അടിയന്തരാവശ്യങ്ങള്‍ക്കു പോലും സ്ഥലമില്ലാതെ നട്ടംതിരിഞ്ഞ് കവളങ്ങാട് പഞ്ചായത്ത്

ജെസ് വര്‍ക്കി തുരുത്തേല്‍ ‘തെരുവുനായ്ക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയ ശേഷം വീണ്ടും തെരുവിലേക്കു തന്നെ തുറന്നുവിടുകയാണ് എന്നൊരു ആക്ഷേപം പൊതുജനങ്ങള്‍ക്കുണ്ട്. നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ മാത്രമല്ല, പഞ്ചായത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പോലും സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്,’ സിബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ്, കവളങ്ങാട്. മനുഷ്യര്‍ക്ക് ദ്രോഹങ്ങള്‍ മാത്രം ചെയ്യുന്നവരാണ് തെരുവുനായ്ക്കള്‍ എന്നാണ് പലരുടേയും ചിന്താഗതി. പക്ഷേ, തെരുവില്‍ അലഞ്ഞുതിരിയുന്ന ഈ മിണ്ടാപ്രാണികള്‍ പല മാരക പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നവരാണ്. തെരുവില്‍ അവയുടെ എണ്ണം ഗണ്യമായി കുറയുന്നതും…

Read More

കേരളീയരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്

Thamasoma News Desk ‘ബുര്‍ക്ക ധരിക്കാതെ വടക്കന്‍ കേരളത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ കഴിയില്ല’ എന്ന തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനിറങ്ങിയ ബി ജെ പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് അനില്‍ ആന്റണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് ഈ പോസ്റ്റ്. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 153 എ…

Read More

കളമശേരി സ്‌ഫോടനം: സത്യം പുറത്തു വരും, മൗനം പാലിക്കുക

Thamasoma News Desk ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, ഓരോ കേരളീയനെയും ഹരം കൊള്ളിക്കുന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധുക്കളായ ലോട്ടറി വില്‍പ്പനക്കാരുടെ വേഷത്തില്‍ ആറന്മുളയില്‍ കറങ്ങി നടന്ന രണ്ടു കൊടുംക്രിമിനലുകളെ പോലീസ് പിടികൂടിയെന്ന്. തിരുനെല്‍വേലി പള്ളിക്കോട്ടൈ നോര്‍ത്ത് സ്ട്രീറ്റിലെ മാടസ്വാമി (27) സുഭാഷ് (25) എന്നിവരെ പോലീസ് പിടികൂടിയ രീതിയായിരുന്നു പ്രശംസനീയം. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോയ ആറന്മുള സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉമേഷ് ടി നായര്‍, നാസര്‍ ഇസ്മയില്‍ എന്നിവര്‍ക്കു തോന്നിയ സംശയമാണ് ഈ…

Read More

സംഗീതിന്റെ മരണം: മാധ്യമങ്ങളില്‍ക്കൂടി വിചാരണ ചെയ്യുന്നതെന്തിനെന്ന് എബ്രാഹാം മാത്യു

Jess Varkey Thuruthel പത്തനംതിട്ട-വടശേരിക്കര റോഡില്‍, ഇടത്തറ മുക്കിനു സമീപം പലചരക്കു കട നടത്തുന്ന എബ്രാഹാം മാത്യുവാണ് ചില മാധ്യമങ്ങളുടെ പുതിയ ഇര. ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഗീത് എന്ന ചെറുപ്പക്കാരനൊപ്പം ഉണ്ടായിരുന്ന പ്രദീപ് ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി എന്ന ‘കുറ്റത്തിന്’ മാധ്യമങ്ങളില്‍ ചിലര്‍ ഇദ്ദേഹത്തെ കുരിശിലേറ്റിയിരിക്കുകയാണ്. വെറും ഒരു മാസത്തെ പരിചയം മാത്രമേ എബ്രാഹാം മാത്യുവിന് പ്രദീപുമായിട്ടുള്ളു. അതും, ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും പ്രദീപ് സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതു മുതലുള്ള പരിമിതമായ പരിചയം മാത്രം….

Read More

ആര്‍ എസ് എസ് കുതന്ത്രങ്ങള്‍ കേരളമണ്ണില്‍ നടക്കില്ല

Thamasoma News Desk സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവശ്വം ബോര്‍ഡ് ക്ഷേത്ര മൈതാനങ്ങളില്‍, ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച അതിശക്തമായ തീരുമാനമെടുത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന 2018 ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനെത്തുടര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കി മാറ്റിയിരുന്നു ഹിന്ദു സംഘടനകള്‍. അന്ന്, ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത് അതിനിന്ദ്യമായ സമരാഭാസങ്ങളായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം സര്‍വ്വ പിന്തുണയും നല്‍കി ബി ജെ പിയ്‌ക്കൊപ്പം…

Read More

വിനായകനു കിട്ടിയ പ്രിവിലേജ് എന്തായിരുന്നുവെന്ന് ഉമാതോമസ് പറയണം

Written by: Sakariah  ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും…

Read More

ഞങ്ങള്‍ക്ക് വിവാഹം നിഷേധിക്കുന്നത് കടുത്ത നീതികേട്: സഹയാത്രിക

Jess Varkey Thuruthel ക്വിയര്‍ കമ്മ്യൂണിറ്റിയുടെ വിവാഹം സംബന്ധിച്ച ഹര്‍ജ്ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ദിവസമാണിന്ന്. ട്രാന്‍സ് ജന്റര്‍ വിഭാഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിനം. എന്നാല്‍, സ്വന്തമായി കുടുംബങ്ങളുള്ള, കുടുംബത്തിന്റെ കെട്ടുറപ്പില്‍ നിന്നും സുരക്ഷിതത്വത്തില്‍ നിന്നും കടന്നു വന്ന മനുഷ്യര്‍ പറയുന്നു, ഇവര്‍ക്ക് കുടുംബ ജീവിതം അനുവദിക്കാനാവില്ല എന്ന്! ഇതേക്കുറിച്ച് തൃശൂര്‍ സഹയാത്രികയിലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്വാതിക സംസാരിക്കുന്നു. വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയുടേയും ഇഷ്ടമാണ്. ആ ഇഷ്ടത്തിനു വിലങ്ങു തടിയാകുന്നത്…

Read More

മക്കളെ മരണത്തിലേക്കു തള്ളി വിടുന്ന മാതാപിതാക്കളും സ്ഥാപനങ്ങളും

Thamasoma News Desk സൗഹൃദങ്ങളില്ല, അടുത്തിരുന്നു പഠിക്കുന്ന ഓരോ വ്യക്തിയും സഹപാഠികളുമല്ല, മറിച്ച് എതിരാളികള്‍ മാത്രം! ‘കോട്ട ഫാക്ടറി’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ മത്സര പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥിതിയാണിത്. പഠിക്കാനല്ലാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും പാഴാക്കി കളഞ്ഞു എന്നു വിധിയെഴുതുന്ന മാതാപിതാക്കളും അധ്യാപകരുമുള്ള സ്ഥലം! കോട്ട ഫാക്ടറിയില്‍ ഈ വര്‍ഷം, ഇതുവരെ, ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ത്ഥികളാണ്! എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്ക്. ഈ വര്‍ഷം തീരാന്‍ ഇനിയും നാലുമാസം കൂടി ബാക്കി!! കഴിഞ്ഞ വര്‍ഷം ജീവിതം അവസാനിപ്പിച്ച…

Read More

പോക്‌സോ അതിജീവിതയുടേത് ആത്മഹത്യയോ അതോ സ്ഥാപനപരമായ അരുംകൊലയോ?

Jess Varkey Thuruthel അവളുടെ കുഴിമാടത്തിനരികില്‍ കത്തിച്ചു വച്ച കൊച്ചു നിലവിളക്ക് എണ്ണവറ്റി കെട്ടിരുന്നു. ആരോ കൊണ്ടുവച്ച ഒരു റീത്തും ചിതറിക്കിടക്കുന്ന ഏതാനും പൂക്കളും. അവളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ജീവിതത്തെക്കുറിച്ചുള്ള നിറമാര്‍ന്ന കനവുകളും ഈ ആറടി മണ്ണിലൊതുങ്ങി. അവളുടെ കാലടികള്‍ പതിഞ്ഞ മുറ്റം. പൊട്ടിച്ചിരികള്‍ മുഴങ്ങിയ അന്തരീക്ഷം. ഈ വീട്ടിലേക്കു തിരിച്ചെത്തണമെന്നതായിരുന്നു അവളുടെ ആഗ്രഹം. ഒടുവിലവളെത്തി, ഇനിയൊരിക്കലും ഈ മണ്ണില്‍ നിന്നുമവളെ പറിച്ചെറിയാന്‍ ഈ ഭൂമിയിലെ ഒരു മനുഷ്യനും സാധ്യമല്ലാത്ത വിധം അവള്‍ അവളുടെ വീട്ടുവളപ്പില്‍ സുഖമായുറങ്ങുന്നു….

Read More

കഴിവുകൊണ്ടു നേടാന്‍ കഴിയാഞ്ഞിട്ടോ ഈ ഗിമ്മിക്കുകള്‍?

Jess Varkey Thuruthel മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്വാസം നിലച്ച നിമിഷം മുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത് ഒരു രാഷ്ട്രീയ നാടകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരവെ, 2015 ലാണ് അദ്ദേഹത്തിന് തൊണ്ടയില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. അന്ന് അതിനു ചികിത്സ നടത്തി രോഗവിമുക്തനായെങ്കിലും 2019 ല്‍ അദ്ദേഹത്തിന് വീണ്ടും രോഗമുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തെയും സാരമായ രീതിയില്‍ ബാധിച്ചു. എങ്കിലും 2022 ഒക്ടോബര്‍ വരെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മെയ് 5, 2023 നാണ് അദ്ദേഹത്തെ…

Read More