ഈച്ചയുടെ തിരിച്ചറിവു പോലും വിഷം തിന്നുന്ന മനുഷ്യനില്ല: സെബാസ്റ്റ്യന്‍ കോട്ടൂര്‍

പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്കു മനസിലാക്കിക്കൊടുക്കാന്‍ സിനിമാതാരങ്ങളെ വച്ച് സര്‍ക്കാര്‍ നല്‍കുന്ന പരസ്യത്തിന് മുടക്കുന്ന കോടികള്‍ എത്ര…??? എന്തിനു വേണ്ടിയാണത്…?? പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പറയേണ്ടത് സാധാരണക്കാരോടല്ല, മറിച്ച് അത് ഉല്‍പ്പാദിപ്പിക്കുന്നവരോടു പറയണം. ഇത്തരത്തില്‍ കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ പറയാനുള്ള തന്റേടം സര്‍ക്കാരിന് ഇല്ലാത്തതാണ് നമ്മുടെ നാടു നശിക്കാന്‍ കാരണം. നല്ലതെന്താണ് എന്നു തിരിച്ചറിയാനുള്ള ബുദ്ധിയില്ലാത്തവരാണ് നാടു ഭരിക്കുന്നത്. എന്തു സംരംഭങ്ങള്‍ സര്‍ക്കാര്‍ ചെയ്താലും അതില്‍ നിന്നും കട്ടുമുടിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം, സസ്യ അഗ്രോ ബയോ ഫാര്‍മര്‍ ആന്റ് എക്കോ…

Read More

കൊച്ചിയെ സമ്പൂര്‍ണ്ണമായി മാലിന്യവിമുക്തമാക്കും: മേയര്‍ സൗമിനി ജെയിന്‍

കൊച്ചിയെ പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കുമെന്നും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി. കൊച്ചി രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവം 2018 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളീയര്‍ ജൈവകൃഷിയില്‍ നിന്നും അകന്നുപോയതുകൊണ്ടാണ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതെന്നും സൗമിനി ജെയിന്‍ പറഞ്ഞു. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഡോക്ടറുടെ അടുത്തേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കാനാകുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി. വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന പല ഭക്ഷണ പാനീയങ്ങളും മടി മൂലം ഒഴിവാക്കി,…

Read More

ജൈവകാര്‍ഷികോത്സം 2018: നാലു ദിവസത്തെ ഉത്സവത്തിന് ഏപ്രില്‍ 10ന് തിരി തെളിയും

ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, എറണാകുളത്തു സംഘടിപ്പിക്കുന്ന ജൈവ കാര്‍ഷികോത്സവത്തിന് ഏപ്രില്‍ 10 ചൊവ്വാഴ്ച തിരി തെളിയും. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും എറണാകുളത്ത് ഏപ്രില്‍ മാസത്തില്‍ നടത്തിവരുന്ന കാര്‍ഷിക മേള ഇക്കൊല്ലം ഏപ്രില്‍ 10 ന് രാജേന്ദ്ര മൈതാനിയല്‍ വച്ചു നടത്തപ്പെടുന്നു. മേള ഏപ്രില്‍ 13 ന് സമാപിക്കും.  ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, രാജഗിരി ഔട്ട് റീച്ച്, (രാജഗിരി കോളജ്…

Read More

കൊയ്ത്തുല്‍സവങ്ങളല്ല, നമുക്കു വേണ്ടത് മെച്ചപ്പെട്ട നെല്ലു സംഭരണം: ഫാ മാത്യു മഞ്ഞക്കുന്നേല്‍ സി എം ഐ

ധവളവിപ്ലവവും ഹരിത വിപ്ലവവും നടത്തിയ ഇന്ത്യന്‍ മണ്ണിലൂടെ ഇപ്പോള്‍ ഒഴുകുന്നത് കര്‍ഷകന്റെ കണ്ണീരാണ്. വരണ്ട മണ്ണില്‍ പണിയെടുത്ത് ചിതലെടുത്തു പോയ അവന്റെ കാലടികള്‍…..! ആഹാരത്തിനു വകയില്ലാതെ അസ്ഥിമാത്രമായ അവന്റെ ദേഹം….!! കണ്ണുനീരൊഴുകുന്ന കവിള്‍ത്തടങ്ങള്‍….! ഈ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായതയ്ക്കു മുന്നില്‍ ഞെളിഞ്ഞു നിന്ന് സര്‍ക്കാര്‍ നടത്തുന്ന കൊയ്ത്തുല്‍സവങ്ങള്‍….!! തരിശായ കൃഷിസ്ഥലങ്ങള്‍ പിടിച്ചെടുത്ത് കൃഷിയിറക്കുന്നു. നല്ലത്, പക്ഷേ, അവന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണുകള്‍ ഇറുകെ പൂട്ടിയടയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കൃഷി പരിപോഷിപ്പിക്കുവാനും കര്‍ഷകനെ സംരക്ഷിക്കാനും വേണ്ടി കോടിക്കണക്കിനു തുക…

Read More

വൈറ്റ് കോളര്‍ ജോലിവിട്ട് പാടത്തേക്ക്: രഞ്ജു തീര്‍ക്കുന്നത് പുതിയൊരു വിജയഗാഥ

ദേഹത്ത് അഴുക്കുപറ്റാത്ത, അധികം വിയര്‍ക്കാത്ത, കനത്ത ശമ്പളം പറ്റുന്ന ഒരു ജോലി. ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടേയും സ്വപ്‌നമാണത്. ഇങ്ങനെ ഒരു ജോലി കിട്ടിയാല്‍, നല്ലൊരു വീടുവയ്ക്കാം, വിവാഹം കഴിക്കാം, പിന്നെ ആ ജോലിയുടെ സുരക്ഷിതത്വത്തില്‍ സ്വന്തം കുടുംബത്തെക്കുറിച്ചു മാത്രം ചിന്തിച്ച്, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സെല്‍ഫിയും സ്വന്തം ജീവിതത്തിന്റെ നിലവാരവും മറ്റുള്ളവരെ കാണിച്ച് ഒന്നഭിമാനിച്ചു ജീവിക്കാം. കാറുവാങ്ങാം, നാടുകാണാം, കുടുംബവുമായി ചുറ്റിയടിക്കാം. ഇന്നത്തെ യുവത്വം ഈ രീതിയിലെല്ലാമാണ് സമയം ചെലവഴിക്കുന്നത്. ഇവിടെയാണ് രഞ്ജു വി എന്ന ചെറുപ്പക്കാരന്‍…

Read More

വിഷഭക്ഷണത്തിനെതിരെയുള്ള പ്രതിഷേധം; ഇത് ചിറ്റിലപ്പള്ളി സ്‌റ്റൈല്‍…!!

എഴുപതു വയസിനു ശേഷം മാരക രോഗം പിടിപെട്ടാല്‍ ചികിത്സിക്കാന്‍ താല്‍പര്യമില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദയാവധത്തിനു കാത്തിരിക്കുന്ന ഒരു പ്രശസ്ത വ്യക്തിയുണ്ട്. അദ്ദേഹമാണ് കാരുണ്യത്തിന്റെ പര്യായമായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കേരളത്തില്‍ നിന്നുള്ള കോടീശ്വരന്മാരുടെ പട്ടിക പ്രശസ്ത ഫോബ്‌സ് മാസിക പുറത്തു വിട്ടപ്പോള്‍ അതില്‍ പേരുവന്ന വ്യക്തികളില്‍ ഒരാളാണ് കൊച്ചൗസേപ്പ്. എന്നിട്ടും എന്തിനു വേണ്ടിയാണ് ഇദ്ദേഹം ദയാവധം അനുവദിക്കണമെന്നു കോടതിയോടു യാചിച്ചത്….? സംശയിക്കേണ്ട, വിഷം കൊണ്ട് അഭിഷിക്തമായ ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് ആന്തരീകാവയവങ്ങള്‍ തകര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികളെ…

Read More

കേരളത്തിലും വരുന്നു, നിഴല്‍ മന്ത്രിസഭ

ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടില്‍ നിന്നാണെന്നും, ലോകത്തില്‍ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂടി ചേര്‍ക്കണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്.  ഇഗ്ലണ്ടില്‍, തുടങ്ങിയ Shadow cabinet, അഥവാ, shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം. 1905 ല്‍ ഇഗ്ലണ്ടിലാണ്…

Read More

ജൈവകാര്‍ഷികോത്സവത്തെ പിന്തുണച്ച് ഗായകന്‍ മധു ബാലകൃഷ്ണനും ഗാനരചയീതാവ് രാജീവ് ആലുങ്കലും

അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം രാജീവ് ആലുങ്കലും ജൈവകാര്‍ഷീകോത്സവത്തിന് എത്തുന്നു. ഇവരെ കൂടാതെ, കാരുണ്യത്തിന്റെ പര്യായമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈ ജൈവ കാര്‍ഷിക ഉത്സവത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ ഉത്ഘാടനം. വിദ്യാര്‍ത്ഥികളും പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ ഉത്സവത്തില്‍ പങ്കെടുക്കും. മേള ഏപ്രില്‍ 13 ന് അവസാനിക്കും.  രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും മൂലം രോഗബാധിതരായ സമൂഹത്തിന്…

Read More

സൂക്ഷിക്കുക…….! എല്ലാ ജൈവവും ജൈവമല്ല….!! വിശ്വാസയോഗ്യരെ തളര്‍ത്തരുത്…!

ജൈവകാര്‍ഷികോല്‍പ്പന്നവും പ്രകൃതിവിഭവങ്ങളും വാങ്ങാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ നമ്മില്‍ പലരും തയ്യാറാണ്. അസുഖം വന്ന് നരകിച്ചു ചാവാന്‍ ആര്‍ക്കും ആഗ്രഹമില്ല എന്നതാണ് ഇതിനു പിന്നിലെ വസ്തുത. സ്ഥല പരിമിതിയും സമയപരിമിതിയും മൂലം കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. അവര്‍ക്കും ആശ്രയം ജൈവ പച്ചക്കറികളും ഫലങ്ങളുമാണ്. പക്ഷേ, ജനങ്ങളുടെ ഈ ആധിയില്‍ നിന്നും പണമുണ്ടാക്കാന്‍ വേണ്ടി ജൈവമെന്ന പേരില്‍ നിരവധി കള്ളനാണയങ്ങളും ഇവിടെ വിലസുന്നു. അതി വിപുലമായ തട്ടിപ്പുകളും ഈ രംഗത്തുണ്ട്….

Read More

വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍

യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്‌ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ…..  മുത്തച്ഛന്‍ രംഗസാമി, അമ്മയുടെ അച്ഛന്‍ മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര്‍ യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള്‍ യോഗ സ്വായക്തമാക്കി….

Read More