നവീകരിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറല്ലെങ്കില്‍…

Written by: സഖറിയ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി ജെ പി തന്നെ ജയിക്കുമെന്ന് ഉറപ്പായി. വര്‍ഗ്ഗീയതയും മതങ്ങളുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുകയും മനുഷ്യമനസുകള്‍ക്കിടയില്‍ വെറുപ്പു പടര്‍ത്തുകയും ചെയ്ത് പിടിച്ചടക്കി വച്ചിരിക്കുന്ന അധികാരത്തില്‍ നിന്നും ബി ജെ പിയെ ഇറക്കിവിടാന്‍ ഉടനെയൊന്നും ഇന്ത്യയ്ക്കു സാധിക്കില്ല എന്നര്‍ത്ഥം. വിജയിക്കുമെന്നു കരുതിയ തെരഞ്ഞെടുപ്പു സഖ്യകക്ഷികളും പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വര്‍ഗ്ഗീയതയും വെറുപ്പും വിദ്വേഷവും മതവും പറഞ്ഞ് വോട്ടു പിടിക്കുന്ന ബി…

Read More

കുസാറ്റ് അപകടം മനുഷ്യസൃഷ്ടിയോ? ഓപ്പണ്‍ സ്റ്റേജിന് മതിലും മേല്‍ക്കൂരയും എങ്ങനെ വന്നു?

Thamasoma News Desk കളമശേരിയിലെ കുസാറ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, അവിടെ പഠിച്ചവരും ജോലി ചെയ്യുന്നവരും അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട്. ഇതിനെക്കാള്‍ വലിയ ജനപങ്കാളിത്തമുള്ള പരിപാടികള്‍ വളരെ മികച്ച രീതിയില്‍ കുസാറ്റില്‍ നടന്നിട്ടുണ്ട്. ജനബാഹുല്യത്തെ നിയന്ത്രിക്കാനും ഫലപ്രദമായി കഴിഞ്ഞിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അപകടം അവിടെ നടക്കുന്നത്. അതിനാല്‍ത്തന്നെ, ഈ അപകടം മനുഷ്യസൃഷ്ടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനു കാരണങ്ങള്‍  നിരവധിയാണ്. കുസാറ്റിന്റെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ഓപ്പണ്‍ എയര്‍ സ്റ്റേജിലാണ് പ്രോഗ്രാം നടന്നത്. നിശാഗന്ധി പോലുള്ള ഓപ്പണ്‍ എയര്‍ സ്‌റ്റേജുകള്‍…

Read More

പ്രവാചക ശബ്ദമുയരട്ടെ! സധൈര്യം മുന്നേറുക, ഫാ തോമസ്!!

Jess Varkey Thuruthel & Sakhariah 2023 വര്‍ഷങ്ങള്‍ക്കു മുന്‍പ്, യേശുക്രിസ്തുവിന്റെ ചാട്ടവാര്‍ ശബ്ദത്തില്‍ ജറുസലേം ദേവാലയത്തിന്റെ കരിങ്കല്‍ഭിത്തികള്‍ പോലും നടുങ്ങിവിറച്ചു. ദേവാലയത്തിനകത്ത് കച്ചവടം നടത്തിയതിനോ ബിസിനസ് നടത്തിയതിനോ ആയിരുന്നില്ല അദ്ദേഹമന്ന് ചാട്ടവാറെടുത്തത്. മറിച്ച്, അവിടെ കള്ളത്രാസുണ്ടായിരുന്നു, പിടിച്ചു പറിയും ചൂതാട്ടവുമുണ്ടായിരുന്നു, കള്ളച്ചുങ്കമുണ്ടായിരുന്നു, സ്ത്രീയുടെ ആത്മാഭിമാനം ഹനിക്കപ്പെട്ടിരുന്നു. യേശുക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല, മറിച്ച് അവനെ വേണ്ട ഇടങ്ങളിലെല്ലാം കനിവായ്, സ്‌നേഹമായി അവന്‍ പെയ്തിറങ്ങുകയായിരുന്നു. തന്നെ അനുഗമിക്കുന്നവരില്‍ നിന്നും അവന്‍ പ്രതീക്ഷിക്കുന്നതും ഇതെല്ലാമാണ്. ഭൂമിയുടെ ഉപ്പായി, വിശക്കുന്നവരുടെ…

Read More

കാടിറങ്ങുന്ന മൃഗങ്ങള്‍: യാഥാര്‍ത്ഥ്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

സഖറിയ മുമ്പെങ്ങുമില്ലാത്ത വിധം ഭൂമിയില്‍ ഒരു കലഹം നടക്കുകയാണ്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം. വിശപ്പിന് ആഹാരം തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന മൃഗങ്ങള്‍. തങ്ങളുടെ അത്യധ്വാനം മുഴുവന്‍ നശിപ്പിക്കുന്ന മൃഗങ്ങളെ ഏതു രീതിയില്‍ പിന്തിരിപ്പിക്കണമെന്നറിയാതെ നിസംഗരായി നില്‍ക്കുന്ന മനുഷ്യരും. എവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം? എന്താണ് പരിഹാരം? എവിടെ, എങ്ങനെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്? മൃഗങ്ങളെ ശത്രുക്കളായി കാണേണ്ട കാര്യമുണ്ടോ? കാട്ടില്‍ അവര്‍ക്ക് ശാശ്വതമായ ആവാസ വ്യവസ്ഥയുണ്ടാക്കാന്‍ കഴിയില്ലേ? ആധുനികതയെ വാരിപ്പുണരുമ്പോള്‍ അവ പ്രകൃതിക്കേല്‍പ്പിക്കുന്ന തിരിച്ചടികള്‍ മനസിലാക്കാന്‍…

Read More

പോക്‌സോ കേസ് പ്രതി ശ്രീധരന്‍ മരണത്തിനു കീഴടങ്ങി

ജെസ് വര്‍ക്കി തുരുത്തേല്‍ ഇടുക്കി ഉപ്പുതറ കണ്ണമ്പടിയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ശ്രീധരന്‍ (62) മരണത്തിനു കീഴടങ്ങി. വിഷം ഉള്ളില്‍ച്ചെന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതിന്റെ പിറ്റേന്ന് (16 നവംബര്‍ 2023) രാത്രി 10 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ കണ്ണമ്പടി സ്വദേശി വിനീതിനെ കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ട ദിവസം, ഒക്ടോബര്‍ 31 ന് ശ്രീധരനും…

Read More

സ്ത്രീ സംവരണം നടപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമ

Thamasoma News Desk ഈ election പോസ്റ്റര്‍ ശ്രദ്ധിക്കൂ ഇതില്‍ എന്തെങ്കിലും വൈരുധ്യം നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ഒരു മലയാളി എന്ന നിലയില്‍ യാതൊന്നും പറയാനില്ല. ജാതി രാഷ്ട്രീയം വേരുറച്ച തെക്കന്‍ സംസ്ഥാനങ്ങളിലോ ഗുണ്ടായിസവും തോക്കും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന വടക്കോ അല്ല ഈ തെരഞ്ഞെടുപ്പു പരസ്യത്തിന്റെ ഉത്ഭവ സ്ഥാനം. നൂറു ശതമാനം സാക്ഷരത നേടി എന്ന് അവകാശപ്പെടുന്ന Human Development Index ല്‍ ലോകത്തില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള നമ്മുടെ കേരളത്തിലെയാണ്! ഒരു വാര്‍ഡിനെ…

Read More

ഭിന്നശേഷി സൗഹൃദം വാക്കുകളില്‍ മാത്രം

Jess Varkey Thuruthel ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്? ചില വൈദ്യുതി…

Read More

ചികിത്സയില്‍ പിഴവു സംഭവിച്ചിട്ടില്ല: ഡോ മീനു പ്രസന്നന്‍

Thamasoma News Desk റൂട്ട് കനാല്‍ (പള്‍പെക്ടമി) ചികിത്സയെത്തുടര്‍ന്ന് മൂന്നര വയസുള്ള കുഞ്ഞു മരിക്കാനിടയായത് ചികിത്സാപിഴവു മൂലമല്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മീനു പ്രസന്നന്‍. ‘ചികിത്സയില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവു സംഭവിച്ചിരുന്നുവെങ്കില്‍, ട്രീറ്റ്‌മെന്റിന്റെ സമയത്തു തന്നെ കുട്ടിയുടെ ആരോഗ്യത്തില്‍ അതു പ്രതിഫലിച്ചേനെ. സര്‍ജറി കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറോളം കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. രാവിലെ 6.15 ന് തുടങ്ങി 7.45 നാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. അതിനു ശേഷം ഒബ്‌സര്‍വേഷനിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തകരാറിലായത് 11.20 ന് ശേഷമാണ്….

Read More

സുരേഷ് ഗോപിയെ ആഭാസനാക്കാനുള്ള ആ ‘അജണ്ട’ ആരുടേതായിരുന്നു?

Jess Varkey Thuruthel സുരേഷ് ഗോപി എന്ന മനുഷ്യന്റെ രാഷ്ട്രീയവും മതവിശ്വാസവും എന്തുമായിക്കൊള്ളട്ടെ, അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിക്കൊടുത്ത ആ ആക്ഷേപം കേരള ജനത അംഗീകരിക്കില്ല. കാരണം, രാഷ്ട്രീയത്തിനും മതവിശ്വാസത്തിനുമപ്പുറം അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ കണ്ടവരാണ് കേരളീയര്‍. ഇന്നിപ്പോള്‍, അഡ്വ കെ ആര്‍ ഹരി, തന്റെ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികള്‍ നമ്മോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അദ്ദേഹത്തെ ആഭാസനാക്കാനുള്ള ആ അജണ്ടയ്ക്കു പിന്നില്‍ ആര്? അദ്ദേഹം രണ്ടു പ്രാവശ്യം ആ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു, രണ്ടു തവണയും ആ കൈ…

Read More

സോളാര്‍ ഫെന്‍സിംഗ്: സംരക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം?

Jess Varkey Thuruthel നാട്ടിലെത്തി നാശം വിതയ്ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സോളാര്‍ ഫെന്‍സിംഗ്. പക്ഷേ അതിസൂക്ഷ്മമായി പരിപാലിച്ചില്ലെങ്കില്‍, ലക്ഷങ്ങള്‍ മുടക്കിയുള്ള ഫെന്‍സിംഗ് വെറും കമ്പിവേലിയുടെ ശവപ്പറമ്പായി മാറും. ഇത്തരം ശവപ്പറമ്പുകള്‍ കാണണമെങ്കില്‍, ഫെന്‍സിംഗുകള്‍ സ്ഥാപിച്ച കാഞ്ഞിരവേലി, മാമലക്കണ്ടം, കുട്ടമ്പുഴ ഭാഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും. കാടുകള്‍ കയറി മൂടിയ വെറും കമ്പിവേലികള്‍ മാത്രമാണ് അവ. പലയിടത്തും അവ മരങ്ങളും മരക്കൊമ്പുകളും വീണ് നശിച്ചിട്ടുണ്ട്. ഇപ്പോള്‍, നീണ്ടപാറ, ചെമ്പന്‍കുഴി ഭാഗങ്ങളില്‍…

Read More