ചരിത്ര നിമിഷം: ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികളായ ബിന്ദുവും കനകദുര്‍ഗയും


ചരിത്രം സൃഷ്ടിച്ച് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അഡ്വ ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വനിതാ മതിലിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് യുവതികളെ കയറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തിയത്. ബിന്ദുവും കനകദുര്‍ഗ്ഗയും സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതാണ് വിജയത്തിലെത്തുന്നത്. ഇതില്‍ പൊലീസിന്റെ പിന്തുണയും കിട്ടിയിരിക്കുന്നു. അതീവ രഹസ്യമായാണ് തന്ത്രങ്ങളൊരുക്കിയത്. പൊലീസ് അതിരാവിലെ സന്നിധാനത്ത് ഇവരെ എത്തിച്ചു. പതിവില്‍ നിന്ന് വിപരീതമായി പൊലീസ് വലിയ കരുതലുകള്‍ എടുത്തില്ല. മാധ്യമങ്ങളോടും രഹസ്യമാക്കി വച്ചു. അങ്ങനെ എല്ലാം ലക്ഷ്യത്തിലെത്തി.

പമ്പയിലെത്തിയ തങ്ങള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കിയെന്നാണ് യുവതികള്‍ പറയുന്നത്. യൂണിഫോമിട്ട പൊലീസുകാര്‍ ആരും യുവതികള്‍ക്കൊപ്പം പോയില്ല. മറിച്ച് മഫ്തിയിലാണ് പൊലീസ് യുവതികള്‍ക്കൊപ്പം പോയത്. ഇതോടെ സുപ്രീംകോടതി വിധി നടപ്പായി എന്ന് ഇനി സര്‍ക്കാരിനും അവകാശപ്പെടാം. മനിതിയുടെ ശബരിമല പ്രവേശന ശ്രമത്തെ ഭക്തര്‍ ചെറുത്ത് തോല്‍പ്പിച്ചിരുന്നു. ഇതോടെ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും തന്ത്രപരമായി പൊലീസ് കൊണ്ടു പോവുകയായിരുന്നു. സന്നിധാനത്തേയും പമ്പയിലേയും പൊലീസ് ഉദ്യോഗസ്ഥരെ പോലും ഇക്കാര്യം അറിയിച്ചില്ല.

ഇന്ന് പുലര്‍ച്ചെ മല ചവിട്ടാന്‍ ആളുകള്‍ കുറവായിരുന്നു. ഈ സാഹചര്യമാണ് പൊലീസ് സമര്‍ത്ഥമായി ഉപയോഗിച്ചത്. പമ്പയിലും മറ്റും പൊലീസുകാരിലേക്ക് ഇക്കാര്യം എത്താതിരിക്കാനും ശ്രദ്ധിച്ചു. സാധാരണ ഭക്തരെ പോലെ മല ചവിട്ടിയ ഇവര്‍ തിരിച്ച് പമ്പയിലെത്തിയ ശേഷമാണ് ദര്‍ശന വിവരം പുറത്തു വിട്ടത്. വളരെ കുറച്ച് പൊലീസുകാര്‍ക്ക് മാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇങ്ങനെ വിവരം പുറത്തു പോകാതിരിക്കാന്‍ പരമാവധി മുന്‍കരുതലുകള്‍ പൊലീസെടുത്തിരുന്നു. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവും ഏറെ കരുതലുകള്‍ എടുത്തിരുന്നു.

ഇരുമുടികെട്ട് എടുത്തിരുന്നില്ല. സന്നിധാനത്ത് എത്തിയ ഇരുവരേയും പൊലീസ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിക്ക് സമീപത്തുള്ള വിഐപികള്‍ക്ക് പോകാനുള്ള വഴയിലൂടെ കൊണ്ടു പോവുകയായിരുന്നു. പതിനെട്ടാംപടി കയറുമ്പോള്‍ ഭക്തര്‍ അറിയാതിരിക്കാനായിരുന്നു ഈ മുന്‍കരുതലും. പൊലീസ് നിര്‍ദ്ദേശ പ്രകാരമാണ് യുവതികള്‍ ഇരുമുടികെട്ട് കെട്ട് ഒഴിവാക്കിയതെന്ന് വ്യക്തമാണ്. പൊലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവരുടെ അവകാശവാദം. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. എന്നാല്‍ സ്ത്രീ വേഷത്തില്‍ എത്തുമ്പോള്‍ തന്നെ ഭക്തര്‍ അറിയാതിരിക്കാന്‍ നിരവധി മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദര്‍ശനം നടത്തിയതെന്നും ദര്‍ശനം നടത്തിയ യുവതികളിലൊരാളായ ബിന്ദു പ്രതികരിച്ചു. പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പൊലീസ് സംരക്ഷണം നല്‍കിയെന്നും അവര്‍ പറഞ്ഞു.’പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്’, ബിന്ദു പറഞ്ഞു.1.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

കഴിഞ്ഞ തവണ ശബരിമല ദരശനം നടത്താന്‍ ശ്രമിച്ചപ്പോള്‍ മരക്കൂട്ടത്ത് ഭക്തര്‍ നടത്തിയ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പൊലീസിന് തിരിച്ചിറക്കേണ്ടി വന്നിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് യുവതികളെ തിരിച്ചിറക്കുന്നുവെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചു കൊണ്ടു വരണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ക്രമസമാധാന പ്രശ്നമാണ് തിരിച്ചിറക്കാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരിച്ചത്.




Tags: Women make history at Sabarimala, Women entered Sabarimala shrine, Historical entrance at Sabarimala Shrine

Leave a Reply

Your email address will not be published. Required fields are marked *