്റ്റ് ചിന്താഗതിയും തന്നെയാണ്. ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ചു കേരളത്തില്‍ നിന്നും ഫാസിസ്റ്റ് ചിന്താഗതി തുടച്ചു നീക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു. പക്ഷേ അമിത് ഷാ നേതൃത്വനിരയിലെത്തിയതോടെ ഇന്ത്യന്‍ മനസില്‍ മതവിദ്വേഷത്തിന്റെ വിഷവിത്തുക്കള്‍ നട്ടുവളര്‍ത്തി പടര്‍ന്നു പന്തലിപ്പിക്കുകയായിരുന്നു. അപ്പോഴത് നാടിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചിരിക്കുന്നു.
………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………..
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :