കുചേലന്‍ വിനോദിന്റെ കാര്യത്തില്‍ ഞങ്ങളും നിസ്സഹായര്‍; ആറന്മുള പോലീസ്

Jess Varkey Thuruthel

‘കുചേലന്‍ വിനോദിന്റെ (Kuchelan Vinod) പേരില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയാള്‍ ആരെയും തല്ലിയിട്ടില്ല. അസഭ്യം പറഞ്ഞിട്ടേയുള്ളു. പക്ഷേ, ഇയാളെ നാട്ടുകാരില്‍ പലരും കൈയ്യേറ്റം ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ കേസും അന്വേഷണവും നടക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ വന്ന ഗുരുതരമായ കുറ്റകൃത്യം നാരങ്ങാനത്തെ 50 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതാണ്. പക്ഷേ, ഇതിലും ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ മാത്രമേ പോലീസിന് കേസെടുക്കാന്‍ കഴിയുകയുള്ളു. നിര്‍ഭാഗ്യവശാല്‍ ആരും പരാതി നല്‍കിയില്ല. അതിനാല്‍, ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല,’ ആറന്മുള പോലീസ് പറയുന്നു.

ഒരു പ്രദേശത്തെയൊട്ടാകെ ഇരുട്ടിലാക്കിയ കേസില്‍ പോലീസും പഞ്ചായത്തും നാട്ടുകാരും മൂന്നുതട്ടിലാണ്. വിനോദിനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല എന്നാണ് പഞ്ചായത്തു മെംബര്‍ പറഞ്ഞത്. എന്നാല്‍, കേസു കൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടും പഞ്ചായത്തു മെംബര്‍ എതിര്‍ത്തുവെന്നും മെംബറിപ്പോള്‍ വിനോദിന് ഓലക്കുടയും അന്വേഷിച്ചു നടക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി. ബന്ധുക്കളോ നാട്ടുകാരോ ആരും പരാതി നല്‍കിയില്ലെന്നാണ ആറന്മുള പോലീസ് പറയുന്നത്. വസ്തുത എന്തു തന്നെ ആയാലും വിനോദ് ഇപ്പോഴും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പോലീസിനും തലവേദന സൃഷ്ടിക്കുകയാണ്.

വളര്‍ത്തുനായെ കൊന്നു കെട്ടിത്തൂക്കിയ കേസാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ ശക്തമായിട്ടുള്ളത്. മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിച്ചതിനാല്‍ ഈ വകുപ്പു ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

‘വീട്ടുകാരെയോ നാട്ടുകാരെയോ ഇയാള്‍ കൈയ്യേറ്റം ചെയ്തിട്ടില്ല. ഇയാളെ മര്‍ദ്ദിക്കുന്നതെല്ലാം മറ്റുള്ളവരാണ്. അതിനാല്‍, അവര്‍ക്കെതിരെ കേസും അന്വേഷണവും നടക്കുന്നുണ്ട്. ആരെങ്കിലും മുന്നോട്ടു വന്നാല്‍ ഇയാളെ കൗണ്‍സിലിംഗിന് അയക്കാനും ചികിത്സ സൗകര്യം നല്‍കാനും പോലീസ് തയ്യാറാണ്. പക്ഷേ, ഇയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ക്കിതില്‍ എന്താണ് ചെയ്യാന്‍ കഴിയുക? മദ്യപിച്ച് കരള്‍ ഏകദേശം പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. ആരോഗ്യവും മെച്ചമല്ല. ഇത്തരമൊരു അവസ്ഥയില്‍ പോലീസ് ഇയാളെ പിടികൂടിയാല്‍, കസ്റ്റഡിയില്‍ വച്ച് ഇയാളുടെ ആരോഗ്യം വഷളാവുകയോ മറ്റോ ചെയ്താല്‍ പോലീസിനതു തലവേദനയാകും. പോലീസിനെ പഴിചാരാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് അതൊരു അവസരമാകുകയും ചെയ്യും. എന്നുമാത്രമല്ല, നായെ കെട്ടിത്തൂക്കി കൊന്ന കേസില്‍ മാത്രമാണ് ഇയാള്‍ക്കെതിരെ ശക്തമായ വകുപ്പു ചുമത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ ലോട്ടറി ഓഫീസില്‍ അതിക്രമം കാണിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ആറുമാസം ജയിലിലായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്കും കുറച്ചു സമാധാനമുണ്ടായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയതും ഇയാള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഈ കാര്യത്തില്‍ ഞങ്ങളും നിസ്സഹായരാണ്,’ പോലീസ് പറയുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന വിനോദിന് കൊറോണ മൂലം ജോലി നഷ്ടപ്പെടുകയായിരുന്നു. ഗള്‍ഫിലെ ജോലിയുടെ ബലത്തിലാണ് താമസിച്ചിരുന്ന വീട് പൊളിച്ചു മാറ്റി, ലോണെടുത്ത് മറ്റൊരു വീടു പണിതത്. എന്നാല്‍, അധികം താമസിയാതെ, വിനോദിനു ജോലി നഷ്ടമായി. കൊറോണയുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടും തിരിച്ചു പോകാന്‍ കഴിയാതെ വന്നു. അതോടെ ബാങ്കില്‍ തിരിച്ചടവു മുടങ്ങി.

ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്നപ്പോഴും നന്നായി മദ്യപിക്കുമായിരുന്നുവെന്ന് വിനോദിന്റെ ഭാര്യ പറയുന്നു. നാട്ടിലെത്തിയ ശേഷം മദ്യപാനം കൂടി, വരുമാനവും ഇല്ലാതെയായി. അതോടെ ഇയാളുടെ മനസും പിടിവിട്ടുപോയി.

ചികിത്സ അത്യാവശ്യമുള്ളൊരു വ്യക്തിയാണ് വിനോദ് കെ പി അഥവാ കുചേലന്‍ വിനോദ് ഗാന്ധിജി. ഇന്നിയാള്‍ നായെ കൊന്നു കെട്ടിത്തൂക്കി. നാളെ അത് ഏതെങ്കിലും മനുഷ്യന്‍ ആവില്ല എന്നതിന് ഉറപ്പില്ല. ഓരോ പൗരന്റെയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതിനാല്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് വിനോദിന്റെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

പേര് വിനോദ് കുചേലന്‍, ഗാന്ധിജിയുടെ വേഷം, പൊറുതിമുട്ടി ജനം

അതു ചെയ്തതു ഞാന്‍ തന്നെ, വിനോദ്; ക്ഷമിക്കാനാവില്ല ഈ ക്രൂരത, മൃഗസ്‌നേഹികള്‍

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *