രാഹുലില്‍ നിന്നും മതേതര ഇന്ത്യ ആഗ്രഹിക്കുന്നത് ഇതല്ല

Jess Varkey Thuruthel & Zachariah

ബി ജെ പിയെ എതിര്‍ക്കുക എന്നതിന് ബി ജെ പിയെക്കാള്‍ വലിയ മതവിശ്വാസിയാവുക എന്നാണോ അര്‍ത്ഥം? ഇന്ത്യന്‍ മതേതരത്വവും അഖണ്ഡതയും കാത്തുപരിപാലിക്കുക എന്നാല്‍ ഏറ്റവും വലിയ വര്‍ഗ്ഗീയ വാദിയാവുക എന്നതാണോ വിവക്ഷിക്കുന്നത്? മതശക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ വെറുപ്പു വിതയ്ക്കുമ്പോള്‍ അതിനെ ഇങ്ങനെയാണോ നേരിടേണ്ടത്? ഈ പ്രഹസനങ്ങള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ്?

പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ മോദിയെ കെട്ടിപിടിക്കുക, തെരഞ്ഞെടുപ്പാകുമ്പോള്‍ കാവി എടുത്തണിയുക, പാര്‍ലമെന്റില്‍ കാര്യമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇരുന്നുറങ്ങുക, നാട്ടില്‍ എന്തെങ്കിലും സുപ്രധാനമായ തരുമാനങ്ങള്‍ എടുക്കേണ്ട മാകുമ്പോള്‍ വിദേശ രാജ്യങ്ങളിലേക്കു ടൂര്‍ പോകുക, അംബാനി അദാനി തുടങ്ങിയ പേരുകള്‍ ഒരു കാര്യവുമില്ലാതെ ജല്പിച്ചു കൊണ്ടരിക്കുക, വിദേശ രാജ്യങ്ങളില്‍ മീറ്റിംഗിനു പോയി ഇന്ത്യയെയും ഭരണകര്‍ത്താക്കളെയും കുറ്റം പറയുക എന്നതാണ് ഇദ്ദേഹം നടത്തി വരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍.

സ്വയം ചിന്തിച്ചു തീരുമാനങ്ങള്‍ കൈക്കൊള്ളാതെ, പാര്‍ട്ടിയിലെ ചില തല്‍പ്പര കക്ഷികളുടെ കൈയിലെ കളിപ്പാവ മാത്രമാണിന്ന് രാഹുല്‍. സ്വതന്ത്രമായി സധൈര്യം തീരുമാനങ്ങള്‍ എടുക്കാനോ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനോ ഇദ്ദേഹത്തിന് സാധിക്കാറില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും ഇദ്ദേഹം തയ്യാറല്ല. യൂണിവേഴ്സിറ്റികളിലും മറ്റും വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലും ഇദ്ദേഹത്തിന് കാര്യമായി ചലനങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്നില്ല. ഇതിനെ സാധൂകരിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇന്നത്തെ ഭരണ പക്ഷത്തെ നേരിടാന്‍ തക്ക ശക്തി പ്രതിപക്ഷത്തിനില്ല. കാലിക പ്രസക്തമായ വിഷയങ്ങള്‍ പഠിക്കാനും അവര്‍ ശ്രമിക്കുന്നില്ല. ഇദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങളേറെയും അണികളെ മാത്രം ആശ്രയിച്ചുള്ളവയാണ്. കോണ്‍ഗ്രസിന്റെ കുത്തകയായ അമേഠിയില്‍ നിന്നും പലായനം ചെയ്ത് വയനാട്ടില്‍ അഭയം തേടണമെങ്കില്‍, സ്വന്തം മണ്ഡലത്തില്‍ പോലും ഇദ്ദേഹത്തിന് സ്വാധീന ശക്തിയില്ല എന്നു വേണം കരുതാന്‍.

ഇന്ത്യയില്‍ ബി ജെ പി സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള കാരണം ശക്തമായൊരു പ്രതിപക്ഷം ഇല്ലാത്തതാണ്. ജനങ്ങളില്‍ മതവികാരം ഇളക്കിവിട്ട് പ്രതിയോഗികള്‍ ജനങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അതിവേഗം താഴോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടിയിലുള്ള സകലര്‍ക്കുമറിയാം. എന്നിട്ടും, രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാതെ, മതവികാരത്തെ മുറുകെ പിടിച്ച്, കിട്ടാവുന്ന അപ്പക്കഷ്ണത്തിനു വേണ്ടി കടിപിടി കൂടുന്നു. ബി ജെ പിയാകട്ടെ അധികം അധ്വാനിക്കാതെ തന്നെ വീണ്ടും വീണ്ടും അധികാരത്തിലേറുന്നു.

സിദ്ദിഖ് സന്ദേശത്തില്‍ ചോദിച്ചതു പോലെ ‘ഇദ്ദേഹം ഭാരതം മുഴുവന്‍ നടന്നാല്‍ ഇവിടെ ഐക്യം ഊട്ടി ഉറപ്പിക്കാമെന്ന് ഉറപ്പാണോ? തൊഴിലില്ലാത്ത ലക്ഷകണക്കിന് ചെറുപ്പകാരില്ലേ നമ്മുടെ നാട്ടില്‍. ഇത്തരം യാത്ര കൊണ്ട് അവര്‍ക്കെന്തെങ്കിലും പ്രയോജനം? അന്തിയുറങ്ങാന്‍ വീടില്ലാത്തവര്‍ക്ക് വീട്? പട്ടിണി കിടക്കുന്നവര്‍ക്കു ഭക്ഷണം? അങ്ങനെ എന്തെങ്കിലും?’

കാലത്തിനതീതമായി സഞ്ചരിച്ചതും, കാലികപ്രസക്തിയുള്ളതുമായ മികച്ച ‘സന്ദേശം’ നല്‍കുന്ന ചിത്രം. ‘രാഗാ’ യുടെ ‘ഭാരത ജോടോ യാത്രയും’ ഇപ്പോഴത്തെ ‘നയാ യാത്രയും’ ഒക്കെ മുന്‍കൂട്ടി കണ്ട ആ സംവിധായകന്‍ ബ്രില്ലിയന്‍സ്.

ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ മനസിലാക്കി ഇവയെ നേരിടാതെ എതിര്‍ കക്ഷികള്‍ പയറ്റുന്ന ജാതി/മത രാഷ്ട്രീയ തന്ത്രം ഏറ്റെടുക്കുകയാണ് കോണ്‍ഗ്രസ്. നാടകത്തില്‍ ഒരു നടന്‍ പല വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇദ്ദേഹം പല വേഷങ്ങളില്‍ പ്രത്യക്ഷപെട്ടു അതാതു മതസ്ഥരെ പ്രീണിപ്പിക്കാന്‍ നോക്കുന്നു. പൊതു ജനത്തിന്റെ ഇടയില്‍ ഇത് വെറും ഒരു താത്കാലിക ഗിമ്മിക്ക് എന്നതിലുപരി ഒരു ഗാഢമായ ചലനവും സൃഷ്ടിക്കുന്നില്ല.

ഭരണകക്ഷിയുടെ തലപ്പത്തിരിക്കുന്നവരും അത്രകണ്ട് കേമത്തമുള്ളവരൊന്നുമല്ല. പക്ഷേ, ശക്തിക്ഷയിച്ച പ്രതിപക്ഷത്തിന് അവര്‍ക്കിടയില്‍ ഒരു ചെറു ചലനം പോലും ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. ജനങ്ങളുടെ ഹീറോ ആകേണ്ടിയിരുന്ന വ്യക്തി, വെറും സീറോ ആയി മാറുന്ന കാഴ്ച!

………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *