എത്രപണം കിട്ടിയാലും തികയാത്ത രാഷ്ട്രീയജീവിതം വച്ച് ദുരിത ജീവിതം അളക്കരുത്….!
leaders, politics, greed,
Cover Story is a serious section, it comes with major articles, politics, views, opinions.
leaders, politics, greed,
Jess Varkey Thuruthel & D P Skariah ഓര്‍മ്മിക്കുക…! ജാഗ്രതക്കുറവിന് നമ്മള് കൊടുക്കേണ്ട വില നമ്മുടെ മക്കളുടെ ജീവനും ജീവിതവുമാണ്…..!! നിങ്ങളുടെ മക്കള്‍ക്ക് നിങ്ങളെയൊരു സുഹൃത്തായി കാണാന്‍ കഴിയുന്നുണ്ടോ….?? ഇല്ലെങ്കില്‍ കരുതിയിരിക്കുക….. കൈവിട്ടുപോയേക്കാമവര്‍……! സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികളുടെ കണ്ണുകളിലേക്കു നിങ്ങള്‍ നോക്കിയിട്ടുണ്ടോ…?? എന്തൊരു തിളക്കമാണെന്നോ ആ കണ്ണുകള്‍ക്ക്…..! അവരെ കുറച്ചുകൂടിയൊന്നറിയാന്‍ ശ്രമിച്ചാല്‍ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മനസിലാക്കാനാവും. പക്ഷേ, വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അവരുടെ കണ്ണുകളിലെ തിളക്കം മങ്ങുന്നു, സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുന്നു……..
Jess Varkey Thuruthel & D P Skariah കേരളത്തില്‍ നടത്തിയ നരബലിയില്‍ നടുങ്ങിത്തെറിച്ചവരില്‍ പ്രധാനികള്‍ ഇവിടുത്തെ മാധ്യമങ്ങളും വിശ്വാസികളുമാണ്. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയുമുണ്ടാകാന്‍ പല തരത്തിലുമുള്ള പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തി സംപൂജ്യരായിരിക്കുന്ന വിശ്വാസികള്‍ക്കുണ്ടായ ഞെട്ടലും നടുക്കവും… ആഹാ…! അതു വിവരിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്…..!! പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്കു പോലും പരിപൂര്‍ണ്ണ നിയമ പരിരക്ഷയുള്ള ഈ നാട്ടില്‍, ദുര്‍ബലരുടെ മേല്‍ വിശ്വാസികള്‍ നടത്തുന്ന കൈയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചിരിക്കുന്ന സമൂഹം. വിശ്വാസത്തിന്റെ പേരില്‍ എന്തിനെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍….!…
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ എവിടെ സ്പീഡ് ഗവേര്‍ണര്‍…?? എറണാകുളം മുതല്‍ പാലക്കാടു വരെ അമിത വേഗതയില്‍ പാഞ്ഞിട്ടും തടയാനായി ഒരുദ്യോഗസ്ഥന്‍ പോലും ഇല്ലാതെ പോയോ റോഡില്‍…?? ഇത്രയും ലൈറ്റും കാതടപ്പിക്കുന്ന ശബ്ദവും ഒരു ഉദ്യോഗസ്ഥന്റെയും കണ്ണില്‍ പെട്ടില്ലെന്നോ…?? എവിടെ അനീതിക്കെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ട അധ്യാപകര്‍…?? വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടാണ് ഇന്നു കേരളം ഉണര്‍ന്നത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന്…
Jess Varkey Thuruthel & D P Skariah നിയമങ്ങള്‍ ധാരാളം കൂട്ടിനുണ്ടാകാം, പക്ഷേ, ജനിച്ചുവീഴുന്ന നാള്‍ മുതല്‍ പെണ്‍മനസുകളില്‍ പാകിമുളപ്പിച്ചെടുക്കുന്ന പേടിയുടെ വിഷവിത്തുകള്‍ പിഴുതുമാറ്റാതെ അവള്‍ക്കൊരു അതിജീവനം സാധ്യമല്ല… ആറാംക്ലാസുകാരന്‍ എട്ടാംക്ലാസുകാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് അന്നവള്‍ വീട്ടില്‍ വന്നു പറഞ്ഞത്. ഇനി താന്‍ സ്‌കൂള്‍ ബസില്‍ പോകുന്നില്ലെന്നും സ്‌കൂളില്‍ പോകാന്‍ പൊതു ഗതാഗതത്തെ ആശ്രയിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞു. അപ്പോഴാണ് വീട്ടിലെ വല്യമ്മച്ചി വക കമന്റ്. എത്ര വലിയ പെണ്ണായാലും നിയന്ത്രിക്കാന്‍ നരുന്തു…
Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…
Jess Varkey Thuruthel & D P Skariah സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ എത്ര ഗുരുതരമായ തെറ്റു ചെയ്താലും സര്‍ക്കാര്‍ ചെയ്യുന്ന ആദ്യ നടപടിയാണ് സസ്പെന്‍ഷന്‍. ശമ്പളം കൊടുത്തു വീട്ടിലിരുത്തുന്നത് എങ്ങനെയാണ് ശിക്ഷയാകുന്നത്…?? മകളുടെ യാത്രാ-കണ്‍സെഷന്‍ പുതുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപോയില്‍ പോയ അച്ഛനെ മകളുടെ മുന്നിലിട്ടു കൈകാര്യം ചെയ്ത ധിക്കാരികളായ ആ ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിരിക്കുന്നു സസ്പെന്‍ഷന്‍ എന്ന ഇണ്ടാസ്. മദ്യപിച്ചു ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ…
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ നിയമങ്ങള്‍ കാറ്റില്‍പ്പറപ്പിച്ച് റോഡപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസ് എടുക്കുന്ന കേസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ്. പക്ഷേ, കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളായി വേണം ഇവ വിചാരണ ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായ ഓഗസ്റ്റ് 16-ാം തീയതി വൈകിട്ട് ഞാന്‍ നേരെ പോയത് ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. മൂന്നായി ഒടിഞ്ഞ ഇടംകൈ പ്ലാസ്റ്ററില്‍ കഴുത്തില്‍ തൂക്കിയിരുന്നു. വായിലെ മുറിവുകള്‍ കരിഞ്ഞിട്ടുണ്ടായിരുന്നില്ല. മുറിവേറ്റ വലതു കാല്‍ മുട്ടും വേദനിക്കുന്നുണ്ടായിരുന്നു. ഞൊണ്ടി ഞൊണ്ടിയാണ് ഞാന്‍ പോലീസ്…
Jess Varkey Thuruthel & D P Skariah പട്ടിയെ കണ്ടാല്‍ ഒരേറു കൊടുത്തില്ലെങ്കില്‍ ചില മനുഷ്യര്‍ക്ക് വലിയ അസ്വസ്ഥതയാണ്. അവയെ എറിഞ്ഞും തല്ലിയും മുറിപ്പെടുത്തിയും സംതൃപ്തിയടയുന്ന ചില പേ പിടിച്ച മനുഷ്യര്‍….!! ഒരു പൂതിക്കു വളര്‍ത്താന്‍ കൊണ്ടുവരും, ആ പൂതിയൊന്നടങ്ങുമ്പോള്‍ തെരുവിലേക്കിറക്കിവിടും. 2018 ലെ പ്രളയ സമയത്ത് ചങ്ങലയില്‍ നിന്നും അഴിച്ചു വിടാന്‍ പോലുമുള്ള മനസാക്ഷി കാണിക്കാത്ത മനുഷ്യര്‍ വെള്ളത്തില്‍ മുങ്ങി ചാവാനായി വിധിക്കു വിട്ടുകൊടുത്തത് നിരവധി മൃഗങ്ങളെയാണ്…! ചാവാതെ ശേഷിച്ച അസുഖബാധിതരായ നായ്ക്കളെ ചാക്കില്‍കെട്ടി…
Jess Varkey Thuruthel & D P Skariah വിവാഹം കഴിഞ്ഞ പെണ്ണ് കുറച്ചു ദിവസങ്ങള്‍ സ്വന്തം വീട്ടില്‍ വന്നു നിന്നാല്‍ പിന്നെ നാട്ടുകാര്‍ സൂപ്പര്‍ സി ഐ ഡികളായി മാറും. അവള്‍ എന്തിനു വന്നു? ഇത്ര ദിവസമായിട്ടും എന്തുകൊണ്ടാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങിപ്പോകാത്തത്? അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വരാത്തതെന്ത്? അവര്‍ തമ്മിലുള്ള പ്രശ്‌നമെന്ത്…?? തുടങ്ങി ഒട്ടനവധി ചോദ്യങ്ങളുമായി ആ പെണ്ണിന്റെ സകല സമാധാനവും ഈ സി ഐ ഡികള്‍ തകര്‍ത്തെറിയും. ഇനി കുട്ടികളെയും…