കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ പി സി ജോര്‍ജ്ജിനാവുമോ?


Thamasoma News Desk

ബി ജെ പിയില്‍ ലയിച്ചു ചേര്‍ന്ന പി സി ജോര്‍ജ്ജിന് കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ സാധിക്കുമോ? ഏഴുതവണയാണ് കേരളം പി സി ജോര്‍ജ്ജിനെ എം എല്‍ എ ആക്കിയത്. കോണ്‍ഗ്രസിനൊപ്പവും ഇടതുപക്ഷത്തിനൊപ്പവും അദ്ദേഹം യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ രണ്ടുമുന്നണികളെയും അതിശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. കേരള ജനപക്ഷമെന്ന പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതെല്ലാമാണ് ബി ജെ പിയില്‍ ലയിക്കാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍. സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ ആര്‍ക്കൊപ്പവും പോകാന്‍ തയ്യാറാണെന്ന് പി സി ജോര്‍ജ്ജ് ഇതിനു മുന്‍പും തെളിയിച്ചിട്ടുണ്ട്. ബി ജെ പിയില്‍ ഇതിനു മുന്‍പൊരു തവണ പി സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് ബി ജെ പിയില്‍ ഇദ്ദേഹം ചേരുന്നത്.

നാളിതുവരെ തങ്ങള്‍ക്കു വഴിപ്പെടാത്ത കേരളത്തെ കൈപ്പിടിയിലൊതുക്കാനുള്ള ബി ജെ പിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പി സി യുടെ ബി ജെ പി പ്രവേശനം. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, പാര്‍ട്ടിയുടെ കേരള ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള ജനപക്ഷം ബി ജെ പിയില്‍ ലയിച്ചത്. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചെണ്ണമെങ്കിലും നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചിട്ടുള്ള പി സി ജോര്‍ജ്ജ് തങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ബി ജെ പി കരുതുന്നു. പി സിയുടെ നേതൃത്വം കേരളത്തില്‍ ബിജെപിയുടെ വേരുകള്‍ ശക്തിപ്പെടുത്തുമെന്നും ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും പാര്‍ട്ടി കരുതുന്നു.

കേരളത്തില്‍ ഇതുവരെ ഒരു ലോക്‌സഭാ സീറ്റും നേടാനാകാത്ത ബിജെപി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. കഴിഞ്ഞ മാസം ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവെച്ച് സംസ്ഥാനവ്യാപകമായി ‘സ്നേഹ യാത്ര’ ആരംഭിച്ചിരുന്നു. അതിനുമുമ്പ്, ക്രിസ്മസ് പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി സംവദിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് മോദി കേരളം സന്ദര്‍ശിച്ചത്.

പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന കേരളത്തിലെ കേരള ക്രിസ്ത്യാനികളെ വശീകരിക്കുക എന്നതാണ് ഈ പ്രചാരണത്തിന് പിന്നിലെ ആശയം. ഇതിന്റെ ഭാഗമായി 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ വക്താവ് ടോം വടക്കനെ ബിജെപി പാര്‍ട്ടിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ പാര്‍ട്ടിയിലെത്തി. എന്നാല്‍ ഇരുവരില്‍ നിന്നും വ്യത്യസ്തമായി, കോട്ടയവും ഇടുക്കിയും ഉള്‍പ്പെടെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ക്രിസ്ത്യാനികള്‍ ഉള്ള ജില്ലകളിലെ പാര്‍ട്ടിയുടെ ഫലപ്രദമായ പ്രചാരകനാകുക എന്നതാണ് പി സി ജോര്‍ജിന്റെ ദൗത്യം.

ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയുമെല്ലാം ബി ജെ പിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനിടയിലും ഇവര്‍ക്കെതിരെയുള്ള വിദ്വേഷം പ്രചരിപ്പിക്കുന്നതിലും ബി ജെ പി ഒട്ടും കുറയ്ക്കുന്നില്ല. ഈ കഴിഞ്ഞ ഡിസംബറിലാണ് ക്രിസ്മസ് പാപ്പായുടെ കോലം കത്തിച്ച് ക്രിസ്തുമസ് ആഘോഷത്തിനെതിരെ ബി ജെ പിയും സംഘപരിവാറും തങ്ങളുടെ വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ചത്.

………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………..


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *