Jess Varkey Thuruthel
എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ മന്ത്രി തലത്തില്‍ വരെ പരാതി നല്‍കിയ ഷൈജു ഒരു സ്ഥിരം പരാതിക്കാരനെന്ന് ഇരമല്ലൂര്‍ പോസ്റ്റ് ഓഫീസും (Post Office) സാക്ഷ്യപ്പെടുത്തുന്നു. പോസ്റ്റുകള്‍ കൃത്യമായി വീട്ടിലെത്തിച്ചിട്ടും ഹെഡ് ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു ഷൈജു.
വളരെയേറെ വിസ്തൃതിയുള്ളൊരു പോസ്റ്റ് ഓഫീസ് ആണ് നെല്ലിക്കുഴി, ഇരമല്ലൂര്‍ പോസ്റ്റ് ഓഫീസ്. നിരവധി പോസ്റ്റുകളും ഇവിടെ എത്താറുണ്ട്. ഒരിക്കല്‍ ഷൈജുവിന് ഒരു പാഴ്‌സലെത്തി, ക്യാഷ് ഓണ്‍ ഡെലിവറിയായിരുന്നു അത്. അതിനാല്‍, ആരുടെ പേരിലാണോ അതു വന്നത്, അവരെത്തന്നെ അത് ഏല്‍പ്പിച്ചേ തീരൂ. പാഴ്‌സലുമായി ഷൈജുവിന്റെ വീട്ടിലെത്തിയപ്പോള്‍ സഹോദരിയുടെ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 8-ാം ക്ലാസില്‍ പഠിക്കുന്ന ആ കുട്ടിയോടു കാര്യം പറഞ്ഞ് പോസ്റ്റുമാന്‍ തിരിച്ചു പോന്നു. പിന്നീട് പലതവണ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല.
പോസ്റ്റ് ഓഫീസിന്റെ നിയമമനുസരിച്ച്, ആര്‍ക്കെങ്കിലും ലെറ്ററോ കൊറിയറോ വന്നാല്‍ അവരുടെ വീട്ടില്‍ ഒരുതവണ കൊണ്ടു ചെന്നാല്‍ മതി. വീട്ടില്‍ ആളില്ലെങ്കില്‍ ഇന്റിമേഷന്‍ ലെറ്റര്‍ നല്‍കി തിരിച്ചു പോരാം. ആ ലെറ്ററില്‍ പോസ്റ്റ് ഓഫീസിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ച്, പോസ്റ്റ് ഓഫീസില്‍ വന്ന് അവര്‍ക്ക് സാധനം എടുക്കാവുന്നതാണ്. അഞ്ചുദിവസം വരെ ഈ വസ്തു കസ്റ്റഡിയില്‍ സൂക്ഷിക്കാം. എന്നിട്ടും ആരും എത്തിയില്ലെങ്കില്‍ ആറാം ദിവസം ഈ വസ്തു തിരിച്ചയക്കണം. ഏതെങ്കിലുമൊരു അഡ്രസ് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും ആറാം ദിവസം ആര്‍ട്ടിക്കിള്‍ തിരിച്ചയക്കണമെന്നാണ് പോസ്റ്റ് ഓഫീസ് നിയമം.
പാഴ്‌സല്‍ വന്നതിന്റെ പിറ്റേന്നും തന്ന നമ്പറില്‍ വിളിച്ചു നോക്കി, ആരും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. അതിന്റെ പിറ്റേന്ന്, പോസ്റ്റ് ഓഫീസിലേക്ക് ഷൈജുവിന്റെ ഫോണെത്തി, പാഴ്‌സല്‍ കൊണ്ടുപോയി കൊടുക്കാത്തതിനെച്ചൊല്ലി ദേഷ്യപ്പെട്ടു. പാഴ്‌സല്‍ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും ഷൈജു അവിടെ ഇല്ലാത്തതിനാല്‍ വീട്ടിലുണ്ടായിരുന്ന കുട്ടിയോട് കാര്യം പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞു. ഇത്രയും സംഭാഷണം ഉണ്ടായിട്ടും ആ കൊറിയര്‍ എടുക്കാന്‍ ഷൈജു വന്നതേയില്ല. കൊറിയര്‍ വേണമെന്നോ വേണ്ടെന്നോ ഷൈജു പറഞ്ഞതുമില്ല. എന്നിട്ടും ഒരു ദിവസം കൂടി പോസ്റ്റ് ഓഫീസില്‍ സാധനം സൂക്ഷിച്ചിട്ടും ആരും വരാത്തതിനെത്തുടര്‍ന്ന്, എട്ടാം ദിവസമാണ് അതു തിരിച്ചയച്ചത്.
അതിനു ശേഷം പോസ്റ്റ് ഓഫീസില്‍ ഒരു പാന്‍ കാര്‍ഡ് വന്നു. കവറിനു പുറത്തുള്ള നമ്പറില്‍ പല തവണ വിളിച്ചു, ആരും ഫോണ്‍ എടുത്തില്ല. ആ കവറില്‍ കൊടുത്തിരിക്കുന്ന അഡ്രസ് പേഴയ്ക്കപ്പിള്ളിയിലേയും പോസ്റ്റ് ഓഫീസ് ഇരമല്ലൂരും ആയിരുന്നു. എത്രയൊക്കെ തിരക്കിയിട്ടും അഡ്രസിലുള്ള ആളെ കണ്ടുകിട്ടിയില്ല. ഫോണില്‍ വിളിച്ചിട്ട് ആരും എടുക്കുന്നുമില്ല. സാധാരണയായി പിരിചിതമല്ലാത്ത അഡ്രസില്‍ ലെറ്റര്‍ കിട്ടിയാല്‍ ആശാ വര്‍ക്കറോടോ വാര്‍ഡ് മെംബറോടോ ചോദിക്കാറാണ് പതിവ്. ഇത്തവണയും അതുണ്ടായി, പക്ഷേ, അവര്‍ക്കും ആ അഡ്രസ് അറിയില്ല. ഈ വീട്ടുപേരില്‍ മുസ്ലീം കുടുംബങ്ങളുണ്ട്. പക്ഷേ, ആ പേരിലും വീട്ടുപേരിലുമുള്ള ആളില്ല. പാന്‍ കാര്‍ഡ് ആയതിനാല്‍ നിരവധി തവണ ഫോണ്‍ വിളിച്ചിരുന്നു. ഫോണ്‍ ബെല്ലടിക്കുന്നുണ്ട്, പക്ഷേ, ആരും എടുത്തില്ല. ഇനിയും അത് പോസ്റ്റ് ഓഫീസില്‍ സൂക്ഷിക്കാന്‍ കഴിയില്ല, അതിനാല്‍ കാര്‍ഡ് തിരിച്ചയക്കാന്‍ തീരുമാനിച്ചു. എന്തായാലും ഒരു ദിവസം കൂടി നോക്കിയിട്ട് തിരിച്ചയക്കാമെന്നു തീരുമാനിച്ചു. അവസാന ശ്രമമെന്ന നിലയില്‍ ഒരിക്കല്‍ക്കൂടി വിളിച്ചു, എന്നിട്ടും ആരും ഫോണ്‍ എടുത്തില്ല.
പിറ്റേന്ന് വൈകിട്ട് മൂന്നു-നാലു മണി ആയപ്പോള്‍ പോസ്റ്റ്മാനൊരു ഫോണ്‍ വന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ ഷൈജുവാണെന്ന് പറഞ്ഞു, പാന്‍ കാര്‍ഡ് വന്നിട്ടുണ്ടോ എന്നു ചോദിച്ചു, പേരു പറഞ്ഞപ്പോള്‍ ഈ അഡ്രസ് ആണോ എന്നു ചോദിച്ചു, അതേ എന്നു പറഞ്ഞു. നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല എന്നു പറഞ്ഞതോടെ തന്നെ ആരും വിളിച്ചില്ല എന്നായി ഷൈജു. വിളിക്കാതെ വിളിച്ചു എന്നു കള്ളം പറയേണ്ട കാര്യം പോസ്റ്റ് ഓഫീസില്‍ ആര്‍ക്കുമില്ല. പോസ്റ്റല്‍ ആര്‍ട്ടിക്കിള്‍ എത്രയും പെട്ടെന്ന് ഉടമസ്ഥര്‍ക്ക് കൈമാറാനാണ് ഓരോ വ്യക്തിയും ശ്രമിക്കുന്നത്. ഒത്തിരി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ ഈ ആര്‍ട്ടിക്കിള്‍ നാളെ തിരിച്ചയക്കാന്‍ വച്ചിരിക്കുകയാണ് എന്നും പറഞ്ഞു. ‘എന്റെ പെങ്ങളാണ്, നിങ്ങള്‍ അന്വേഷിച്ചാലല്ലേ ആളെ കാണുകയുള്ളു’ എന്നു ചോദിച്ച് ഷൈജു കുറെ ദേഷ്യപ്പെട്ടു.
കമ്മ്യൂണിക്കേഷന്‍ കുറച്ചു കൂടി എളുപ്പമാണ് ഇക്കാലത്ത്. ഏതെങ്കിലുമൊരു രെജിസ്‌ട്രേഡ് പോസ്റ്റ് വന്നാല്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ മെസേജ് എത്തും. ആ സമയത്ത് പോസ്റ്റ് ഓഫീസിലേക്കു വിളിച്ചു ചോദിച്ചാല്‍ മതിയാകും. ഇനി മെസേജ് വന്നില്ല, പാന്‍ കാര്‍ഡും എത്തിയില്ലെങ്കില്‍, പോസ്റ്റ് ഓഫീസില്‍ വിളിച്ചു ചോദിക്കാം. വിവാഹം കഴിച്ചു പോയ സ്ത്രീകള്‍ ഭര്‍ത്താവിന്റെ മേല്‍വിലാസം പോസ്റ്റ് ഓഫീസില്‍ അറിയിച്ചാലും ആളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.
പിന്നീട് ഇവരുടെ വീട്ടിലേക്ക് നിരവധി കത്തുകളും കാര്‍ഡുകളും വന്നിട്ടുണ്ട്. അതെല്ലാം ഷൈജുവിന്റെ ഭാര്യയെ ഏല്‍പ്പിച്ചിട്ടുമുണ്ട്. എന്നിട്ടും തനിക്കു വരുന്ന ലെറ്ററും പാഴ്‌സലുമൊന്നും ഇരമല്ലൂര്‍ പോസ്റ്റ് ഓഫീസില്‍ ആരും വീട്ടില്‍ എത്തിക്കുന്നില്ലെന്നു കാണിച്ച് ഷൈജു ഹെഡ് ഓഫീസിലേക്കു പരാതി നല്‍കി. പരാതി അന്വേഷിക്കാന്‍ മേലുദ്ദ്യോഗസ്ഥനെത്തി. അദ്ദേഹത്തോടു കാര്യങ്ങള്‍ വിശദീകരിച്ചു. ലെറ്ററില്‍ പേഴയ്ക്കാപ്പിള്ളിയിലെ വീട്ടുപേരും പോസ്റ്റല്‍ അഡ്രസ് ഇരമല്ലൂരും വച്ചാല്‍ ആളെ എങ്ങനെയാണ് കണ്ടെത്തുക എന്നു ചോദിച്ചു. ഒന്നുകില്‍ കെയര്‍ ഓഫ് അഡ്രസ് നല്‍കണം, അല്ലെങ്കില്‍ വിളിച്ചാല്‍ എടുക്കുന്ന ഫോണ്‍ നമ്പര്‍ വയ്ക്കണം. ഇതു രണ്ടുമില്ലാതെ ആളെ എങ്ങനെ കണ്ടെത്താനാണ്?
എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ ഷൈജു നല്‍കിയ പരാതിയിലും ഇതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
…………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