സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം: ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത്

Jess Varkey Thuruthel

എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനു വരെ പരാതി നല്‍കിയ കോതമംഗലം ചെറുവട്ടൂര്‍ ഇഞ്ചപ്പുഴ വീട്ടില്‍ ഷൈജുവിന്റെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ തമസോമയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ട ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത് (Oonnukal Police). ഇനി മേലില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ ആര്‍ക്കെതിരെയും അപവാവാദങ്ങള്‍ പ്രചരിപ്പിക്കുതെന്നാണ് പോലീസ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് തമസോമയെയും എഡിറ്റര്‍ ജെസ് വര്‍ക്കിയെയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച ഷൈജുവിനോട് ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ഊന്നുകല്‍ സി ഐ ആവശ്യപ്പെട്ടു. പണം വാങ്ങിയാണ് തമസോമ ലേഖനങ്ങള്‍ എഴുതുന്നത് എന്ന് ആരോപിച്ച ഷൈജുവിനോട് അതിനുള്ള തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യാതൊരു തെളിവുമില്ലാതെ അസംബന്ധം വിളിച്ചു പറയുകയായിരുന്നു ഷൈജു എന്ന് പോലീസിന് നിമിഷ നേരം കൊണ്ടു തെളിയിക്കാനായി.

വ്യക്തിയെയും സ്ഥാപനത്തെയും മനപ്പൂര്‍വ്വം അപമാനിക്കാനായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. ഇതിനായി, ഇയാളുമായി നടത്തിയ സാധാരണ സംഭാഷണത്തിലെ വാക്കുകള്‍ പോലും വളച്ചൊടിച്ച് തെളിവായി ഉപയോഗിച്ചു. ചെറുവട്ടൂര്‍ എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെ തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ഷൈജുവും സുഹൃത്തുക്കളും കള്ളക്കളികള്‍ നടത്തുകയായിരുന്നുവെന്ന് തമസോമയുടെ സമഗ്രമായ അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വന്ന വാര്‍ത്തയുടെ താഴെയായി വന്‍ അപവാദപ്രചാരണം അഴിച്ചുവിടുകയായിരുന്നു ഇയാള്‍. ഇയാള്‍ക്ക് സര്‍വ്വ പിന്തുണയുമായി എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ ഒരു മുന്‍ ജീവനക്കാരനും ചെറുവട്ടൂരില്‍ തന്നെ ജിംനേഷ്യം നടത്തുന്ന മറ്റൊരു സുഹൃത്തുമുണ്ട്. ജിംനേഷ്യം ഉടമയ്ക്ക് ചില രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സ്വാധീനമാണ് ഡ്രൈവിംഗ് സ്‌കൂളിനും തമസോമ പത്രത്തിനുമെതിരെ ഇവര്‍ ഉപയോഗിച്ചത്.

തനിക്ക് കോതമംഗലത്തെ ബ്ലോക്ക് പഞ്ചായത്തിലെ ഒരു പ്രമുഖന്റെ പിന്തുണയുണ്ടെന്ന് ചോദ്യം ചെയ്യുന്നതിനിടെ ഊന്നുകല്‍ സി ഐയോട് ഷൈജു പറഞ്ഞിരുന്നു. കേസില്‍ നിന്നും രക്ഷപ്പെടാനായി സ്വന്തം ഭാര്യയെയും ഒരു വയസുകാരി മകളെയും കൂട്ടിയാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഊന്നുകല്‍ പോലീസ് ആവശ്യപ്പെട്ടത് ഷൈജുവിനോടു മാത്രമാണ്. കുഞ്ഞിന്റെ നിഷ്‌കളങ്കതയും ഭാര്യയുടെ നിസ്സഹായതയും കണ്ടാല്‍ ചെയ്ത കുറ്റത്തില്‍ നിന്നും ഇളവു ലഭിക്കുമെന്നാണ് ഇയാള്‍ കരുതിയത്.

എസ് എസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ രശ്മിയുടെ സ്വകാര്യ ജീവിതത്തെയും 13 വയസുമാത്രം പ്രായമുള്ള മകളെയും കുറിച്ചുപോലും മ്ലേച്ഛമായ അധിക്ഷേപ പരാമര്‍ശമാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. രശ്മിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ പഠിക്കാനെത്തിയ മുസ്ലീം പെണ്‍കുട്ടികളുടെ ഇടയിലിരുന്ന് വാഹനമോടിക്കാന്‍ പരിശീലനം നല്‍കാത്തതിലുള്ള ദേഷ്യമാണ് ഇയാള്‍ ആ ഡ്രൈവിംഗ് സ്‌കൂളിനെതിരെ തിരിയാന്‍ കാരണം. പെണ്‍കുട്ടികള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നത് രശ്മിയാണ്. വൈകിട്ട് അഞ്ചുമണിക്കു മുമ്പായി അവരുടെ പരിശീലനം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തി മുസ്ലീം പെണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഷൈജു. ഏകദേശം ഒരു മാസക്കാലത്തോളം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍, ഹിന്ദു മുസ്ലീം കലാപമുണ്ടാക്കാനാണ് ഇയാള്‍ ശ്രമിച്ചത്. കൂടാതെ, പട്ടിക ജാതിക്കാരനായ തന്നെ ജാതീയമായി അപമാനിച്ചു എന്ന രീതിയില്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ്. കലാമണ്ഡലം സത്യഭാമ വിഷയം കേരള സമൂഹം ഏറ്റെടുത്ത രീതി മനസിലാക്കിയ ഇയാള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ രശ്മി തന്റെ കറുപ്പു നിറത്തെ പുച്ഛിച്ചു സംസാരിച്ചു എന്ന് ആരോപിക്കുകയായിരുന്നു. കറുപ്പിന്റെ പേരില്‍ അപമാനിക്കാന്‍ രശ്മിയും കറുത്തിട്ടാണല്ലോ, പിന്നെ എന്തിന് അവരതു ചെയ്യണം എന്ന ചോദ്യത്തിന് ജാതിപ്പേരു വിളിച്ച് അപമാനിച്ചു എന്നായിരുന്നു ഇയാളുടെ ഉത്തരം.

ഷൈജുവും സുഹൃത്തായ ജിംനേഷ്യം നടത്തിപ്പുകാരനും എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ മുന്‍ ജീവനക്കാരനും ചേര്‍ന്നു നടത്താനിരുന്ന രഹസ്യ പദ്ധതി തകര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇയാള്‍ തമസോമയ്ക്കും എഡിറ്റര്‍ ജെസ് വര്‍ക്കിക്കും നേരെ അഴിച്ചു വിട്ടത്.

ഇയാളുടെ ദുഷ്പ്രവര്‍ത്തിയെ ചോദ്യം ചെയ്യുന്ന എല്ലാവരെക്കുറിച്ചും അപവാദം പ്രചരിപ്പിക്കുകയാണ് ഷൈജു നാളിതുവരെ ചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ പരാതിപ്പെടുന്നവരുടെ സ്വകാര്യ ജീവിതം പോലും ഇയള്‍ തെരുവില്‍ വലിച്ചു കീറി. സ്ത്രീകളായിരുന്നു ഇയാളുടെ ഇരകളില്‍ അധികവും. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി മാത്രം നിശബ്ദത പാലിക്കുകയായിരുന്നു ഈ സ്ത്രീകള്‍. ആരെങ്കിലും ഇയാള്‍ക്കെതിരെ ശബ്ദിച്ചാല്‍ താഴ്ന്ന ജാതിക്കാരനായ തന്നെ അധിക്ഷേപിച്ചു എന്ന കള്ളക്കരച്ചിലോടെ പരാതി നല്‍കുകയായിരുന്നു ഇയാള്‍. ജാതിപ്പേരു വിളിച്ച് അപമാനിച്ചു എന്നു പരാതി ലഭിച്ചാല്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റു ചെയ്യാമെന്ന നിയമത്തിന്റെ പിന്‍ബലം ഇയാള്‍ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. പോലീസ് സ്‌റ്റേഷനില്‍ കയറ്റിയതിന്റെ പേരില്‍ തമസോമ എഡിറ്റര്‍ ജെസ് വര്‍ക്കിക്കെതിരെയും ഈ നിയമമുപയോഗിച്ച് ഭാര്യയെക്കൊണ്ടു പരാതി നല്‍കുവാനാണ് ഇയാള്‍ പദ്ധതിയിടുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന നിയമങ്ങള്‍ നിരപരാധികളെ കേസില്‍ കുടുക്കി തകര്‍ക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയാണ് ഷൈജുവിനെപ്പോലുള്ളവര്‍ ചെയ്യുന്നത്. നിയമം സംരക്ഷണം നല്‍കുന്നത് നീതി നിഷേധിക്കപ്പെട്ടവര്‍ക്കാണ്. അല്ലാതെ, നെറികേടും ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത ഷൈജുവിനെപ്പോലുള്ളവരുടെ തോന്ന്യാസങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാനല്ല.

ഡ്രൈവിംഗ് പഠിക്കാന്‍ എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ പുരുഷ പരിശീലകരെ സമീപിക്കാമെന്നിരിക്കെ, സ്ത്രീയായ രശ്മി തന്നെ വേണമെന്നു നിര്‍ബന്ധം പിടിക്കുകയായിരുന്നു ഷൈജു. രശ്മിയുടെ പരിശീലനത്തിനായി എത്തുന്ന മുസ്ലീം പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് സമ്മതിക്കാതിരുന്നതോടെ, രശ്മിയുടെ അന്തസും അഭിമാനവും മകളുടെ മാനം പോലും തെരുവില്‍ വലിച്ചു കീറുകയായിരുന്നു ഇയാള്‍. മുന്‍പ് പല സ്ത്രീകളെയും അപവാദങ്ങള്‍ പ്രചരിപ്പിച്ചു തകര്‍ത്തതുപോലെ ഷൈജുവിന്റെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്ന തമസോമയുടെ എഡിറ്റര്‍ക്കു നേരെയും ഇയാള്‍ പ്രയോഗിച്ചു. തിരിച്ചടി ഇത്ര ശക്തമാകുമെന്ന് ഇയാള്‍ പ്രതീക്ഷിച്ചില്ല.

കുറ്റകൃത്യങ്ങള്‍ നടന്നതിനു ശേഷം പ്രതികളെ പിടിക്കുന്നത് പോലീസിന്റെ കഴിവു തന്നെ. പക്ഷേ, അതിനെക്കാള്‍ മിടുക്ക്, കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതെ നോക്കുക എന്നതാണ്. സമൂഹത്തിലെ പുഴുക്കുത്തുകളായ ഷൈജുവിനെയും ഇയാള്‍ക്കു കൂട്ടുനില്‍ക്കുന്നവരെയും നിരന്തരം നിരീക്ഷിക്കുകയും ഇവരുടെ ഗൂഢലക്ഷ്യങ്ങള്‍ തകര്‍ത്ത് അഴികള്‍ക്കുള്ളിലാക്കുക എന്നിടത്താണ് അസാമാന്യ ബുദ്ധിയുടെ മാറ്റുപേരായി പോലീസ് സേന മാറുന്നത്. കേരളത്തിലെ പോലീസിന് അതു സാധ്യമാകട്ടെ. ചെറുവട്ടൂര്‍ ഗ്രാമത്തിനുള്ള മുന്നറിയിപ്പ് ഇതാണ്, നാളെ നിങ്ങളില്‍ ആര്‍ക്കെതിരെ വേണമെങ്കിലും ഇയാള്‍ തിരിയാം. കരുതിയിരിക്കുക!

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *