വൈദ്യുതി വാഹനങ്ങളുടെ ഊര്‍ജ്ജം നിസസ്ഹായ ജീവിതങ്ങളുടെ ചോരയും കണ്ണീരുമോ…??

കാലാവസ്ഥ വ്യതിയാനങ്ങളും ആഗോള താപനവും മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുന്ന വായുവും വെള്ളവും അന്തരീക്ഷവുമാണ് ഇന്ന് ലോകരാജ്യങ്ങള്‍ നേരിടുന്ന ഭീമാകാരമായ പ്രശ്‌നം. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണെന്ന് ലോകരാജ്യങ്ങളും കോര്‍പ്പറേറ്റുകളും ജനങ്ങളും ഒന്നടങ്കം അവകാശപ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തിനു ശാശ്വത പരിഹാരമായി ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയമാണ് ഗ്രീന്‍ എന്‍ര്‍ജി അഥവാ ഹരിതോര്‍ജ്ജം. കല്‍ക്കരിക്കു പകരമായി ഹൈഡ്രോപവറും ഫോസിലിനു കരമായി സൗരോര്‍ജ്ജവും പെട്രോള്‍/ഡീസര്‍ വാഹനങ്ങള്‍ക്കു പകരമായി ഇലക്ട്രിക് വാഹനങ്ങളുമാണ് ഹരിതോര്‍ജ്ജത്തിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍. കലര്‍പ്പില്ലാത്ത,…

Read More

മൂട്ടില്‍ തീയാളുമ്പോഴും കോണ്‍ഗ്രസിനെ അലട്ടുന്നത് കെ വി തോമസിനെപ്പോലുള്ള പാഴ്മരങ്ങളുടെ പലായനം

ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബി ജെ പി സര്‍ക്കാരിന്റെ കീഴിലുള്ള, നരേന്ദ്ര മോദി നയിക്കുന്ന വിഷലിപ്ത വെറുപ്പിന്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയമല്ല, മറിച്ച്, ഇവയ്ക്കൊന്നും തടയിടാന്‍ തക്ക ശേഷിയുള്ളൊരു പ്രതിപക്ഷമില്ല എന്ന പരമ ദയനീയമായൊരു അവസ്ഥയാണ്. ഭരണപക്ഷത്തിന്റെ ശക്തിയിലോ കഴിവിലോ അല്ല ഒരു രാജ്യത്തിന്റെ നിലനില്‍പ്പ്. മറിച്ച്, തെറ്റിനെ എതിര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ കരളുറപ്പിലാണ്. പക്ഷേ, ഇന്ത്യയിലിപ്പോള്‍ പ്രതിപക്ഷമെന്നൊരു പക്ഷമേ ഇല്ലാത്ത അവസ്ഥയിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇന്ത്യന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന ദുരിത പൂര്‍ണ്ണ ജീവിതത്തിനു കാരണം…

Read More

സ്ത്രീയുടെ ജീവിതാന്തസ് ഉയരണമെങ്കില്‍ മതബോധം തകരണം

വടവൃക്ഷമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കരുത്തുറ്റ കാതലുള്ള മരങ്ങളോടാണ് പുരുഷനെ എല്ലാക്കാലത്തും തുലനം ചെയ്തിരിക്കുന്നത്. അത് പുരുഷന്റെ ശാരീരിക ബലത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, സ്ത്രീയെ ഈ സമൂഹം കാണുന്നതാകട്ടെ, ആ മരത്തില്‍ പടര്‍ന്നു കയറിയ വള്ളിയായി മാത്രം. വടവൃക്ഷമില്ലാതെ നിവര്‍ന്നു നില്‍ക്കാനോ മുകളിലേക്കുയരാനോ കഴിവില്ലാത്ത തണ്ടിനു ബലമില്ലാത്തൊരു വള്ളിയായി മാത്രം പെണ്ണിനെ കാണുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയാണിവിടെ. പുരുഷന്‍ നല്‍കുന്ന സംരക്ഷണമോ സുരക്ഷയോ ഇല്ലാതെ ഒരു പെണ്ണിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയാണ് ഇവിടെ സമൂഹവും…

Read More

വിവാഹവാഗ്ദാന ലൈംഗിക പീഡന പരാതി അഥവാ സ്വയം അധ:പതിക്കുന്ന സ്ത്രീവര്‍ഗ്ഗം

 പുരുഷനിര്‍മ്മിതമായ ഈ ലോകത്തില്‍ സ്ത്രീ വെറും രണ്ടാംസ്ഥാനക്കാരിയായി തരം താഴുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇവിടുള്ള മതങ്ങളും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുമെല്ലാം സ്ത്രീയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പോരടിക്കുന്ന നിരവധി സ്ത്രീകളും സ്ത്രീ മുന്നേറ്റങ്ങളുമാണ് ഇന്നു സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സ്വന്തമായുള്ള നിലനില്‍പ്പിനും നിദാനം. എന്നാല്‍, തുല്യനീതിക്കായി പോരടിക്കുന്ന സ്ത്രീകള്‍ പോലും ചില കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ സ്വയം രണ്ടാം സ്ഥാനത്തേക്ക് മാറിനില്‍ക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡന പരാതികളുടെ…

Read More

വിവാദസൂര്യന്‍ ജോസഫൈന്‍ ചെങ്കടലിന്റെ ആഴങ്ങളില്‍ മറഞ്ഞു

സ്വന്തം ജീവിതം തന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു സമര്‍പ്പിച്ച എം സി ജോസഫൈന്‍ (74) ചെങ്കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു പോയി. കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ സമ്മേളനവേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അവര്‍. സി പി എം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷയുമായിരുന്നു. എന്നാല്‍ നീ അനുഭവിച്ചോ എന്ന ഒറ്റ പ്രതികരണത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തെറിച്ചത്. ഭര്‍തൃഗൃഹത്തില്‍ താനനുഭവിക്കുന്ന നരകയാതനയ്ക്കു പരിഹാരമായി വനിതാ കമ്മീഷനെ വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ ഇത്തരത്തില്‍…

Read More

കെ റെയില്‍: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരുടെ ചെകിട്ടില്‍ തന്നെ വീഴണം ആദ്യ അടി

ജനങ്ങള്‍ക്കു വേണ്ടാത്ത കെ റെയില്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായി എല്‍ ഡി എഫ് സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും കൈമെയ് മറന്നു പരിശ്രമിക്കുകയാണിപ്പോള്‍. പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തി അവര്‍ക്കെതിരെ വന്‍പ്രക്ഷോഭമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരെ ഇളക്കിവിട്ട് കേരളത്തെ യുദ്ധക്കളമാക്കിയില്ലായിരുന്നെങ്കില്‍, സില്‍വര്‍ ലൈന്‍-കെ റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാന്‍ ഇന്ന് ഈ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. കാരണം, ഇത്തരം സര്‍വ്വനാശങ്ങള്‍ക്കെതിരെ കൂടിയാണ് അന്ന് ഗാഡ്ഗില്‍ വാളുയര്‍ത്തിയത്. പക്ഷേ, പശ്ചിമഘട്ടം തകര്‍ന്നടിയുമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ…

Read More

സോഷ്യല്‍ ഓഡിറ്റിംഗിനെ ഭയക്കുന്ന ഇരട്ടച്ചങ്കന്‍

-By D P Skariah നാമിന്നു കാണുന്ന ഏതൊരു റോഡും പാലവും തീവണ്ടിപ്പാതകളും മറ്റു വികസന സൗകര്യങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ആരെയൊക്കെയോ കുടിയൊഴിപ്പിച്ചെടുത്ത ഭൂമിയിലാണ്. അന്നവര്‍ സഹിച്ച ത്യാഗത്തിന്റെയും വേദനയുടെയും സഹനങ്ങളുടെയും പ്രതിഫലം തന്നെയാണ് ഇന്നുനാം അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെയും. ഇതെല്ലാം സത്യങ്ങളുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നവരുടെ വേദനകളെ ആളിക്കത്തിച്ച് അവ മുടക്കരുതെന്ന മുന്നറിയിപ്പുകള്‍ കെ റെയില്‍ പദ്ധതിയെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നു. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ ഭൂമിയുമുള്ള കേരളത്തില്‍ അതിവേഗ യാത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വികസന…

Read More

പണം കൊണ്ടു കഴുകാവുന്നതോ ഈ ചോരക്കറ…..???

ഒരിക്കല്‍ക്കൂടി മലയാളികളുടെ മുന്നിലേക്കാ വാക്കെത്തുകയായി. യെമനില്‍ വധശിക്ഷ കാത്തു കിടക്കുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരാനുളള ഒരേയൊരു വഴി ചോരപ്പണം മാത്രമാണത്രെ…..! യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹദിയെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ യെമനിലെ സന ജയിലില്‍ തടവില്‍ കഴിയുകയാണിപ്പോല്‍ നിമിഷപ്രിയ. തലാലിനെ കൊന്നു കഷണങ്ങളാക്കിയതു താനല്ലെന്നു നിമിഷ പറയുന്നു. പക്ഷേ, നിമിഷയുടെ കേസ് വാദിക്കാന്‍ നല്ലൊരു വക്കീലിനെപ്പോലും ലഭിച്ചില്ല എന്നതാണ് ദു:ഖകരമായ വസ്തുത.ചോരപ്പണത്തിന്റെ ചുടുചോര മണക്കുന്ന വഴികള്‍…..നിഷ്ഠൂരക്കൊലപാതകികളുടെ കൈകളില്‍ പുരണ്ട ചോരക്കറകള്‍ പണം…

Read More

കുവൈറ്റ് രക്ഷാദൗത്യം: ടയോട്ട സണ്ണിയുടെ പൊന്‍തൂവല്‍ തട്ടിയെടുത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പറയണം, കുവൈറ്റ് രക്ഷാ ദൗത്യത്തിന്റെ യഥാര്‍ത്ഥ വിജയശില്‍പ്പി ആരായിരുന്നുവെന്ന്…! ആ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ ടയോട്ട സണ്ണിയെന്ന മാത്തുണ്ണി മാത്യൂസിനെ ഒരിടത്തും പരാമര്‍ശിക്കുക പോലും ചെയ്യാതെ എല്ലാ ക്രെഡിറ്റും കോണ്‍ഗ്രസിന്റെ തലയിലെ പൊന്‍തൂവലാക്കുന്നതിന്റെ നീതികേടുകള്‍ തുറന്നു പറയണം. ഉക്രൈന്‍ രക്ഷാ ദൗത്യത്തെ പരിഹസിച്ചും കുവൈറ്റ് രക്ഷാ ദൗത്യത്തില്‍ ഊറ്റം കൊണ്ടും കോണ്‍ഗ്രസ് നടത്തുന്ന അവകാശവാദങ്ങളും അഭിമുഖങ്ങളും കൊണ്ടു നിറയുകയാണ് മാധ്യമ ലോകം. പക്ഷേ, അവയിലൊരിടത്തും കോണ്‍ഗ്രസ് നേതാക്കളോ കമ്മ്യൂണിസ്റ്റ് നേതാക്കളോ അതിന്റെ വിജയശില്‍പിയെക്കുറിച്ചു പരാമര്‍ശിക്കുന്നതു പോലുമില്ല….

Read More

നിരോധനം അഥവാ അതിമനോഹര ആചാരം……! ഇതു കഴിവുകേടിന്റെ മാറ്റുപേര്‍…!!

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഐങ്കൊമ്പില്‍ ഒരു ബസ് കത്തിയെരിഞ്ഞു. ഒന്നോടി രക്ഷപ്പെടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളായിരുന്നു അതില്‍ വെന്തു മരിച്ചവരില്‍ ഏറെയും. ബസിന്റെ പിന്‍വശത്തുള്ള എമര്‍ജന്‍സി വാതിലിലൂടെ വേഗത്തില്‍ ചാടിയിറങ്ങി രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്കു കഴിഞ്ഞില്ല. അതായിരുന്നു സ്ത്രീകളിലേറെയും വെന്തു മരിക്കാന്‍ ഇടയാക്കിയത്. അപകടത്തിനു ശേഷം ഉടന്‍ ഉത്തരവു വന്നു. സ്വകാര്യബസുകളില്‍ സ്ത്രീകളുടെ സീറ്റ് മുന്‍വശത്തു നിന്നും പിന്‍വശത്തേക്കു മാറ്റണം. ആനവണ്ടികളില്‍ അങ്ങനെ ആയതിനാല്‍ സ്വകാര്യബസുകളിലും അങ്ങനെ മതിയത്രെ…! എന്തായാലും ഭാഗ്യം. അപകടങ്ങളില്‍ പെടുന്നവരേറെയും സ്ത്രീകളാണെന്നും അതിനാല്‍…

Read More