Thamasoma News Desk
ബീച്ചില്‍, ആര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാതെ, അവരവരുടെ സമയം ചെലവഴിക്കാനിറങ്ങിയവരെ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ചൂലെടുത്ത് അടിച്ചോടിച്ചു. ഈ ‘പുണ്യപ്രവൃത്തി’ ഇനിയും ശക്തമായി തുടരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഈ നാടു നന്നാക്കാന്‍ അത്രയ്ക്ക് കൈ തരിക്കുന്നുണ്ടെങ്കില്‍ ചൂലുമെടുത്തു നിങ്ങള്‍ പോകേണ്ടത് ബീച്ചിലേക്കല്ല, മറിച്ച് കോളേജുകള്‍ക്കു മുന്നിലുള്ള റോഡുകളിലേക്കാണ്. ഹെല്‍മറ്റില്ലാതെ, ഇരുചക്രവാഹനങ്ങളില്‍ മൂന്നോ അതില്‍ക്കൂടുതലോ പേരെയും വച്ച്, യാതൊരു നിയമവും പാലിക്കാതെ പാഞ്ഞുപോകുന്ന ഈ നിയമ ലംഘകര്‍ക്കെതിരെ ചൂലെടുത്തടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കു സമീപത്തുളള സര്‍ സൈദ് കോളേജിലേക്കു പോകുന്ന ഒരു റോഡിലെ കാഴ്ചകള്‍ ശ്രീനി ആലക്കോട് ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതു പക്ഷേ, തളിപ്പറമ്പിലെ ഒരു കോളേജിലെ മാത്രം കാഴ്ചയല്ല. കേരളത്തിലെ ഏതൊരു കോളേജിന്റെ മുന്നിലെ റോഡിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. നാടുനീളെ എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഈ നിയമ ലംഘനങ്ങള്‍ കണ്ണില്‍ പെടില്ല. കോളേജിലെ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ഷോ കാണിക്കാനായി നടത്തുന്ന അഭ്യാസപ്രകടനങ്ങളാണ് ഇതെല്ലാം.
കോളജില്‍ പഠിക്കുന്നവര്‍ക്ക് ഇരുചക്ര വാഹനം വാങ്ങി നല്‍കി റോഡിലേക്കിറക്കി വിടുകയാണ് മാതാപിതാക്കള്‍. ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കില്ല ഇവര്‍. എന്നുമാത്രമല്ല, അമിതവേഗത്തില്‍ പാഞ്ഞുപോയി മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യും.
കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഈ നിയമ ലംഘനങ്ങള്‍ക്ക് തടയിടാന്‍, ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആരുമില്ല. വാഹനങ്ങളും നല്‍കി റോഡിലേക്കിറക്കി വിടുന്ന മാതാപിതാക്കളാകട്ടെ, എന്തെങ്കിലും അത്യാഹിതമുണ്ടാകുമ്പോള്‍ നിയമത്തിന്റെയും ഭരണ സംവിധാനത്തിന്റെയും നെഞ്ചത്തോട്ടു കയറുകയും ചെയ്യും.
ചൂലുമെടുത്തു ബീച്ചിലേക്കു പോയ സദാചാര സ്ത്രീകള്‍ ഇതൊന്നും കാണില്ല. കാരണം, അവരുടെ ലക്ഷ്യം ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് തടയിട്ട് നാടു നന്നാക്കണമെന്നതല്ലല്ലോ. ആണും പെണ്ണും എവിടെയെങ്കിലും ഇരിക്കുന്നതു കണ്ടാല്‍ ഹാലിളകുന്ന ഒരു പ്രത്യേക തരം രോഗം ബാധിച്ചവരാണവര്‍. മതചിന്തയും ആ മതം അടിച്ചേല്‍പ്പിക്കുന്ന അടിമത്തവും നെഞ്ചിലേറി നടക്കുന്ന സ്ത്രീകള്‍ ഇവിടെ രാമരാജ്യം നടപ്പാക്കുന്ന തെരക്കിലാണ്. അതിനാല്‍, ഇരുചക്രവാഹനത്തില്‍ അഭ്യാസം കാണിക്കുന്നവര്‍ സ്വന്തം ജീവനെയും മറ്റുള്ളവരുടെ ജീവനെയും അപകടത്തിലാക്കുന്ന കാഴ്ചകള്‍ കാണാന്‍ ഇവര്‍ക്കെവിടെയാണ് സമയം?
…………………………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170Name of the account holder : Jessy T. VBank: The Federal BankBranch: OonnukalA/C NO: 10 290 100 32 5963IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :