ഒരു ‘കിറുക്കു’ കളിയും പിന്നെ കുറെ കിറുക്കന്മാരും

കഷ്ടപ്പെട്ടും എല്ലുമുറിയെ പണിയെടുത്തും ജീവിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു, നമ്മുടെ കേരളത്തില്‍. ആ തലമുറ ഏകദേശം വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകലന്തിയോളം പണിയെടുത്ത് ഉപജീവനം കഴിച്ചിരുന്ന ആ തലമുറയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. തങ്ങളുടെ മക്കളെങ്കിലും ഇത്രയേറെ അധ്വാനിക്കാതെ, ദേഹത്ത് അഴുക്കു പുരളാതെ, വിയര്‍ക്കാന്‍ ഇടവരാതെ, എസി റൂമില്‍ പണിയെടുക്കുന്നവരായി മാറണം എന്നത്. ഡോക്ടറുടെ മക്കള്‍ ഡോക്ടറും എന്‍ജിനീയറുടെ മക്കള്‍ എന്‍ജിനീയറും മന്ത്രിയുടെ മക്കള്‍ മന്ത്രിയും സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ സൂപ്പര്‍ സ്റ്റാറുകളും ആകാനും ആയിത്തീരാനും ശ്രമിച്ചപ്പോള്‍, പറമ്പില്‍ പണിയെടുക്കുന്നവര്‍ തങ്ങളുടെ…

Read More

കണ്ണൂര്‍ യാത്രയിലെ കണ്ണീര്‍ക്കഥകള്‍…….!

ഞാനും അഡ്വക്കേറ്റ് മനുവില്‍സന്‍, ഭാര്യ വിദ്യ മനുവില്‍സന്‍, രണ്ടുകുട്ടികള്‍, മലപ്പുറം വളാഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അഡ്വ സുജിത്, എന്നിവരെല്ലാം കൂടി ഹൈക്കോടതി ഗവണ്‍മെന്റ് പ്ലീഡര്‍ ആയ അഡ്വ ബിനീഷിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാനും സാന്ത്വനിപ്പിക്കാനുമായി കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ വരെ പോയിരുന്നു. കൊച്ചിയില്‍ നിന്നും ചൊവ്വാഴ്ച (ഏപ്രില്‍ 17ന്) രാവിലെ 5.15ന് പിണറായി വഴിയാണ് ഇരിക്കൂര്‍ എന്ന ഗ്രാമത്തിലേക്ക് പോയത്. ഇവിടെനിന്നും വെളുപ്പിന് പോയിട്ട് വൈകിട്ട് നാലര മണിക്കാണ് അവിടെ എത്തിയത്. എറണാകുളം,…

Read More

ജീവിതസായന്തനത്തില്‍ സാന്ത്വനമേകി ഗന്ധര്‍വ്വനാദം

വേദനിക്കുന്ന ഹൃദയങ്ങളില്‍ സാന്ത്വനമായി പെയ്തിറങ്ങുന്ന സ്വരവീചികളാണ് സംഗീതം. ഗന്ധര്‍വ്വസംഗീതമാകട്ടെ, മനുഷ്യജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ജീവിത സായന്തനത്തില്‍, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് വൃദ്ധ സദനങ്ങളില്‍ അഭയം തേടിയവര്‍ക്കായി ‘ഗന്ധര്‍വ്വനാദം’ വാട്‌സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ സാന്ത്വനവുമായി എത്തുന്നു, ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഗാനങ്ങളുമായി. ദാസേട്ടന്റെ കടുത്ത ആരാധകനായ, ചെന്നെ നിവാസിയായ പുരുഷോത്തമന്‍ ആണ് ഈ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഫേയ്‌സ്ബുക്കില്‍ ഈ കൂട്ടായ്മയ്മയില്‍ ഇപ്പോള്‍ 8000 ത്തിലേറെ അംഗങ്ങളായി. വൃദ്ധസദനങ്ങളില്‍ അഭയം തേടിയവര്‍ക്കായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയാണ് ഇവരിപ്പോള്‍. …

Read More

ഇത്രയും ശമ്പളം വാങ്ങാന്‍ ജനപ്രതിനിധികള്‍ മറിക്കുന്ന മലയേത്……????

മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ട് രൂപയാക്കാന്‍ പത്തു ദിവസം സമരം ചെയ്യേണ്ടി വന്നു കേരളത്തിലെ ബസ് ഉടമകള്‍ക്ക്. പത്തു മിനിറ്റു തികച്ചും വേണ്ടി വന്നില്ല കേരള നിയമസഭക്ക് ശമ്പളം കൂട്ടിയ ബില്‍ പാസ്സ് ആക്കാന്‍. വിയോജിപ്പ് ഇല്ല, ബഹളം ഇല്ല, സ്പീക്കറുടെ ഡയസില്‍ കയറിയില്ല, കമ്പ്യൂട്ടറും, കസേരയും അടിച്ചു തകര്‍ത്തില്ല, ഇറങ്ങി പോയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതു വരെ ഭരണ പ്രതി പക്ഷ കക്ഷികള്‍ ഇന്ന് വരെ ഒരു അഭിപ്രായ വ്യത്യാസം ഇല്ലാതെ പാസ്സ്…

Read More

പനമ്പിള്ളി നഗറിലെ കൈയ്യേറ്റം: വാര്‍ത്ത പുറത്തുവിട്ട ബെന്നി ജോസഫിനു ഭീഷണി

പനമ്പിള്ളി നഗറിലും എറണാകുളത്തിന്റെ മറ്റു പലഭാഗങ്ങളിലും തോടും പൊതുസ്ഥലങ്ങളും കൈയ്യേറി അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടുവന്ന ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫിനു ഭീഷണി. വീടിനു മുന്നില്‍ സമരം നടത്തുമെന്നാണ് BDJS ന്റെ തൊഴിലാളി സേനയുടെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയായ സതീശന്‍ ചെല്ലപ്പന്റെ ഭീഷണി. വാര്‍ത്ത പൂര്‍ണ്ണമായും വായിക്കാതെ ജനപക്ഷത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ് സി സതീശന്‍ എന്ന നേതാവ്. പട്ടിണിപ്പാവങ്ങളെ യാതൊരു തരത്തിലും ഉപദ്രവിക്കാത്ത തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ആയിരുന്നു അത്. ജനപക്ഷം ഒരിക്കലും…

Read More

ഇന്നുപെട്ടിക്കട, നാളെ ബഹുനില കെട്ടിടം: മെട്രോനഗരങ്ങളിലെ ഭൂമി കൈയ്യേറ്റം ഇങ്ങനെ

മെട്രോ നഗരമായ കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും, വഴിവാണിഭക്കാരുടെ ഒരുനീണ്ട നിര. പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും വില്‍ക്കുന്നവര്‍, തട്ടുകടകള്‍, മുറുക്കാന്‍ കടക്കാര്‍, ചെറിയ പലഹാരക്കടകള്‍, എന്നിങ്ങനെ പലവിധ വഴിവാണിഭക്കാര്‍. നിങ്ങളുടെ വീട്ടിലേക്കാവശ്യമായ എല്ലാം ഈ കടകളില്‍ നിന്നും വഴിവാണിഭക്കാരില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാന്‍ കഴിയും. നഗരം പാവപ്പെട്ട നിരവധി ജീവിതങ്ങള്‍ക്ക് അത്താണിയാണ്. തലചായ്ക്കാന്‍ ഒരിടം പോലും അവരില്‍ പലര്‍ക്കും ഇല്ല. തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ പെട്ടിക്കടകളിലും തട്ടുകടകളിലും മറ്റും അന്തിയുറങ്ങുന്നവരും ഇവരിലുണ്ട്. ഇവരില്‍ പലരും അധികം…

Read More

ജൈവകൃഷിയെ പിന്തുണയ്ക്കുന്നത് ഇങ്ങനെ മതിയോ…?

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഇത്രയേറെ ജനങ്ങളെ ബാധിക്കാന്‍ കാരണം വിഷം കലര്‍ന്ന ഭക്ഷണസാധനങ്ങളാണ് എന്ന് വ്യക്തമായി കഴിഞ്ഞിട്ടും ജൈവ കര്‍ഷകരെയും അവരുടെ പരിശ്രമങ്ങളെയും സര്‍ക്കാര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ഈ കര്‍ഷകര്‍ക്ക് ഉണ്ടാകേണ്ടതാണ്. പക്ഷേ എന്തുകൊണ്ടോ അതത്ര ഫലപ്രദമാകുന്നില്ല.  വിഷലിപ്തമായ പഴങ്ങളും പച്ചക്കറികളും മത്സ്യമാംസാദികളും കൊണ്ടു നിറഞ്ഞതാണ് കേരളത്തിന്റെ വിപണി. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കര്‍ശനമായ പരിശോധനകളും…

Read More

സ്വര്‍ണ്ണം കള്ളക്കടത്ത്: സര്‍ക്കാരിന്റെ മൗനം നാടിനെ നയിക്കുന്നത് വന്‍ വിനാശത്തിലേക്ക്

കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെയും പിടിച്ചു ഒരുകോടി രൂപയുടെ സ്വര്‍ണ്ണം. പലപ്പോഴായി 5 കോടിയുടേയും 30 കോടിയുടേയുമെല്ലാം സ്വര്‍ണ്ണം പിടിക്കുന്നുണ്ട്. സഖാക്കളെ, മണ്ടന്‍ മലയാളികളെ, ഭരണാധികാരികളെ….., കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും കള്ളക്കടത്തായി പിടിച്ച സ്വര്‍ണ്ണം മാത്രം പോരെ എണ്ണഖനിയുള്ള ഗള്‍ഫ് രാജ്യങ്ങളെ നമുക്ക് പിന്നിലാക്കാന്‍….? ഈ സ്വര്‍ണ്ണം മാത്രം മതി നമുക്ക് അമേരിക്കയുമായി പോലും വിലപേശാന്‍. കാരണം അത്രയധികം സ്വര്‍ണ്ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ആരാണ് ഈ സ്വര്‍ണ്ണക്കടത്തിന്റെയെല്ലാം പിന്നില്‍…??? ഇത്രയധികം സ്വര്‍ണ്ണം ആരാണ് ഇവിടെ ഇറക്കുമതി…

Read More

വാര്‍ത്ത വന്നു, ഇനിയെങ്കിലും നടപ്പാകുമോ മരുന്നിന് ജനറിക് നാമകരണം…..???

നടപ്പിലാകുമെന്ന് ഉറപ്പില്ലെങ്കിലും ഈ വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇങ്ങനെ പല പ്രതീക്ഷകളും ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. മരുന്നിലെ കൊള്ള ഇപ്പോഴും തുടരുന്നു, അനുസ്യൂതം… അവിരാമം….!!! ജീവിക്കാനുള്ള അവകാശം പോക്കറ്റിന്റെ കനത്തില്‍ തിട്ടപ്പെടുത്തുന്ന ആര്‍ത്തിമൂത്ത പിശാചുക്കളുടെ കേന്ദ്രമാണ് ആശുപത്രികള്‍. എങ്കിലും, തളരാതെ, തകരാതെ ജനപക്ഷം ഇന്നും മുന്നോട്ട്….!!!  കഴിഞ്ഞ 12 കൊല്ലമായി, ജീവന്‍ രക്ഷാ മരുന്നില്‍, പ്രത്യേകിച്ചും ക്യാന്‍സര്‍ രോഗികളുടെ മരുന്നില്‍, അമിത ലാഭവും കൊള്ളയും നടക്കുന്ന വിവരം ജനപക്ഷം നിരന്തരം…

Read More

കര്‍ദ്ദിനാളേ…… ഞങ്ങള്‍ നിങ്ങളുടെ കുഞ്ഞാടുകളോ അതോ ബലിയാടുകളോ…..???

നായ കൊല്ലിയില്‍ തൂറിയതുപോലെ ആയിപ്പോയി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഭൂമി വില്‍പ്പന. കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീണ പോലെ. നാറ്റമടിച്ചിട്ട് സമീപത്തെങ്ങും നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ. വൈദികര്‍ സ്ത്രീകളുടെ മേല്‍ നടത്തിയ കൈയ്യേറ്റങ്ങളായിരുന്നു ഇത്രയും നാള്‍ സഭയെ നാണക്കേടിലാഴ്ത്തിയത്. എന്നാലിപ്പോള്‍, ആലഞ്ചേരി പിതാവിന്റെ ഭൂമിയിടപാടാണ് സഭയ്ക്ക് അത്യന്തം മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. പിതാവിനെതിരെ സഭ ഒരു ലഘുലേഖനവും ഇറക്കിക്കഴിഞ്ഞു. അത് താഴെ കൊടുത്തിട്ടുണ്ട്. എങ്കിലും ചില ചിതറിയ സംശയങ്ങള്‍. അത് ചോദിക്കാതെ തരമില്ല….  ആലഞ്ചേരി…

Read More