മാറ്റത്തിന്റെ കൊടുങ്കാറ്റായി സൗദി വീണ്ടും, വിശ്വസുന്ദരി മത്സരത്തിനൊരുങ്ങി രാജ്യം

സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും ഹനിച്ച്, അവരുടെ എല്ലാ സ്വാതന്ത്ര്യത്തെയും സന്തോഷകരമായ ജീവിതത്തെയും അടിച്ചമര്‍ത്തി വച്ചിരുന്ന സൗദി അറേബ്യയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുങ്കാറ്റ്. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യയും പങ്കെടുക്കുന്നു.

Read More

മനസില്‍ കനലു പൂക്കുന്ന ഇടം

സഖറിയ കനലു പൂക്കുന്ന ഒരിടമുണ്ട് മനസില്‍ മഴ പോലെ പെയ്തിറങ്ങുന്ന, വെയില്‍ പോലെ പരക്കുന്ന ഒരിടം എത്ര കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി കനലണഞ്ഞാലും പൂത്തുകൊണ്ടേയിരിക്കും ഏതു കനല്‍വഴികള്‍ താണ്ടുമ്പോഴും ജീവിതത്തിന്റെ മാറാപ്പുകള്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ക്കുമ്പോഴും ഉള്ളില്‍ പൂക്കുന്ന കനലിന് സകലതിനെയും ശുദ്ധീകരിക്കാന്‍ കഴിയും. നിറുത്തിയിടത്തു നിന്നും തുടങ്ങാന്‍, തുടങ്ങിയത് അവസാനിപ്പിക്കാന്‍, തുടര്‍ന്നു കൊണ്ടേയിരിക്കാനും കനലുപൂക്കുന്ന ഇടമാണ് ഹേതു ഇതെന്റെ ജീവന്റെ സായന്തനം ഇനിയൊന്നും ശേഷിക്കുന്നില്ല, ഒരടി പോലും മുന്നോട്ടു പോകേണ്ടതുമില്ല എല്ലാം പൂര്‍ത്തിയായിരിക്കുന്നു… ഈ ലോകത്തിലെ മാസ്മരികതയെല്ലാം കുടികൊള്ളുന്നത്…

Read More

ഇന്നും പേറുന്ന അപമാനഭാരം, പക്ഷേ…

Thamasoma News Desk ‘ഇല്ല, ഞാനങ്ങനെ പറഞ്ഞിട്ടില്ല, എങ്കിലും ചെയ്യാത്ത തെറ്റിനുള്ള ഈ അപമാനം ഞാന്‍ സഹിച്ചു കൊള്ളാം, കാരണം കലാഭവന്‍ മണിച്ചേട്ടന്‍ ഇനിയും ഇതിന്റെ പേരില്‍ അപമാനിക്കപ്പെടരുത്,’ വരികള്‍ക്കിടയിലൂടെ ദിവ്യാ ഉണ്ണി ഈ സമൂഹത്തോടു പറഞ്ഞ വാക്കുകളാണിത്. കറുത്ത നിറമുള്ള കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ ഉണ്ണി തയ്യാറായില്ല എന്നത് ആരു പടച്ചുവിട്ട കിംവദന്തിയാണെന്ന് അറിയില്ല. അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളുമറിയില്ല. എങ്കിലും ഇതുമൂലം അപമാനിക്കപ്പെടുന്നത് കലാഭവന്‍ മണി തന്നെയാണ് എന്ന് ഇവര്‍ അറിയാതെ പോകുന്നതെന്ത്? ദിവ്യാ…

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനുമില്ലാത്ത വിരോധം ആരാധകര്‍ക്കെന്തിന്?

Thamasoma News Desk മെഗാസ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’ ജനുവരി 25 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസായ ആദ്യ ദിവസങ്ങളില്‍ ചിത്രം നേരിട്ടത് നിരവധി നെഗറ്റീവ് റിവ്യൂകളും ആക്രമണങ്ങളുമായിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണമുണ്ടായിട്ടും മോഹന്‍ ലാല്‍ പങ്കെടുക്കാത്തതില്‍ ക്ഷുഭിതരായവരാകട്ടെ, സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എല്ലാ നെഗറ്റീവ് റിവ്യൂകളെയും നേരിട്ടു കൊണ്ടു തന്നെ സിനിമി തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷിബു ബേബി ജോണ്‍,…

Read More

നേര്: സമാനതകളില്ലാത്ത പെണ്‍കരുത്ത്

Jess Varkey Thuruthel മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന മലയാള ചലച്ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സമീപ കാലത്ത് തിയേറ്ററിലെത്തിയ പല വിജയ ചിത്രങ്ങളെയും നേര് പിന്നിലാക്കിക്കഴിഞ്ഞു. 2013 ല്‍ ജിത്തു ജോസഫ് പുറത്തിറക്കിയ ദൃശ്യം എന്ന സിനിമ പോലെ പ്രേക്ഷകരെ ഉദ്യോഗഭരിതരാക്കിയില്ലെങ്കിലും വളരെ മികച്ച അഭിപ്രായം തന്നെയാണ് ഈ ചിത്രത്തിനും. ഈ രണ്ടു സിനിമകളിലും എടുത്തുപറയേണ്ടത് ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളെയാണ്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അഞ്ജു (അന്‍സിബ)യും…

Read More

മമ്മൂട്ടി ശരിക്കും വക്കീല്‍ തന്നെ ആയിരുന്നോ?

Jess Varkey Thuruthel 1980 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്കു കടന്നുവന്ന മമ്മൂട്ടി എല്‍ എല്‍ ബി പാസായ ശേഷം രണ്ടു വര്‍ഷക്കാലത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മഹാനടനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം പക്ഷേ, ഒരു അഭിഭാഷകന്‍ തന്നെ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ സാമ്പത്തികമായി വിജയം കണ്ടിരിക്കാം. ആ സിനിമ ഇഷ്ടപ്പെട്ടവരും നിരവധിയായിരിക്കാം. പക്ഷേ,…

Read More

ത്യാഗങ്ങളുടെ വാഴ്ത്തലുകള്‍ എന്നവസാനിപ്പിക്കും നമ്മള്‍?

വിപിന്‍ ജോസഫ് ഡല്‍ഹിയില്‍ നഴ്‌സായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ റിട്ടയര്‍ ചെയ്ത ശേഷം ചെയ്ത പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. അവര്‍ക്ക് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന രണ്ടുമുറി ഫ്‌ളാറ്റ് വിറ്റു. കിട്ടിയ പണവുമായി അവര്‍ തന്റെ ശിഷ്ട ജീവിതം ചെലവഴിക്കാനായി ജന്മനാടായ കേരളത്തിലേക്കു തിരിച്ചു. അവര്‍ക്ക് ഒരേയൊരു മകന്‍. അദ്ദേഹത്തിനും ജോലി ഡല്‍ഹിയില്‍ തന്നെ. അദ്ദേഹം വിവാഹിതനാണ്, രണ്ടു മക്കളുമുണ്ട്. അമ്മ വീടു വിറ്റതോടെ മകന് വാടക വീട്ടിലേക്കു മാറേണ്ടി വന്നു. താന്‍ സമ്പാദിച്ച വീട് മകനു വിട്ടുകൊടുക്കാനോ…

Read More

ജീവിതാസ്വാദനത്തിന്റെ ജൂലിയന്‍ മാതൃക

Jess Varkey Thuruthel & D P Skariah മൂന്നാറില്‍ നിന്നും കൊച്ചിയിലേക്കായിരുന്നു ആ യാത്ര. പക്ഷേ, കോതമംഗലത്ത് എത്തിയപ്പോഴേക്കും ഒരു ഉള്‍വിളി. കണ്ട കാടുകളേക്കാള്‍ മനോഹരമാകും ഇനി കാണാനിരിക്കുന്നവ. തട്ടേക്കാട് വനമേഖലയിലൂടെ മാമലക്കണ്ടം റോഡ് വഴി ജൂലിയന്‍ സൊളേലില്‍ തന്റെ സൈക്കിള്‍ തിരിച്ചു വിട്ടു…. ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ സഞ്ചാരവഴികളാണതെന്ന സത്യം അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തിയില്ല. മറ്റൊരു രാജ്യത്ത്, ഭാഷയോ പ്രദേശവാസികളെയോ അറിയില്ലെന്നതും താന്‍ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നതും അദ്ദേഹത്തിനു പ്രശ്നമല്ലായിരുന്നു. ലക്ഷ്യം ഒന്നുമാത്രം, തന്റെ സൈക്കിളില്‍…

Read More

ചിത്തഭ്രമം (കവിത)

പരിഭാഷ : പ്രീത ക്‌ളീറ്റസ് ****മൂല കവിതTha. Sri.Gururaj വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍വശംകെട്ട ദൈവംഭൂമിയിലേക്കിറങ്ങി യൊരു നാള്‍കാമം ധനം ദാരിദ്ര്യം മനുജനില്‍വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായിഅന്ധാളിച്ചു നിന്നു ഭവാന്‍!തീപ്പന്തമായി തീയമ്പുകളായിപായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍നിലവിട്ട് വീണുബോധം പോയി പാവം നിദ്രയകന്നപ്പോള്‍ ദൈവ –മേതോ അത്യാഹിത വാര്‍ഡില്‍!കൈകാലുകള്‍ ബന്ധനത്തില്‍ !ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍ശ്വാസം മുട്ടി അറിയാതെയലറി‘ ഇതേത് നരകത്തിന്നറ’എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞുനേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’. ദിനങ്ങളങ്ങനെ നടന്നു പോയി.ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ്…

Read More

സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കാണാക്കാഴ്ചകളിലേക്ക് ‘മുംബൈയിലെ ഒരു ഉഷ്ണ രാത്രിയില്‍’

സ്വന്തം ലൈംഗികതയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും ഭയപ്പെടുകയാണ് ഈ ആധുനിക യുഗത്തിലും മനുഷ്യര്‍. സൂര്യനു കീഴിലുള്ള ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മനുഷ്യനു മടിയില്ല, പക്ഷേ, അവരവരുടെ ലൈംഗികതയെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും മിണ്ടിപ്പോകരുതെന്നാണ് അലിഖിത നിയമം. ലൈംഗികതയെ പാപമായി കാണുന്ന, ലൈംഗിക വികാരങ്ങളില്‍ താല്‍പര്യം കാണിക്കുന്നവരെ കുറ്റവാളികളായി കരുതുന്ന ഈ സമൂഹത്തില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രമാത്രം സാധ്യമാണ്…?? അവരവുടെ ലൈംഗിക കാമനകളെ കൊച്ചു പുസ്തകത്തിലും തുണ്ടുചിത്രങ്ങളിലും കണ്ടു തൃപ്തിയടയുന്ന സമൂഹമാണിത്. നമ്മുടെ…

Read More