മാറ്റത്തിന്റെ കൊടുങ്കാറ്റായി സൗദി വീണ്ടും, വിശ്വസുന്ദരി മത്സരത്തിനൊരുങ്ങി രാജ്യം

Thamasoma News Desk

സ്ത്രീകളുടെ എല്ലാ അവകാശങ്ങളെയും ഹനിച്ച്, അവരുടെ എല്ലാ സ്വാതന്ത്ര്യത്തെയും സന്തോഷകരമായ ജീവിതത്തെയും അടിച്ചമര്‍ത്തി വച്ചിരുന്ന സൗദി അറേബ്യയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുങ്കാറ്റ്. മിസ് യൂണിവേഴ്‌സ് (Miss Universe 2024) മത്സരത്തില്‍ സൗദി അറേബ്യയും പങ്കെടുക്കുന്നു. സെപ്റ്റംബര്‍ 18 ന് മെക്‌സിക്കോയില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കാനായി 26 കാരിയായ റൂമി അല്‍ഖഹ്താനി ഒരുങ്ങുകയാണ്. കിരീടാവകാശിയായ മുബമ്മദ് ബിന്‍ സര്‍മാന്‍ അല്‍ സൗദിന്റെ (MBS) ചരിത്രപരമായ നീക്കങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. സൗദി അറേബ്യയുടെ ആദ്യത്തെ സുന്ദരി മത്സരാര്‍ത്ഥിയാണ് റൂമി.

മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് റൂമി വ്യക്തമാക്കി. ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏറ്റവും അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു. റിയാദില്‍ ജനിച്ച മോഡലും കണ്ടന്റ് ക്രിയേറ്ററുമാണ് റൂമി.

കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച ബഹ്റൈനില്‍ നിന്നുള്ള ലുജാനെ യാക്കൂബിന്റെ ചുവടുപിടിച്ചാണ് റൂമി മിസ് യൂണിവേഴ്‌സ് മത്സര രംഗത്തേക്കു കടന്നു വരുന്നത്. സൗദി സ്ത്രീകളെ ശാക്തീകരിക്കുന്നതിലെ നാഴികക്കല്ലായി റൂമി അല്‍ഖഹ്താനിയുടെ രംഗപ്രവേശം വിലയിരുത്തപ്പെടുന്നു. മലേഷ്യയിലെ മിസ് ഏഷ്യ, മിസ് അറബ് പീസ്, മിസ് യൂറോപ്പ് എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇവര്‍ മുന്‍പ് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

മിസ് സൗദി അറേബ്യ കിരീടം നേടിയതിനു പുറമേ, മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് പീസ് 2021, മിസ് വുമണ്‍ (സൗദി അറേബ്യ) തുടങ്ങിയ പദവികളും അവര്‍ നേടിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആയിരക്കണക്കിന് ആരാധകരുമുള്ള വ്യക്തിയാണ് റൂമി. ദന്തചികിത്സയില്‍ ബിരുദം നേടിയിട്ടുള്ള ഇവര്‍ക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

MBS എന്നറിയപ്പെടുന്ന, 38 കാരനായ യഥാര്‍ത്ഥ ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്. 2017 ജൂണില്‍ കിരീടാവകാശിയായതിനുശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ പല മാറ്റങ്ങളും ഇദ്ദേഹം നടപ്പിലാക്കി.

സൗദി അറേബ്യയുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം ലക്ഷ്യമിട്ടുള്ള ”വിഷന്‍ 2030” പദ്ധതിക്ക് അദ്ദേഹം നേതൃത്വം നല്‍കി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി, പൊതു കായിക പരിപാടികളിലും സംഗീത പരിപാടികളിലും പങ്കെടുക്കാന്‍ അനുമതി, പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്പോര്‍ട്ട് നേടാന്‍ അനുമതി, തുടങ്ങി സ്ത്രീകളുടെ അന്തസും അഭിമാനവും ഉറപ്പു വരുത്തുന്ന നിരവധി മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. ഇവ കൂടാതെ കിംഗ്ഡം സിനിമാശാലകള്‍ക്കുള്ള നിരോധനം നീക്കം ചെയ്തു. വിവിധങ്ങളായ ആണ്‍-പെണ്‍ പരിപാടികള്‍ക്കു പ്രോത്സാഹനം നല്‍കി. സ്ത്രീകളുടെ ജീവിതത്തിലും സന്തോഷവും ആത്മാഭിമാനവും നിറയ്ക്കുന്നതിനുള്ള ധീരമായ ചുവടുവയ്പ്പാണിത്.

……………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *