Jess Varkey Thuruthel & Zachariah
നിറുത്തിയങ്ങപമാനിക്കുന്നു! അതും കേരളത്തിന്റെ മക്കളെ!! ഇതിനൊരു പരിധിയില്ലേ? പറയുന്ന മനോരമയ്ക്കു നാണമില്ലായിരിക്കാം, പക്ഷേ കേള്‍ക്കുന്നവര്‍ക്കുണ്ട്. പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോള്‍ അല്‍പം ഉളുപ്പെങ്കിലും ഈ മാമാ മാധ്യമങ്ങള്‍ക്ക് ഉണ്ടാവേണ്ടതല്ലേ?
പ്രഥം റിപ്പോര്‍ട്ട് പുറത്തു വിട്ട കണക്കിന്റെ അടിസ്ഥാനത്തില്‍ മനോരമ ഒരു ലേഖനമെഴുതിയിരിക്കുന്നു. 14 നും 18 നും ഇടയിലുള്ള വിദ്യാര്‍ത്ഥികളില്‍ നാലിനൊന്നു പേര്‍ക്കു പോലും വായിക്കാനറിയില്ല എന്നാണത്. അതേസമയം, ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത നോക്കുക. കേരളത്തിലെ ടീനേജ് കുട്ടികള്‍ ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തിലെയും സമാന പ്രായക്കാരായ കുട്ടികളെക്കാള്‍ വളരെ മികച്ചതാണ് എന്നാണ് ആ വാര്‍ത്ത.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും കുട്ടികളെക്കാള്‍ കേരളത്തിലെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന സത്യം അംഗീകരിക്കാന്‍ മനോരമയ്ക്കു വയ്യ. അതിനാല്‍, അവര്‍ക്കു പറ്റുന്ന വിധത്തില്‍ കേരളത്തിന്റെ മുഖത്ത് അവര്‍ ചെളിവാരിയെറിഞ്ഞിട്ടുണ്ട്. കേരളത്തിലെ കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനുമറിയില്ല എന്ന് കുറച്ചു കാലങ്ങളായി ഇവിടുള്ള മാധ്യമങ്ങള്‍ പാടി നടക്കുന്നു. കേരളത്തിലെ കുട്ടികള്‍ അംഗന്‍വാടി കാലം മുതല്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ ആരംഭിക്കുന്നതാണ്. എല്‍ കെ ജി ക്ലാസുകളിലേക്കു പ്രവേശനം നേടുമ്പോഴേക്കും മലയാള അക്ഷരങ്ങള്‍ മാത്രമല്ല, ഇംഗ്ലീഷ് അക്ഷരങ്ങളും അവര്‍ പഠിച്ചിട്ടുണ്ടാവും. അതിനായി അംഗന്‍വാടി ടീച്ചര്‍മാര്‍ എടുക്കുന്ന പരിശ്രമങ്ങള്‍ വളരെ വലുതാണ്. തുടര്‍ന്ന്, എല്‍ കെ ജി മുതല്‍ രണ്ടും മൂന്നും ക്ലാസുകളിലേക്ക് എത്തുമ്പോഴേക്കും അവര്‍ മലയാളവും ഇംഗ്ലീഷും കൂട്ടിവായിക്കാനും എഴുതാനും പഠിച്ചു കഴിഞ്ഞിരിക്കും. എന്നാല്‍, ഇത്തരം വാര്‍ത്തകളിലൂടെ മനോരമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കുട്ടികളെയും അധ്യാപകരെയും നിന്ദിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നത്.
പ്രഥം സര്‍വ്വേ (Annual Status of Education Report by Pratham) അനുസരിച്ച് കേരളത്തിന്റെ സാക്ഷരത 95 ശതമാനമാണ്. കേരളത്തിലെ കുട്ടികളുടെ പഠന നിലവാരവും വളരെ മികച്ചതു തന്നെ. പക്ഷേ, കേരളത്തിന് എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നും അതിനാല്‍, ഇവിടെ ജീവിക്കുക എന്നത് അസഹ്യമാണെന്നുമുള്ള പ്രതീതി ജനിപ്പിക്കുകയാണ് ഇവിടെയുള്ള മാധ്യമങ്ങള്‍. വിദ്യാഭ്യാസ കാര്യത്തില്‍ ലോക നമ്പര്‍ വണ്‍ ഫിന്‍ലന്റ് ആണ്. ആ ഫിന്‍ലന്റിലെ വിദ്യാഭ്യാസ വിദഗ്ധരാണ് കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് ആയ ഇന്റര്‍വെല്ലിനെ അവരുടെ വിദ്യാഭ്യാസ മികവിന്റെ പേരില്‍ ഫിന്‍ലന്റിലേക്കു ക്ഷണിച്ചത്. ഇക്കാര്യം വെളിപ്പെടുത്തിയതാകട്ടെ, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും! ലോകത്തിന്റെ നെറുകയില്‍ കേരളത്തെ എത്തിക്കാന്‍ പ്രാപ്തിയുള്ള കഴിവുറ്റവര്‍ കേരളത്തിലുണ്ട്. എന്നിട്ടും മാധ്യമങ്ങള്‍ക്ക് കേരളത്തോടു പുച്ഛം!
മാധ്യമങ്ങള്‍ മനുഷ്യമനസുകളില്‍ കുത്തിനിറയ്ക്കുന്നതത്രയും വെറുപ്പാണ്. കേരളത്തെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുകയാണ്. ഇവിടെ ആകെ മൊത്തം കുഴപ്പമാണ് എന്നു മത്സരിച്ചു പ്രചരിപ്പിക്കുകയാണ് മാമാ മാധ്യമങ്ങള്‍. ഇതിനു പറയുന്ന പേര് മാധ്യമ പ്രവര്‍ത്തനമെന്നല്ല. ഇവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നത്, നമ്മുടെ നാടിനെയാണ്, നമ്മുടെ കുഞ്ഞുങ്ങളെയാണ്. അവരുടെ അന്തസിനെയും ആത്മാഭിമാനത്തെയുമാണ് ഇവര്‍ തെരുവില്‍ വലിച്ചുകീറുന്നത്.
……………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
……………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :