സുരേഷ് ഗോപി മണ്ടനല്ല, കുബുദ്ധികളുടെ തമ്പുരാന്‍

 
Jess Varkey Thuruthel & Zachariah

യൂണിഫോം സിവില്‍ കോഡ് എന്നാല്‍ എന്താണ് എന്ന് അറിയാത്ത ഒരാളാണ് ബി ജെ പിയുടെ സുരേഷ് ഗോപി എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു തെറ്റി. അധികാരം കൈപ്പിടിയിലൊതുക്കാന്‍ എന്തു കുബുദ്ധിയും കാണിക്കാന്‍ മടിയില്ലാത്ത ഒരാളാണ് താന്‍ എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് സുരേഷ് ഗോപി.

പാവപ്പെട്ട മനുഷ്യരുടെ മേല്‍ ബ്രാഹ്‌മണര്‍ അടിച്ചേല്‍പ്പിച്ച നെറികെട്ട ജാതി വ്യവസ്ഥ സഹിക്കാനാവാതെ ഹിന്ദു മതം ഉപേക്ഷിച്ച് പല മതങ്ങളിലേക്കും ചേക്കേറിയവരെ തിരിച്ചു പിടിക്കാന്‍ സുരേഷ് ഗോപിയുടെ കുബുദ്ധിയില്‍ തെളിഞ്ഞ മാര്‍ഗ്ഗമാണിത്. ഞങ്ങള്‍ വീണ്ടും അധികാരത്തിലേറിയാല്‍, കേരളത്തില്‍ ഞങ്ങള്‍ വിജയിച്ചാല്‍ ഇവിടെ നടമാടുന്ന ജാതി വ്യവസ്ഥയെത്തന്നെ ഞങ്ങള്‍ ഇല്ലാതാക്കുമെന്ന്! എന്തൊരു പൊള്ളത്തരമാണിത്!

ജാതിയോ മതമോ പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍, പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ഒരേ നിയമം നടപ്പാക്കണമെന്നതാണ് യൂണിഫോം സിവില്‍ കോഡ് എന്നത് എന്ന് സുരേഷ് ഗോപിക്കു നന്നായി അറിയാം. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ക്കു നല്‍കുന്ന ശിക്ഷ ജാതിയുടേയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചാണ് കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷ വിധിക്കുന്നതും. എന്നാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍, പരിപാലനം എന്നീ വിഷയത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് അതതു മതനിയമങ്ങളാണ്. ഇതിന് അറുതി വരുത്തി, ഇക്കാര്യത്തിലും എല്ലാവര്‍ക്കും ഒരേ നിയമം നടപ്പിലാക്കുന്നതാണ് യൂണിഫോം സിവില്‍ കോഡ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ഇവിടുത്തെ ജാതി വ്യവസ്ഥ തുടച്ചു നീക്കാനുള്ള സംവിധാനമല്ല അത്. ഇക്കാര്യം വളരെ വ്യക്തമായി സുരേഷ് ഗോപിക്ക് അറിയുകയും ചെയ്യാം.

എന്നിട്ടും, ജാതി വ്യവസ്ഥ തുടച്ചു നീക്കപ്പെടുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സുരേഷ് ഗോപി പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ട്. അവ ഇവയാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന സംവരണ വിഭാഗത്തിലെ മതന്യൂനപക്ഷങ്ങളോട് സുരേഷ് ഗോപി പറയുന്നു, ഇവിടെ പുതിയൊരു മാറ്റമുണ്ടാകാന്‍ പോകുന്നു. ജാതി വ്യവസ്ഥ തന്നെ തകരാന്‍ പോകുന്നു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പിറക്കണമെന്ന അതിയായ ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്ന ഒരാളില്‍ നിന്നാണ് ഈ പ്രഖ്യാപനം.

നെറികെട്ട ജാതി വ്യവസ്ഥ മൂലം ഹിന്ദു മതത്തില്‍ നിന്നും പോകേണ്ടി വന്ന മതന്യൂനപക്ഷങ്ങളെ ഹിന്ദുമതത്തിലേക്കും ബി ജെ പിയിലേക്കും ആകര്‍ഷിക്കാനുള്ള കുതന്ത്രമാണ് സുരേഷ് ഗോപി ഇവിടെ പയറ്റുന്നത്. ജാതിയില്‍ താഴ്ന്നവരായി ബ്രാഹ്‌മണര്‍ കണക്കാക്കിയിട്ടുള്ളവര്‍ക്കെല്ലാം തുല്യാവകാശവും തുല്യപരിഗണനയും നല്‍കുമെന്നും ഇവിടെ സുരേഷ് ഗോപി പറഞ്ഞുവയ്ക്കുകയാണ്. തങ്ങളെ വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ബ്രാഹ്‌മണര്‍ക്കൊപ്പം സ്ഥാനമുണ്ടാകും. യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കിക്കഴിഞ്ഞാല്‍ നമ്മളെല്ലാം ഒരേതൂവല്‍പക്ഷികളായി മാറുമെന്നും സുരേഷ് ഗോപി പറയാതെ പറയുന്നു.

ഈ മോഹന വാഗ്ദാനങ്ങളെല്ലാം നല്‍കുന്നത് ഇവിടുത്തെ വരേണ്യ വര്‍ഗ്ഗമാണ്. നമ്മുടെ ഈ സമൂഹത്തില്‍ ഏറ്റവും ഉന്നതിയില്‍ ആരാണോ നില്‍ക്കുന്നത്, ആ ഉന്നതിയുടെ ഗുണഫലങ്ങളെല്ലാം അനുഭവിക്കുന്നവരായ ഉയര്‍ന്ന ജാതിക്കാരെന്ന് അഹങ്കരിക്കുന്നവര്‍ മാത്രമാണ് ഇതു പറയുന്നത്. എന്നാല്‍, അംബേദ്കറൈറ്റ്‌സ് ഉള്‍പ്പടെയുള്ള ഗ്രൂപ്പിന് നല്ല ബോധ്യമുണ്ട്, ഇതൊന്നും ഇവിടെ നടപ്പാകില്ല എന്ന്. സുരേഷ് ഗോപി പറയുന്നതു പോലെ ഇവിടെ ജാതി വ്യവസ്ഥ അവസാനിക്കാന്‍ പോകുകയാണെങ്കില്‍ അവര്‍ ആദ്യം നിറുത്തിവയ്‌ക്കേണ്ടിയിരുന്നത് ജാതി തിരിച്ചുള്ള സെന്‍സസ് ആയിരുന്നു. ജാതി-മത രഹിത സമൂഹത്തിനു വേണ്ടി വാദിക്കുന്നവര്‍ എന്തിനാണ് ജാതി സെസന്‍സസ് നടത്തുന്നത്?

തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഒറ്റലക്ഷ്യത്തിനു വേണ്ടി വളരെ കൃത്യമായ അജണ്ടയാണ് സുരേഷ് ഗോപി ഇവിടെ നടപ്പാക്കുന്നത്. ഏതുവിധേനയും ഈ തെരഞ്ഞെടുപ്പില്‍ ജയിക്കണം. അതാണ് സുരേഷ് ഗോപിയുടെ ലക്ഷ്യം. അതിന് ഏതു കുതന്ത്രം പ്രയോഗിച്ചാലും എത്ര കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചാലും തനിക്കു ജയിക്കണമെന്ന ചിന്ത മാത്രം.

ഇവര്‍ ഇവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന രീതിക്കു പോലും വ്യത്യാസമുണ്ട്. മനുഷ്യരെ എത്രമാത്രം വിഢികളാക്കാമോ അത്രയേറെ വിഢികളാക്കിക്കൊണ്ടാണ് പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കു ശ്രമിക്കുന്നത്. മനുഷ്യരെ ഷണ്ഡീകരിച്ചു കൊണ്ടു നീതി നടപ്പാക്കാന്‍ ശ്രമിക്കുകയാണിവര്‍. ചിന്താശേഷിയില്ലാത്ത, തലച്ചോറില്ലാത്ത വിശ്വാസികള്‍ക്കിടയില്‍ സുരേഷ് ഗോപിയുടെ ഈ കുബുദ്ധിക്ക് വലിയ സ്വാധീനമുണ്ടാകും. അത്തരത്തിലുള്ള സമൂഹത്തിനു മുന്നിലേക്ക് കുറച്ച് ആശയങ്ങള്‍ ഇട്ടുകൊടുത്ത് അതാണു ശരി എന്നു വിശ്വസിപ്പിക്കുകയാണിവിടെ. ഇത്തരത്തില്‍ ഷണ്ഡീകരിക്കപ്പെട്ട ഈ സമൂഹം ഇവര്‍ പറയുന്നതെല്ലാം അനുസരിക്കും.

സുരേഷ് ഗോപിയില്‍ നിന്നും ഇതിലും വൃത്തികെട്ട എന്തും നമുക്കു പ്രതീക്ഷിക്കാം. സ്‌ക്രീനില്‍ ഇയാള്‍ കൊളുത്തിവച്ച നന്മയുടെ മുന്നണിപ്പോരാളിയായി യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ പാടില്ല. രാഷ്ട്രീയ നേതാക്കളും മതനേതാക്കളും നടത്തുന്ന ഉപജാപങ്ങള്‍ക്കെതിരെ വെള്ളിത്തിരയില്‍ ആഞ്ഞടിച്ചിട്ടുള്ള ക്ഷുഭിത യൗവ്വനമായി നമ്മള്‍ കണ്ട സുരേഷ് ഗോപി യഥാര്‍ത്ഥ ജീവിതത്തില്‍, പാവപ്പെട്ട, അറിവോ അക്ഷരാഭ്യാസമോ ചിന്താശേഷിയോ ഇല്ലാത്ത ജനങ്ങളെ വിഢികളാക്കിക്കൊണ്ട് രാഷ്ട്രീയ മതനേതാക്കളുമായി ചേര്‍ന്ന് ഉപജാപങ്ങള്‍ നടത്തി അവര്‍ക്കു മുന്നില്‍ നിന്നു പട നയിക്കുന്ന കാഴ്ച എത്രയോ ഭീബത്സമാണ്!

……………………………………………………………………………


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *