നിങ്ങളുടെ വാഹനത്തിൽ നിറക്കുന്ന പെട്രോളിൽ, എത്ര ശതമാനം പെട്രോൾ ഉണ്ട് ?

Adv. CV Manuvilsan

നമ്മുടെ ഗവൺമെൻ്റുകൾ എന്തെങ്കിലും നമ്മളോട് മറച്ചു വയ്ക്കുന്നുണ്ടോ? E20 ഇന്ധനവും (Petrol-E20 Impact) നിങ്ങളുടെ വാഹനത്തിനുള്ള മഹാ ഭീഷണിയും എന്ന വിഷയത്തേ പറ്റി ഒന്നു പഠിക്കാം എന്ന് കരുതി ഇറങ്ങിയപ്പോൾ—

ഇന്ത്യയുടെ ഇന്ധനരംഗത്ത് നിശ്ശബ്ദമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വൻ മാറ്റം ശ്രദ്ധയിൽ പെട്ടവർ എത്ര പേരുണ്ട്, നമ്മുക്കിടയിൽ? E-20 എന്ന ഇന്ധനത്തേയും, അതിൻ്റെ ഉപഭോക്താക്കളായ കോടിക്കണക്കിന്, ജനങ്ങളുടെ ശ്രദ്ധയിൽ വരാതെ, ചർച്ച ചെയ്യാതെ നടപ്പിലാക്കിയ എഥനോൾ ബ്ലെൻ്റഡ് എന്ന E-20യെ കുറിച്ചാണ് ചോദ്യം. നാം ഉപയോഗിക്കുന്ന പെട്രോൾ, 20% എഥനോൾ കലർത്തിയ E20 ആയി മാറിയതിന്റെ യാഥാർഥ്യവും നമ്മൾ നേരിടേണ്ട വെല്ലുവിളികളും ആരും നമ്മളോട് സാരമായി പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

എഥനോൾ കലർന്ന പെട്രോളിന്റെ ഉപയോക്താക്കളുടെ വാഹനങ്ങളിൽ കാണപ്പെടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? ഇന്ത്യയിലെ 75% വാഹനങ്ങൾ ഈ E20 ഇന്ധനത്തിന് യോജിച്ചതല്ല എന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. എല്ലാം വെറും പരിസ്ഥിതി സംരക്ഷണത്തേക്കുള്ള ചുവടുവെപ്പ് ആണോ, അല്ലെങ്കിൽ നമുക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ വരാൻ പോകുന്ന വലിയൊരു സാമ്പത്തിക ബാധ്യതയാണോ?

ഈ മാറ്റം നിങ്ങളുടെയും നിങ്ങളുടെ വാഹനങ്ങളുടെയും ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്നതാണ് ഇത് സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചന!

ഇത് നിങ്ങളുടെ വാഹനത്തിന്റെ ഇന്ധന കാര്യക്ഷമത കുറയുന്നു എന്നും എഞ്ചിനുകൾക്കും ഇന്ധന സംവിധാനങ്ങൾക്കും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും, E20 ഇന്ധനങ്ങൾക്കായി അല്ലാതെ നിർമ്മിച്ച നിലവിലെ വാഹനങ്ങളിൽ ഇത് ഉപയോഗിച്ചാൽ, വൻ മെയിന്റനൻസ് ചിലവുകൾ നേരിടേണ്ടി വരുമെന്നും ഒക്കെയുള്ള ഉപഭോക്താക്കളുടെ ആശങ്കകൾ ഇപ്പോഴും തൃശങ്കുവിൽ തന്നെ ആണ്.

ഇതിനെക്കുറിച്ച് ആർക്കെങ്കിലും വ്യക്തമായ എന്തെങ്കിലും വിവരങ്ങളുണ്ടോ എന്ന അന്വേഷണം എത്തി നിൽക്കുന്നത്, ഇല്ല എന്ന ഉത്തരത്തിലാണ് !

രാജ്യത്തെ പെട്രോൾ പമ്പുകളിലൂടെ ഇന്ന് തങ്ങൾ വിറ്റു കൊണ്ടിരിക്കുന്ന പെട്രോൾ 80% മാത്രം പെട്രോൾ അടങ്ങിയ ഒന്നാണെന്നും അതിലെ ബാക്കി 20% എഥിലിൻ ആണെന്ന വിവരം അറിയാവുന്ന പമ്പുടമകളും ജീവനക്കാരും എത്ര പേർ ഉണ്ടെന്ന് നിങ്ങൾ തന്നെ പരിശോധിച്ച് നോക്കുക.

ഇത്രയും പ്രധാനപ്പെട്ട ഒരു നടപടി സംബന്ധിച്ച അതിൻറെ അവശ്യവിവര മറ്റും മൂടി വയ്ക്കുവാനുള്ള പെട്രോളിയം കമ്പനികളുടെയും സർക്കാരിന്റെയും തീരുമാനത്തിന്റെ പിന്നിലെ കാരണം എന്തായിരിക്കും?

നിയമ പ്രകാരം ഇന്ന് ഭാരതത്തിലെ ഒരു പമ്പിൽ നിന്നും 100% ശുദ്ധമായ പെട്രോൾ ലഭിക്കില്ല എന്നതാണ് യാഥാർത്യം. എന്നാൽ ആ വസ്തുത ഒരു പെട്രോൾ പമ്പുകളിലും പരസ്യപ്പെട്ടുത്തിയിട്ടില്ല.

സമൂഹമാധ്യമങ്ങളിൽ ഇതിനുള്ള ശരിയായ മറുപടി നൽകുക എന്നത് ഗവൺമെൻ്റുകളുടെയും പെട്രോളിയം കമ്പനികളുടേയും അടിസ്ഥാന കടമയല്ലേ ? ഈ E-20 പെട്രോൾ നമുക്ക് നൽകുന്നതും, അതു വഴി നമുക്ക് നഷ്ടപ്പെടുന്നതും വ്യക്തമാക്കാൻ എ എന്തിന് മടിക്കുന്നു?

നമ്മുക്ക് വേണ്ടി നമ്മൾ തന്നെ വാദമുയർത്തുക. അതുവഴി നമ്മുടെ വാഹനം സുരക്ഷിതമാക്കുക, നമ്മുടെ ഭാവി സംരക്ഷിക്കുക!

E20Impact #VehicleAlert #EthanolBlendedPetrol #Manuvilsan #മനുവിൽസൻ

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *