വിവാഹ വാഗ്ദാനലംഘനം: ഹൈക്കോടതിയുടെ ഈ വിധി തമസോമയുടെ നിരീക്ഷണത്തിനുള്ള അംഗീകാരം

Thamasoma News Desk

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയെ പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നും അത് പീഡനമോ ബലാത്സംഗമോ അല്ല, മറിച്ച് വാഗ്ദാന ലംഘനമാണെന്നും സംബന്ധിച്ച് തമസോമയില്‍ സുദീര്‍ഘമായ ഒരു ലേഖനമെഴുതിയത് ഏപ്രില്‍ 11, 2022 നായിരുന്നു. തമസോമയില്‍ അന്നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ചുവടെ പോസ്റ്റു ചെയ്യുന്നു.

ആ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തമസോമയ്ക്ക് നാനാ വശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. പക്ഷേ, പറഞ്ഞ അഭിപ്രായത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങള്‍ തയ്യാറായില്ല. ബലാത്സംഗവും പീഡനവും ഒരു വ്യക്തിയില്‍ ഏല്‍പ്പിക്കുന്നത് അതിശക്തമായ മാനസിക ശാരീരിക വേദനകളാണ്. ആ വേദനയോടു തുലനം ചെയ്യാന്‍ തക്കതായ മറ്റൊരു വേദനയുമില്ല. എന്നിട്ടും, വാഗ്ദാനം ലഭിക്കുമ്പോള്‍ ആസ്വദിച്ച ലൈംഗികതയുമായി ഈ കൊടിയ വേദനകളെ എത്രയോ നിസ്സാരമായിട്ടാണ് കോടതി പോലും തുലനം ചെയ്തത്…?? അന്ന്, ഈ ലേഖനത്തിനു വേണ്ടി തമസോമ സംസാരിച്ചപ്പോള്‍ മുന്‍ ജഡ്ജിക്കു പോലും തമസോമയുടെ വാദഗതികളെ ഉള്‍ക്കൊള്ളാനായില്ല. ഇന്നിപ്പോള്‍, തമസോമ ഉന്നയിച്ച ആ വിഷയത്തില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരിക്കുന്നു.

സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാഗ്ദാനലംഘനമാണെന്നും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷണം.

പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് അനുവദനീയമായ ഒരു രാജ്യത്ത് ഏതെങ്കിലും കാരണവശാല്‍ ബന്ധം തകരാറിലാകുമ്പോള്‍ പീഡനം ആരോപിച്ചു കേസു നല്‍കുന്നതിനെ തമസോമ ശക്തമായി എതിര്‍ത്തിരുന്നു. ആസ്വദിച്ച ലൈംഗികത ഒരിക്കലും പീഡനമല്ല, അതു തെറ്റിദ്ധരിക്കപ്പെട്ടതു മൂലമായാലും ആസ്വാദ്യകരമായിരുന്നു. എന്നാല്‍ ബലാത്സംഗം അങ്ങനെയല്ല. ആ വേദനയുടെ തീവ്രത മനസിലെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഒരാളും വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികതയെ പീഡനത്തിന്റെ പരിധിയില്‍ കാണുകയുമില്ല. ഇത്തരത്തിലുള്ള പീഡനങ്ങള്‍ പരാതികളായി മാറുമ്പോള്‍ രക്ഷപ്പെടുന്നത് യഥാര്‍ത്ഥ കുറ്റവാളികളാണ്. ഇത് അനുവദിച്ചു കൂടാ എന്നതായിരുന്നു തമസോമ മുന്നോട്ടു വച്ച നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തിനുള്ള അംഗീകാരം തന്നെയാണ് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക നിരീക്ഷണങ്ങള്‍.



One thought on “വിവാഹ വാഗ്ദാനലംഘനം: ഹൈക്കോടതിയുടെ ഈ വിധി തമസോമയുടെ നിരീക്ഷണത്തിനുള്ള അംഗീകാരം

  1. ചൂഷണത്തിന് ഇരയായ സ്ത്രീകളെ തകർക്കാനായി ഈ നിയമം ദുരുപയോഗപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *