Thamasoma News Desk
മോഹിനിയാട്ടം എന്നത് സൗന്ദര്യവും നിറവുമുള്ള സ്ത്രീകള്‍ക്കു മാത്രമുള്ളതാണോ? സൗന്ദര്യമില്ലാത്തവര്‍ കലാരംഗത്തു നിന്നും മാറിനില്‍ക്കണമെന്നോ? അപ്പോള്‍, അവിടെ മാറ്റുരയ്ക്കുന്നത് കഴിവല്ലല്ലോ, മറിച്ച് സൗന്ദര്യമല്ലേ? സൗന്ദര്യം മാറ്റുരയ്ക്കാന്‍ മോഹിനിയാട്ടമെന്നത് സൗന്ദര്യമത്സരമാണോ? ഈ 21-ാം നൂറ്റാണ്ടിലും ഇത്രയും വര്‍ഗ്ഗീയമായി ചിന്തിക്കുകയും പറയുകയും ചെയ്തതില്‍ യാതൊരു കുറ്റബോധവും ഇല്ല ഈ സ്ത്രീയ്ക്ക്. അപ്പോള്‍, അവരുടെ മനസിലെ വര്‍ണ്ണവെറി എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളു.
സൗന്ദര്യമില്ലാത്ത കുട്ടികളോട് യുവജനോത്സവങ്ങളില്‍ മത്സരിക്കരുതെന്ന് പറയാറുണ്ടെന്നും അവരെ മത്സരത്തില്‍ നിന്നും മാറ്റി നിറുത്താറുണ്ടെന്നുമാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്. പ്രൊഫഷണല്‍ ജീവിതത്തില്‍ എന്തെല്ലാം നേട്ടങ്ങളുണ്ടാക്കിയാലും അതെല്ലാം നിസ്സാരമാക്കാന്‍ പോന്ന ശക്തിയുണ്ട് ഈ അധിക്ഷേപങ്ങള്‍ക്ക്. കറുത്തവരും താഴ്ന്ന ജാതിക്കാരും സൗന്ദര്യമില്ലാത്തവരുമായ മനുഷ്യര്‍ കലയില്‍ നിന്നും മാറി നില്‍ക്കണമെന്നു പറയുമ്പോള്‍, ഇതെല്ലാം വരേണ്യവര്‍ഗ്ഗത്തിനു മാത്രമുള്ളതാണ് എന്ന് അവര്‍ പറഞ്ഞു വയ്ക്കുന്നു. കഴിവല്ല, മറിച്ച് സൗന്ദര്യം മാത്രമാണ് ഓരോ കലകളിലും മാറ്റുരയ്ക്കുന്നതെന്ന് അവര്‍ തുറന്നു പറയുന്നു.
https://www.facebook.com/100006757502794/videos/1081530542899213/
ഏതു നൂറ്റാണ്ടിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത് എന്നു പോലും സംശയം തോന്നത്തക്ക വിധമാണ് വരേണ്യതയും ബ്രാഹ്‌മണ്യവും ഇവിടെ വീണ്ടും പടര്‍ന്നു പന്തലിക്കുന്നത്. നൂറ്റാണ്ടുകളോളം നമ്മളെ അടിക്കിഭരിച്ചും കാല്‍ക്കീഴിലിട്ടു ചവിട്ടിയരച്ചും കൊന്നു തള്ളിയും രസിച്ച ബ്രാഹ്‌മണ്യത്തെ ഈ ഭൂമിയില്‍ നിന്നും പിഴുതെറിയാന്‍ വലിയ പ്രക്ഷോഭങ്ങള്‍ തന്നെ വേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ആ പ്രക്ഷോഭങ്ങളെയും ചിന്താധരണികളെയും കാറ്റില്‍പ്പറപ്പിച്ചു കൊണ്ടാണ് വരേണ്യത വീണ്ടുമിവിടെ പര്‍ന്നു പിടിക്കുന്നത്. ഒരു മൂലയില്‍ നിന്നും പിഴുതെറിയാന്‍ ശ്രമിക്കുന്തോറും നാനാവശത്തു നിന്നും കരാളഹസ്തം നീട്ടി വരിഞ്ഞു മുറുക്കുന്നു.
എന്താണ് സൗന്ദര്യം? എന്താണ് കഴിവ്? കമലദളത്തില്‍ മോഹന്‍ലാല്‍ ചോദിക്കുന്നതു പോലെ, കഴിവിനെ ഉരച്ചു നോക്കേണ്ടത് കഴിവുകൊണ്ടല്ലേ? കേരളത്തിന്റെ തനതു കലാരൂപമായ മോഹനിയാട്ടം സൗന്ദര്യമുള്ള വെളുത്ത സ്ത്രീകള്‍ നടത്തിയാല്‍ മാത്രമേ മനോഹരമാകുകയുള്ളോ?
സൗന്ദര്യം, നിറം എന്നീ കടുംപിടുത്തങ്ങള്‍ മൂലവും ജാതിയുടെ അമിത പ്രാധാന്യം മൂലവും അവസരം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. കലയോടുള്ള ഒരു മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശമല്ല പലപ്പോഴും അംഗീകാരങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നത്. സൗന്ദര്യമുണ്ടായാല്‍ മതി, കഴിവില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാടുള്ള സത്യഭാമമാര്‍ നിരവധി പേരുണ്ട്. ഇത്തരം വ്യക്തികളാല്‍ നയിക്കപ്പെടുന്ന കലാരംഗം എങ്ങനെ സംശുദ്ധമാകാനാണ്? ഇത്രയേറെ വര്‍ണ്ണവെറി നടത്തിയിട്ടും ലവലേശം പോലും കുറ്റബോധമില്ലാതെ അവര്‍ വീണ്ടും തുടരുകയാണ് ഇത്തരം പരാമര്‍ശങ്ങള്‍.
കലാമണ്ഡലം സത്യഭാമ ഈ വര്‍ണ്ണവെറി നടത്തിയത് ചാനല്‍ അവതാരകനു മുന്നിലാണ്. ഭാര്യയെ അതിതീവ്രമായി തല്ലാറുണ്ടെന്നു പറഞ്ഞ ഡാന്‍സര്‍ പ്രിജിനെ പ്രോത്സാഹിപ്പിച്ചതും അവതാരകന്‍ തന്നെ. സത്യഭാമയുടെ വര്‍ണ്ണവെറിക്ക് പിന്തുണ നല്‍കി സഹായിക്കുന്നതാകട്ടെ മറ്റൊരു അവതാരകന്‍.
ഇത്ര മോശം ഭാഷയില്‍ അത്യന്തം മോശമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമ വീണ്ടുമവരുടെ വൃത്തികെട്ട നാവുകൊണ്ട് വര്‍ണ്ണവെറി നടത്തുന്നുവെങ്കില്‍ നിസംശയം പറയാം, അവരെ സംരക്ഷിക്കാനിവിടെ ശക്തമായൊരു സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ പിന്‍ബലമുള്ളതു കൊണ്ടു തന്നെയാണ് ഇവര്‍ ഇത്തരം മ്ലേച്ഛമായ വാക്കുകളിലൂടെ മനുഷ്യനെ അധിക്ഷേപിക്കുന്നത്. കലാമണ്ഡലം സത്യഭാമ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇത്രയേറെ മോശമായ ഭാഷയില്‍ ആരെയും ഇവര്‍ ഇനിമേലില്‍ അവഹേളിക്കാന്‍ പാടില്ല.
…………………………………………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Hello,
I trust this email reaches you in good health.
Just want to introduce Digital Qcubes, our INTERACTIVE CUSTOMISED WEBSITES with NO DIY HASSLE – Our Experts do everything specially for you.
Serving 100+ business categories. “At just $24.99/month”
. Fully Custom designed website
. Hosting Included
. No Setup Cost
. No Template
. No Complicated Tech
. No Hidden Charges
. 24×7 Support
. Mobile Friendly
. No DIY Hassle
. We do it for you
. Effortless & Budget Friendly
Let’s connect to answer all your questions.
Dedicated to your success,
Name : Kush
Email:- hello@digitalqcube.com
If you don’t want me to contact you again about this, reply with “unsubscribe.”
Thank you very much