Thamasoma News Desk
വടക്കന്‍ പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആല്‍ബം, ‘കടത്തനാടന്‍ തത്തമ്മ’ (Kadathanadan Thatthamma) യൂട്യൂബില്‍ റിലീസ് ചെയ്തു. ഉണ്ണിയാര്‍ച്ച, ഒതേനന്റെ മകന്‍ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആല്‍ബത്തിനുവേണ്ടി പുനഃസൃഷ്ടിച്ചത്. ഒതേനന്റെ മകനില്‍ വിജയശ്രീ പാടിയ, ‘കദളീവനങ്ങള്‍ക്കരികിലല്ലോ’ എന്ന പാട്ടിലെയും ഈ സിനിമയിലെ തന്നെ, പ്രേം നസീറും ഷീലയും അഭിനയിച്ച, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന പാട്ടിലെയും ഉണ്ണിയാര്‍ച്ചയിലെ നസീറും രാഗിണിയും അഭിനയിച്ച, ‘പുല്ലാണെനിക്കു നിന്റെ വാള്‍മുന’ എന്ന പാട്ടിലെയും ഏതാനും ഷോട്ടുകളെ ഫോട്ടോകളാക്കി എഐ സൈറ്റുകളിലൂടെ വീഡിയോ ആക്കിയാണ് ആല്‍ബത്തിനുള്ള ഷോട്ടുകള്‍ ഉണ്ടാക്കിയത്.
ഒരു യുവാവ് രാത്രിയുറക്കത്തില്‍ ഒരു പാട്ട് സ്വപ്നം കാണുന്നതാണ് ആല്‍ബത്തിന്റെ കഥ. തുടക്കത്തില്‍, ഈ പാട്ടിലൂടെ അയാള്‍ കാണുന്നത് വടക്കന്‍പ്പാട്ടു സിനിമകളിലെ പ്രണയഗാന രംഗങ്ങളാണ്. പാട്ടിനൊടുവില്‍, യുവാവിന്റെ പങ്കാളി ആ പാട്ടിലേക്കു കടന്നുവരികയും യുവാവ് ഉറക്കമുണരുകയും ചെയ്യുന്നതോടെ പാട്ട് അവസാനിക്കുന്നു. യുവാവിനെ പ്രോംറ്റിലൂടെയും പങ്കാളിയായ ജാന്‍വി ആന്‍ഡ്റൂസ് എന്ന അവതാറിനെ എഐ ഇമേജിലൂടെയും ജനറേറ്റ് ചെയ്തിരിക്കുന്നു.
മ്യൂസിക്കും വോക്കലും എഐയിലാണ് ചെയ്തിരിക്കുന്നത്. മലയാള മനോരമ, ഇ-മലയാളി ഓണ്‍ലൈനുകളില്‍ പ്രസിദ്ധീകരിച്ച, ‘കടത്തനാടന്‍ തത്തമ്മ’ എന്ന സതീഷ് കളത്തിലിന്റെ കവിതയാണ് പാട്ടാക്കി ചിട്ടപ്പെടുത്തിയത്. എഡിറ്റിങ്ങും സംവിധാനവും സതീഷ് കളത്തില്‍ നിര്‍വഹിച്ചിരിക്കുന്നു. മലയാളചലച്ചിത്ര ചരിത്രത്തില്‍ ആദ്യമായാണ്, സിനിമകളുടെ രംഗങ്ങളില്‍നിന്നും ചിത്രങ്ങളെടുത്ത് എ.ഐയിലൂടെ ഒരു ചലച്ചിത്രം ഒരുക്കുന്നത്.
ഹൈലുയോ, ഹൈപ്പര്‍, എല്‍.ടി.എക്‌സ്, പിക്‌സ് വേര്‍ഴ്‌സ് എന്നീ എ.ഐ. ജനറേറ്ററുകളിലൂടെ വീഡിയോകളും സുനോ എ.ഐയിലൂടെ മ്യൂസിക്കും വോക്കലും ചെയ്തിരിക്കുന്നു.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975