കേരളത്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ ബി ജെ പിയുടെ തേര്‍വാഴ്ച
Jess Varkey Thuruthel കേരളത്തില്‍ നിന്നും യുവതീ-യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നതിന് ഇടതുപക്ഷ സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുന്നവര്‍ ഈ കാഴ്ചയിലേക്കു കൂടിയൊന്നു കണ്ണോടിക്കണം. സദാചാരം നടപ്പാക്കാനിറങ്ങിയ ബി ജെ പിയുടെ കുലസ്ത്രീകളെ ഒരു നിരീക്ഷിക്കണം. സാധിക്കുമെങ്കില്‍, ചൂലെടുത്ത് പ്രയോഗം തുടങ്ങിയ ഈ സ്ത്രീകളുടെ പിന്നാമ്പുറം നോക്കി നാലു പെടയെങ്കിലും കൊടുക്കണം. കാരണം, പലായനം ചെയ്യുന്ന ഓരോ യുവത്വവും മതവിശ്വാസം തലയ്ക്കു പിടിച്ച മത രാഷ്ട്രീയ കോമരങ്ങളോടു പറഞ്ഞത് ഒന്നുമാത്രം. ‘ഞങ്ങള്‍ക്കിവിടെ സ്വാതന്ത്ര്യമില്ല, ആണും പെണ്ണും…