മരണത്തിലും രാഷ്ട്രീയം കലര്‍ത്തുന്നവര്‍

Zachariah കുവൈറ്റ് തീപിടുത്തത്തില്‍ (Kuwait fire) മരിച്ച 49 പേരില്‍ 24 പേരും മലയാളികളാണ്. അതായത്, മരിച്ചവരില്‍ പകുതി മലയാളികള്‍. കേരളത്തിനത് തീരാനഷ്ടമാണ്. ദുരന്തമുഖത്തേക്ക് പോകാനും അവര്‍ക്ക് ആശ്വാസമേകാനും അവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുമായി കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുവൈറ്റിലേക്കു പുറപ്പെടാന്‍ തയ്യാറെടുത്തുവെങ്കിലും കേന്ദ്ര അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പോകാനായില്ല. സോഷ്യല്‍ മീഡിയയില്‍, വീണാ ജോര്‍ജ്ജിനെ ട്രോളി നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഉള്ളത്. ”കേരളത്തിലെ ഒരു മന്ത്രി അവിടെ പോയിട്ട് എന്തു ചെയ്യാനാണ്, ‘ഇവിടുത്തെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനറിയില്ല…

Read More

നീതിയല്ല, കോടതിയില്‍ തെളിയുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രം

Jess Varkey Thuruthel നീതിയാണോ കോടതികളില്‍ നടപ്പാക്കുന്നത്? അതെയെന്നാണ് നമ്മളെല്ലാം കരുതിയിരിക്കുന്നത്. നമുക്കു കോടതികളില്‍ വിശ്വാസമുണ്ട്. കോടതി നീതി നടപ്പാക്കുമെന്നും നമ്മള്‍ വിശ്വസിക്കുന്നു. പക്ഷേ, കോടതികളില്‍ തെളിയിക്കപ്പെടുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രമാണ്. നീതിയല്ല. കേരളത്തെ പിടിച്ചു കുലുക്കിയ സ്ത്രീധന പീഡനക്കേസ് ഉയര്‍ന്നുവന്നത് പന്തീരാങ്കാവില്‍ നിന്നായിരുന്നു (fake allegation). വിവാഹിതയായി ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനാല്‍ അതിക്രൂരമായി പീഡനങ്ങളേല്‍ക്കേണ്ടി വന്നുവെന്നും തെളിവായി ശരീരത്തിലെ മുറിപ്പാടുകളും ആ യുവതി കാണിച്ചു. കേസ് ഗൗരവത്തോടെ എടുത്തില്ല എന്ന കാരണത്താല്‍ പന്തീരാങ്കാവ്…

Read More

സഞ്ജു ടെക്കിയെപ്പോലുള്ള നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം

Zachariah മറ്റുള്ളവരുടെ ജീവന് പുല്ലുവില പോലും നല്‍കാതെ, പൊതുനിരത്തില്‍ വാഹനവുമായി അഴിഞ്ഞാടിയ യു ട്യൂബര്‍ സഞ്ജു ടെക്കി (Sanju Techy) നിയമ നടപടികള്‍ നേരിടുകയാണ്. ആവേശം സിനിമയിലെ ലോറിയിലെ സ്വിമ്മിംഗ് പൂളിനെ അനുകരിച്ച് കാറില്‍ സ്വിമ്മിംഗ് പൂളുണ്ടാക്കി, അതില്‍ കുളിച്ച് നിരത്തിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്കെതിരെ ആദ്യം കേസെടുത്തത്. സ്വിമ്മിംഗ് പൂള്‍ ആക്കി മാറ്റിയ ടാറ്റാ സഫാരി എം വി ഡി പിടിച്ചെടുത്ത് പോലീസിനു കൈമാറിയിരുന്നു. പ്രാരംഭ നടപടിയായി…

Read More

ധ്രുവ് റാത്തി അഥവാ ജനാധിപത്യത്തിന്റെ കാവലാള്‍

Zachariah ദേശീയ മാധ്യമങ്ങള്‍ പോലും മുട്ടിലിഴഞ്ഞ് മോദി സ്തുതി പാഠകരായി മാറിയപ്പോള്‍, ജനാധിപത്യത്തിന് ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലെന്ന് കരുതിയവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും. പക്ഷേ, നിശ്ചയധാര്‍ഢ്യത്തോടെ, നിര്‍ഭയം പരിശ്രമിച്ചാല്‍ ഒരൊറ്റ വ്യക്തി മതി ഒരു രാജ്യത്തിന്റെ രക്ഷയ്‌ക്കെന്നു തെളിയിച്ച കരുത്തിന്റെ പ്രതീകമാണ് ധ്രുവ് റാത്തി (Dhruv Rathee). അതായത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തി, അവരെ നഗ്നരായി തെരുവില്‍ നടത്തിച്ച്, വരേണ്യവര്‍ഗ്ഗത്തിന്റെ വെറുപ്പിന്റെ അജണ്ട നടപ്പാക്കി ഇന്ത്യയില്‍ വര്‍ഗ്ഗീയ വിഷം നിറച്ചവര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാന്‍…

Read More

ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കാന്‍ ആരുശ്രമിച്ചാലും തിരിച്ചടി ഭയാനകമായിരിക്കും

Zachariah ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും തിരിച്ചടി ഭയാനകമായിരിക്കും എന്ന മുന്നറിയിപ്പാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ തൊഴിലാളികള്‍ക്കും ജനങ്ങള്‍ നല്‍കുന്നത് (Election result 2024). 2024 ലെ തെരഞ്ഞെടുപ്പു ഫലങ്ങളിലൂടെ ജനങ്ങള്‍ തങ്ങളുടെ ഉറച്ച നിലപാട് പാര്‍ട്ടികളെയും നേതാക്കളെയും അറിയിക്കുകയാണ്. മതത്തിന്റെ നീരാളിക്കൈകളില്‍ നിന്നും അതിന്റെ ക്രൂരതകളില്‍ നിന്നും നവോത്ഥാന ചിന്തകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മോചനം നേടി വന്ന ജനതയെ വീണ്ടുമതേ ചെളിക്കുഴിയിലേക്ക് (ചാണകക്കുഴിയിലേക്ക്) അതിക്രൂരമായി തള്ളിയിടുന്ന കാഴ്ച കണ്ടു മടുത്ത ജനങ്ങളുടെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍…

Read More

കുട്ടിക്കുറ്റവാളികള്‍ക്ക് എന്തിനീ നിയമപരിരക്ഷ?

Thamasoma News Desk ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന ഏതൊരു വ്യക്തിയും ബലാത്സംഗത്തിനുള്ള ശിക്ഷയും നേരിടാന്‍ പ്രാപ്തനാണ്. 18 വയസ്സ് തികഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ ആ വ്യക്തിക്ക് യാതൊരു തരത്തിലും ഇളവു നല്‍കേണ്ടതില്ല (Juvenile Justice). ഡല്‍ഹിയില്‍ നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ടപ്പോള്‍, ‘ഏറ്റവും ക്രൂരമായ’ പെരുമാറ്റം ഒരു കൗമാരക്കാരന്റേതായിരുന്നു. പക്ഷേ, അവന് ലഭിച്ചതാകട്ടെ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ്! ഈയടുത്തകാലത്ത്, പൂനെയില്‍, 18 വയസ്സ് തികയാത്ത…

