Thamasoma News Desk
മനുഷ്യര്‍ക്കു ജനിച്ചതു തന്നെയോ ഈ മാധ്യമ പ്രവര്‍ത്തകയും ഇവരെ ഈ കുഞ്ഞിനരികിലേക്കു പറഞ്ഞയച്ചവരും? മനോരമയുടെ തന്നെയാണ് ഈ സ്ഥാപനവും. പേര് മഴവില്‍ കേരളം (Mazhavil Keralam). കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജ്ജുന്‍ മടങ്ങിയെത്തുന്നതും കാത്ത് കേരളമൊന്നാകെ കാത്തിരിക്കുകയാണ്. ഇതുവരെയും നേരിലൊന്നു കാണാത്ത ആ മനുഷ്യനു വേണ്ടി പ്രാര്‍ത്ഥനകളുമായി കേരളം കാത്തിരിക്കുമ്പോള്‍, ആ കണ്ണീരും ആശങ്കകളും വിറ്റു കാശാക്കാന്‍ നടക്കുകയാണ് ഇതുപോലുള്ള കുറെ പിശാചു ബാധിതരായ മാധ്യമ പ്രവര്‍ത്തകര്‍. അര്‍ജ്ജുന്റെ കുഞ്ഞിനോട് ഈ ചോദ്യങ്ങള്‍ ഇവര്‍ ചോദിക്കണമെങ്കില്‍ മനസാക്ഷി എന്താണെന്ന് അവര്‍ക്ക് അറിയില്ലെന്നു വേണം കരുതാന്‍. എത്ര ക്രൂരമാണ് ആ കുഞ്ഞിനോടു ചോദിക്കുന്ന ഈ ചോദ്യങ്ങള്‍.
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജ്ജുന്റെ കുഞ്ഞിനോട് ചോദ്യം..
‘പപ്പ എന്തേ?? ‘ കുഞ്ഞ് മൈന്റ് ചെയ്യുന്നില്ല
അവന്‍ കളിയില്‍ മുഴുകി നില്‍ക്കുന്നൂ,
ആ സമയം തന്നെ നോക്കാതെ കളിച്ച് കൊണ്ട് നില്‍ക്കുന്ന കുഞ്ഞിന്റെ മുഖം റിപ്പോര്‍ട്ടര്‍ താടിയില്‍ പിടിച്ച് അവരുടെ നേര്‍ക്കാക്കി കൊണ്ട്..
‘മോനേ.. ഇങ്ങോട്ട് വാ’
എന്നും പറഞ്ഞ് കുഞ്ഞിന്റെ കൈ പിടിച്ച് വലിച്ച് തന്റെ അടുത്തേക്ക് ചേര്‍ത്തി നിര്‍ത്തി ചോദിക്കുന്നു..
‘പപ്പ എന്ത്യേ.. ??’ കുഞ്ഞ് പറയുന്നൂ,
‘പപ്പ ലോറി പോയി’ അവിടേം അടങ്ങാത്ത റിപ്പോര്‍ട്ടര്‍,
‘പപ്പ ലോറിയില്‍ പോയോ?? എവിടെ പോയതാ പപ്പാ..??’
കുഞ്ഞ് എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങുന്നൂ. കുഞ്ഞ് ‘ഓഫീസ്സ്’ എന്ന് പറയുന്നൂ.. അപ്പോള്‍ റിപ്പോര്‍ട്ടര്‍ വീണ്ടും ചോദ്യം
‘ലോറിയില്‍ പോയോ’ എന്നിട്ട് റിപ്പോര്‍ട്ടര്‍ ചോദിക്കുന്ന അടുത്ത ചോദ്യമാണ്
ഏറ്റവും ഗഭീരം, ആ കുഞ്ഞിനോട് ചോദിക്കുന്നു,
‘ലോറി വരുമോ ഇനി..?? ലോറി വരുമോ ഇനി..??’
തുണിയഴിച്ചു കാശുണ്ടാക്കുന്നതാണ് ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് ഇതിലും നല്ലത്. സന്തോഷ് പണ്ഡിറ്റ് ഇതിന്റെ ഉസ്താദ് ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും ഇതു തന്നെ. തെറിവിളിക്കുക, വൈറലാവുക, കാശുണ്ടാക്കുക. ഈ സ്ത്രീയെ മാധ്യമ പ്രവര്‍ത്തക എന്നു വിളിക്കാനാവില്ല. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ അധ:പതിക്കാനും സാധിക്കില്ല. ഈ വീഡിയോ ഷെയര്‍ ചെയ്ത് ഇവര്‍ക്ക് കൂടുതല്‍ പബ്ലിസിറ്റിയും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം അതിശക്തമായി എതിര്‍ക്കപ്പെടുക തന്നെവേണം. മാധ്യമ ധര്‍മ്മം എന്തെന്നറിയാത്തവര്‍ അതു ചെയ്താല്‍ ഇതാവും വിധി. മനോരമേ, നിങ്ങളിതു ചെയ്യേണ്ടിയിരുന്നോ?
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47