ഇനിയുമെത്ര മരിച്ചു വീഴണം അധികാരികളുടെ കണ്ണുതുറക്കാന്‍….??

  Written by: D P Skariah ‘നിനക്ക് ഇഷ്ടപ്പെട്ട ആഹാരം തന്നെ നിന്നെ കൊന്നല്ലോ… ഇനി ഞങ്ങള്‍ക്കാരുണ്ട്….’ കോട്ടയത്ത് ഭക്ഷ്യവിഷബാധ മൂലം മരിച്ച നഴ്സിന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നു കേട്ട നിലവിളിയാണിത്. മരണമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രതിഷേധം കെട്ടടങ്ങുമ്പോള്‍ നിര്‍ജ്ജീവമാകുകയും ചെയ്യുകയാണ് നിയമ, ഭരണ സംവിധാനങ്ങള്‍. ഭക്ഷ്യവിഷബാധ മാത്രമല്ല ഇവരുടെ ഈ കഴിവില്ലായ്മയുടെ ഉദാഹരണങ്ങള്‍. ഭരണ സംവിധാനങ്ങളും നിയമങ്ങളും അര്‍ഹതപ്പെട്ടവന്റെ പക്ഷത്തല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഇത്തരം അത്യാഹിതങ്ങള്‍. ഭക്ഷ്യവകുപ്പും ആരോഗ്യവകുപ്പും നിഷ്‌ക്രിയമാണ്….

Read More

ഇനിയും ഞങ്ങള്‍ അടങ്ങിയിരിക്കില്ല; വന്യമൃഗാക്രമണത്തിനെതിരെ സംഘടിച്ച് നീണ്ടപാറ നിവാസികള്‍

Jess Varkey Thuruthel & D P Skariah ‘പാറയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. സൈന്യം തന്നെ അതിനായി മുന്നിട്ടിറങ്ങി. പക്ഷേ, പെരിയാര്‍ തീരത്ത് താമസിക്കുന്ന നീണ്ടപാറ-കരിമണല്‍-കാഞ്ഞിരവേലി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സ്വസ്ഥജീവിതത്തിനും വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. നീണ്ട പ്രതിഷേധങ്ങള്‍ക്കും ചില ആത്മഹത്യാ ശ്രമങ്ങള്‍ക്കും സമരങ്ങള്‍ക്കും അധികാരികളുടെ മനസുമാറ്റാനും കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അന്ന് പീതാംബരന്‍ എന്ന കര്‍ഷകന്റെ മകന്‍ രക്ഷപ്പെട്ടത്….

Read More

മതം ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് വിളിച്ചു പറയുന്നു ഈ വൈദികര്‍!

Jess Varkey Thuruthel & D P Skariahഎറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍, 2022 ഡിസംബര്‍ 23 ന് വൈകിട്ട് ആറുമണിക്ക് ഒരസാധാരണ സംഭവം നടന്നു. ജനങ്ങളുടെ സമാധാനവും സന്തോഷകരവുമായ ജീവിതത്തിന് മതം ആവശ്യമില്ലെന്ന വൈദികരുടെ പ്രഖ്യാപനം നടന്നു….! സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയായി നല്‍കിയ യേശുക്രിസ്തുവിന്റെ അനുയായികള്‍ ജനങ്ങളോട് ഉറക്കെ പ്രഖ്യാപിച്ചു, തങ്ങള്‍ നിലകൊള്ളുന്നത് പണത്തിനു വേണ്ടിയാണെന്ന്…! അധികാരത്തിനു വേണ്ടിയാണെന്ന്…! വിശ്വാസികളുടെ കണ്ണീരു പോലും വിറ്റു കാശാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടിയാണെന്ന്….!!…

Read More

മതം മാറ്റത്തിനു കാരണം നെറികെട്ട ഭരണകര്‍ത്താക്കള്‍ തന്നെ!