Read More

പന്തീരങ്കാവ് സ്ത്രീപീഢനക്കേസ്: പെണ്‍കുട്ടിക്കുമേല്‍ അവിഹിതം ആരോപിക്കുന്നവരോട്

Jess Varkey Thuruthel വിവാഹം കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചവര്‍ക്കു പറയാനുള്ളത് ആ പെണ്‍കുട്ടിയുടെ അവിഹിത ബന്ധത്തെക്കുറിച്ചാണ് (Pantheerankavu dowry case). എം ടെക് വരെ പഠിച്ച് ജോലി നേടിയ ഒരു പെണ്‍കുട്ടിയെയാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്. ഒടുവില്‍, അവള്‍ക്കു നേരെ ലൈംഗിക അപവാദവും! അതോടെ, പെണ്ണിനെ സദാചാരം പഠിപ്പിക്കാനായി സകലരും വാളുമൂരിപ്പിടിച്ച് രംഗത്തെത്തിയിരിക്കുന്നു. പന്തീരാങ്കാവ് പോലീസ് പറഞ്ഞതിന്റെ ആവര്‍ത്തനം. ഇതെല്ലാം വിവാഹ ജീവിതത്തില്‍ പതിവല്ലേ. പെണ്ണ് വഴിപിഴച്ചു പോയാല്‍ പിന്നെ എന്തു ചെയ്യണം…

Read More

ചിലയിടത്ത് കേരള സ്‌റ്റോറി, ചിലയിടത്ത് മണിപ്പൂര്‍; ക്രിസ്ത്യന്‍ സഭകളില്‍ വിഭാഗീയതയോ?

Thamasoma News Desk ലവ് ജിഹാദിന് (Love Jihad) എതിരെ യുവജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി രൂപത ‘കേരള സ്‌റ്റോറി’ (Kerala Story) പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് അങ്കമാലി രൂപതയും രംഗത്തെത്തി. സ്‌നേഹസന്ദേശങ്ങളാണ് മനുഷ്യരിലേക്ക് എത്തേണ്ടതെന്നും അല്ലാതെ വെറുപ്പിന്റെ കഥകളല്ലെന്നും മാര്‍ കൂറിലോസും വ്യക്തമാക്കി. കേരളത്തില്‍, ബി ജെ പി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് കൃത്യമായ ഒരു പദ്ധതിയാണ്. അതാകട്ടെ, മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുക എന്നതും. പാര്‍ലമെന്റ് സീറ്റ് മോഹിച്ച് കേരള ജനപക്ഷം (സെക്കുലര്‍)…

Read More

ഇനിയുമവസാനിക്കാത്ത വര്‍ണ്ണവെറി

Thamasoma News Desk മോഹിനിയാട്ടം എന്നത് സൗന്ദര്യവും നിറവുമുള്ള സ്ത്രീകള്‍ക്കു മാത്രമുള്ളതാണോ? സൗന്ദര്യമില്ലാത്തവര്‍ കലാരംഗത്തു നിന്നും മാറിനില്‍ക്കണമെന്നോ? അപ്പോള്‍, അവിടെ മാറ്റുരയ്ക്കുന്നത് കഴിവല്ലല്ലോ, മറിച്ച് സൗന്ദര്യമല്ലേ? സൗന്ദര്യം മാറ്റുരയ്ക്കാന്‍ മോഹിനിയാട്ടമെന്നത് സൗന്ദര്യമത്സരമാണോ? ഈ 21-ാം നൂറ്റാണ്ടിലും ഇത്രയും വര്‍ഗ്ഗീയമായി ചിന്തിക്കുകയും പറയുകയും ചെയ്തതില്‍ യാതൊരു കുറ്റബോധവും ഇല്ല ഈ സ്ത്രീയ്ക്ക്. അപ്പോള്‍, അവരുടെ മനസിലെ വര്‍ണ്ണവെറി എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. സൗന്ദര്യമില്ലാത്ത കുട്ടികളോട് യുവജനോത്സവങ്ങളില്‍ മത്സരിക്കരുതെന്ന് പറയാറുണ്ടെന്നും അവരെ മത്സരത്തില്‍ നിന്നും മാറ്റി നിറുത്താറുണ്ടെന്നുമാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്….

Read More