ജൈവകാര്‍ഷികോത്സം 2018: നാലു ദിവസത്തെ ഉത്സവത്തിന് ഏപ്രില്‍ 10ന് തിരി തെളിയും

ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, എറണാകുളത്തു സംഘടിപ്പിക്കുന്ന
ജൈവ കാര്‍ഷികോത്സവത്തിന് ഏപ്രില്‍ 10 ചൊവ്വാഴ്ച തിരി തെളിയും. ഓര്‍ഗാനിക്
കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും
എറണാകുളത്ത് ഏപ്രില്‍ മാസത്തില്‍ നടത്തിവരുന്ന കാര്‍ഷിക മേള ഇക്കൊല്ലം
ഏപ്രില്‍ 10 ന് രാജേന്ദ്ര മൈതാനിയല്‍ വച്ചു നടത്തപ്പെടുന്നു. മേള ഏപ്രില്‍
13 ന് സമാപിക്കും. 
ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്,
എറണാകുളം സെന്റ് തെരേസാസ് കോളജ്, രാജഗിരി ഔട്ട് റീച്ച്, (രാജഗിരി കോളജ് ഓഫ്
സോഷ്യല്‍ സയന്‍സസ്) കളമശേരി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെയും കേന്ദ്ര സംസ്ഥാന കാര്‍ഷിക വികസന ഏജന്‍സികള്‍, സഹകരണ
സംഘങ്ങല്‍, വിവിധ കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെയും
സഹായത്തോടെയുമാണ് ജൈവകാര്‍ഷികോത്സവം 2018 സംഘടിപ്പിക്കുന്നത്.
Press Conference at Kakkanad PWD Rest House
മേളയുടെ ഔപചാരിക ഉത്ഘാടനം എപ്രില്‍ 10 ന് രാവിലെ വിദ്യാഭ്യാസമന്ത്രി സി
രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ഏപ്രില്‍ 11 ന് രാവിലെ 10 മണിക്ക് സെന്റ്
തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ജൈവകൃഷിയെ സംബന്ധിച്ച ദേശീയ സെമിനാര്‍
ഉണ്ടായിരിക്കും. ഏപ്രില്‍ 12, 13 തീയതികളില്‍ രാജേന്ദ്ര മൈതാനിയില്‍ ജൈവ
കര്‍ഷക സംഗമവും, ജൈവ കര്‍ഷകര്‍, വിപണനക്കാര്‍, ഉപഭോക്താക്കള്‍, എന്നിവര്‍
പങ്കെടുക്കുന്ന തുറന്ന ചര്‍ച്ചയും നടക്കുന്നതാണ്.
ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിത്തിനങ്ങള്‍, കിഴങ്ങിനങ്ങള്‍,
സുഗന്ധവ്യഞ്ജനങ്ങള്‍, കേരളത്തിന്റെ തനത് പഴ വര്‍ഗ്ഗങ്ങള്‍ കുടുംബ കൃഷി
ഉല്‍പ്പന്നങ്ങള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറു ധാന്യങ്ങള്‍
(Millets),അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പരിസ്ഥിതി ശാഖ വിജ്ഞാന
ഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാ സാസംകാരിക പരിപാടികള്‍
ഉണ്ടായിരിക്കുന്നതാണ്.
നാടന്‍ മാമ്പഴ ഇനങ്ങള്‍ക്കായി പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്. കര്‍ഷക
സംഗമം, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍,
വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന മത്സരം എന്നിവയും ഉണ്ടാകും. എം എം
അബ്ബാസ് (ജന. കണ്‍), ഡോ എം പി സുകുമാരന്‍ നായര്‍ (ചെയര്‍മാന്‍), പ്രൊഫ. എം
കെ പ്രസാദ്, ഡോ ജെ പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി
രൂപീകരിച്ചു. മേളയിലേക്കു പ്രവേശനം സൗജന്യമാണ്.  
Tags: Organic farming, Organic Kerala charitable trust, jaivakarshikothsavom 2018, Dr A P Sukumaran Nair, Prf M K Prasad, Dr J Prasanth, M M Abbas, 

Leave a Reply

Your email address will not be published. Required fields are marked *