  Jess Varkey Thuruthel & D P Skariah മതപരിവര്‍ത്തനം കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ള ശക്തമായ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍, ഒരിക്കല്‍, പോലീസ് സേനയില്‍ നിന്നും മുഴങ്ങിക്കേട്ട ആ ശബ്ദം വീണ്ടുമിവിടെ ആവര്‍ത്തിക്കുന്നു….. ജനങ്ങള്‍ക്കു വേണ്ടതു നല്‍കാന്‍ ഭരിക്കുന്നവര്‍ക്കു കഴിവുണ്ടെങ്കില്‍ ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ ആരെങ്കിലും പോകുമോ….?? മനുഷ്യരുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സങ്കടങ്ങള്‍ക്കും പരിഹാരം കാണാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കഴിയാതെ വരുമ്പോള്‍, ഒരിടത്തു നിന്നും ഒരാശ്വാസം കിട്ടാതെയാകുമ്പോള്‍, ഒരിറ്റു സമാധാനം…

Read More

ഒന്നു കുളിച്ചാല്‍ തീരുന്ന പ്രശ്‌നത്തിന് അവളെന്തിനു കയറെടുത്തു….??

Jess Varkey Thuruthel & D P Skariah ‘ഞാന്‍ നശിച്ചു, എനിക്കിനി നിങ്ങളുടെ ഭാര്യ ആയിരിക്കാന്‍ യോഗ്യതയില്ല. എന്നെ അവന്‍ നശിപ്പിച്ചു.’ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ജീവിതത്തിലായാലും സിനിമയിലായാലും സ്വീകരിക്കുന്ന നിലപാടാണ് ഇത്. നല്ല വൃത്തിക്കൊന്നു കഴുകു മോളെ അഴുക്കു പോകട്ടെ എന്ന മാധവിക്കുട്ടിയുടെ മാസ് ഡയലോഗ് ആണഹന്തയുടെ മുഖത്തേറ്റ അടി തന്നെയായിരുന്നു. ബലാത്സംഗം ചെയ്തു തോല്‍പ്പിക്കാമെന്നും പച്ച മാങ്ങ തീറ്റിക്കുമെന്നും ഞാനൊന്ന് പൂണ്ടുവിളയാടിയാല്‍ നീയൊക്കെ പത്തു മാസം കഴിഞ്ഞേ ഫ്രീ ആകുകയുള്ളുവെന്നുമുള്ള ഡയലോഗുകള്‍ക്കു മേല്‍…

Read More

ആ മരണങ്ങളില്‍ പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Jess Varkey Thuruthel & D P Skariah കോവിഡ് കാലത്ത് പുറത്തിറങ്ങിയ ജനങ്ങളെ സര്‍ക്കാര്‍ നേരിട്ടത് പോലീസിനെയിറക്കി അടിച്ചോടിച്ചു കൊണ്ടായിരുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായ ദുരിതങ്ങളുടെ പെയ്ത്തായിരുന്നു അന്ന്. വീട്ടിലടച്ചിടപ്പെട്ടവര്‍ക്ക് പുറത്തിറങ്ങി നടക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തു എന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ സാധിക്കുമായിരുന്നുള്ളു. വാക്‌സിനെടുക്കാതിരുന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശാവര്‍ക്കാര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ നിരന്തരം ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരുന്നു….. ഒടുവിലിപ്പോള്‍ സര്‍ക്കാര്‍ പറയുന്നു, തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന്….! വാക്‌സിന്‍ മൂലമുള്ള മരണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന്…!! അതെല്ലാം…

Read More

സന്തോഷങ്ങള്‍ക്കുമേല്‍ തീമഴ പെയ്യിക്കുന്നവര്‍….

Jess Varkey Thuruthel & D P Skariah ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന വിശ്വാസത്തില്‍ സന്തോഷനിമിഷങ്ങളെ അപ്പാടെ നഷ്ടപ്പെടുത്തി, വേദനകളെ മാത്രം താലോലിച്ചു ജീവിക്കുന്ന നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. പണ്ടൊരുനാള്‍, ഒരു വചനോത്സവം മാസികയിലെ ചോദ്യോത്തര പേജിലെ ഒരു ചോദ്യമിതായിരുന്നു. ‘ഞാനിന്ന് ഒരുപാടു സന്തോഷിച്ച ദിവസമാണ്. ഒത്തിരി ചിരിച്ച ദിവസമാണ്. മതിമറന്നുള്ള എന്റെയീ ചിരി ദൈവത്തിന് ഇഷ്ടമായിക്കാണുമോ…?? ഇങ്ങനെ ചിരിക്കാതിരിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടത്….?’ ചോദ്യകര്‍ത്താവിനുള്ള പാതിരിയുടെ ഉത്തരവും ബഹുകേമമായിരുന്നു. ‘ഇനിയൊരിക്കലും ഇങ്ങനെ ചിരിക്കരുത്. ദൈവം സഹിച്ച പീഢകളെ…

Read More

അങ്ങനെയൊരു മരണസര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ നല്‍കിയിട്ടില്ല: ധര്‍മ്മഗിരി ആശുപത്രി

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ‘മെഡിക്കോ ലീഗല്‍ കേസുകളുമായി എത്തുന്ന, രക്ഷപ്പെടാന്‍ സാധ്യത തീരെക്കുറവുള്ള സീരിയസ് ആയ രോഗികളെ ഞങ്ങളിവിടെ അഡ്മിറ്റു ചെയ്യുകയോ ചികിത്സ നല്‍കുകയോ ചെയ്യാറില്ല. ഇനി അഥവാ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, രോഗിയുടെ ആന്തരീകാവയങ്ങള്‍ പരിശോധിച്ച ശേഷമാണ് മരിച്ചെന്നു സര്‍ട്ടിഫൈ ചെയ്യുന്നത്. മരിക്കാതെ എങ്ങനെയാണ് ഞങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. രോഗി മരിച്ചതായി സ്ഥിരീകരിച്ചാല്‍ത്തന്നെ, ആ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും മരിച്ച വ്യക്തിയുടെ ഉറ്റവര്‍ക്കോ കൂടെയുള്ളവര്‍ക്കോ കൊടുക്കില്ല. അതു കൊടുക്കുന്നത് മുനിസിപ്പാലിറ്റിക്കാണ്. മെഡിക്കോ…

Read More

പാഠപുസ്തകങ്ങളേ വിട; 6 വയസുവരെ അവര്‍ കളിച്ചു വളരട്ടെ

മുട്ടിലിഴയുന്ന പ്രായം തുടങ്ങി കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ മാതാപിതാക്കള്‍ നടത്തുന്ന തീവ്രയത്‌നങ്ങള്‍ക്ക് ഇനി അവധി നല്‍കാം. ആറുവയസുവരെ കുട്ടികള്‍ കുട്ടികള്‍ കളിച്ചാണു വളരേണ്ടത് എന്ന തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തുന്നു. പുതിയ പാഠ്യപദ്ധതിയനുസരിച്ച് മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഇനി ഉണ്ടാവില്ല. പകരം, കളിപ്പാട്ടങ്ങളിലൂടെയും കളികളിലൂടെയും മാതൃഭാഷയിലൂടെയും സംസാരത്തിലൂടെയും കഥകളിലൂടെയും കുട്ടികളെ പഠിപ്പിക്കുന്ന രീതിയാണ് ഇനി നടപ്പിലാക്കുന്നത്. ഇന്ത്യയുടെ വൈവിധ്യം, ലിംഗഭേദം, ധാര്‍മ്മികത, ധാര്‍മ്മിക അവബോധം, നിരീക്ഷണപാഠവം, സര്‍ഗ്ഗാത്മക വിശകലനം തുടങ്ങിയവയാവും പാഠപുസ്തകങ്ങള്‍ക്കു പകരമായി കുട്ടികള്‍ക്കു…

Read More

ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു…… പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…….

Read More