മെഗാസ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’ ജനുവരി 25 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസായ ആദ്യ ദിവസങ്ങളില്‍ ചിത്രം നേരിട്ടത് നിരവധി നെഗറ്റീവ് റിവ്യൂകളും ആക്രമണങ്ങളുമായിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണമുണ്ടായിട്ടും മോഹന്‍ ലാല്‍ പങ്കെടുക്കാത്തതില്‍ ക്ഷുഭിതരായവരാകട്ടെ, സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എല്ലാ നെഗറ്റീവ് റിവ്യൂകളെയും നേരിട്ടു കൊണ്ടു തന്നെ സിനിമി തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷിബു ബേബി ജോണ്‍, പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കുമിടയിലുള്ള ധ്രുവീകരണ നിരൂപണ സംസ്‌കാരത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടു രംഗത്തെത്തിയിരിക്കുകയാണ്.
സിനിമയ്ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ സിനിമാ വ്യവസായത്തിനാകെ ശാപമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലും ശക്തവും അഗാധവുമായ സൗഹൃദം പങ്കിടുന്നുണ്ട്. പക്ഷേ, താരാരാധനയുടെ പേരില്‍ സിനിമയെ നശിപ്പിക്കുകയാണ് ചിലര്‍. വിഡ്ഢികളെന്നു മാത്രമേ ഇവരെ വിളിക്കാന്‍ സാധിക്കുകയുള്ളു. നിരന്തരമായ വിദ്വേഷ പ്രചാരണം മൂലം സംവിധായകന്‍ ലിജോ മാനസികമായി തകര്‍ന്നു, ഷിബു ബേബി ജോണ്‍ പറഞ്ഞു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ സിനിമകളോടുള്ള പ്രതികരിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. തന്റെ ചിത്രങ്ങളില്‍ വ്യത്യസ്ഥതയ്ക്കു ശ്രമിക്കുന്നത് മമ്മൂട്ടിയാണെങ്കില്‍ ആരാധകര്‍ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. എന്നാല്‍, പരീക്ഷണങ്ങള്‍ നടത്തുന്നതു മോഹന്‍ലാല്‍ ആണെങ്കില്‍ അതിഭീകരമായ രീതിയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ആക്രമിക്കപ്പെടുകയാണ്. മോഹന്‍ലാല്‍ ഒരേ വേഷത്തില്‍ ഉറച്ചു നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം പുതുതായി എന്തെങ്കിലും ശ്രമിക്കുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കു കഴിയുന്നില്ല. അതിനാല്‍, അദ്ദേഹം എപ്പോഴും നിശിതമായ വിമര്‍ശനങ്ങളെ നേരിടേണ്ടി വരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ സൃഷ്ടിക്കുന്നത് വളരെ മോശപ്പെട്ട മത്സരാന്തരീക്ഷമാണ്, നിര്‍മ്മാതാക്കള്‍ പറയുന്നു.
സിനിമയ്ക്കെതിരെ നിഷേധാത്മകത പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ നിരാശയെക്കുറിച്ച് മുന്‍ പ്രസ് മീറ്റിലും ലിജോ തുറന്നു പറഞ്ഞിരുന്നു. അതേസമയം, മലൈക്കോട്ടൈ വാലിബന് അഭിനേതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നും അവിശ്വസനീയമായ അഭിപ്രായമാണ് ലഭിച്ചത്. അടുത്തിടെ, അനുരാഗ് കശ്യപ് ലിജോയുടെ കഴിവുള്ള ക്രാഫ്റ്റിനെ അഭിനന്ദിച്ചു.
………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
……………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :