ഇനി ഈ കുരുന്നുമുഖത്ത് പുഞ്ചിരി വിരിയട്ടെ

Thamasoma News Desk 

അന്ധയായിരുന്നു മിന്നുവിന്റെ അമ്മ, അസുഖബാധിതയും. കുഞ്ഞുപ്രായത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അച്ഛന്റെനെയും അമ്മയെയും നഷ്ടപ്പെട്ടു. അച്ഛന്റെത് മുങ്ങിമരണമായിരുന്നു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഷൈബി സിജി ആദ്യമായി മിന്നുവിനെ കണ്ടപ്പോള്‍, ആ പതിമൂന്നുകാരി പുഞ്ചിരിക്കാന്‍ പോലും മറന്നു പോയിരുന്നു. അത്രയ്ക്കും കടുത്ത ദുരിതമായിരുന്നു ആ കുഞ്ഞുപ്രായത്തിനിടയില്‍ അവള്‍ അനുഭവിച്ചു തീര്‍ത്തത്. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഭിന്നശേഷിക്കാരിയായ ഈ കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി.

സാധാരണ കുട്ടികളെപ്പോലെ മിന്നുവിനു നടക്കാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ ഒന്നാമത്തെ വയസുമുതലാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. മാത്രവുമല്ല, കുഞ്ഞുമിന്നുവിന് കാഴ്ചപരിമിതിയുമുണ്ടായിരുന്നു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം മിന്നുവിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മായി കുറുമ്പക്കുട്ടി ആയിരുന്നു. കുടുംബത്തിലെ 11 പേര്‍ താമസിക്കുന്നത് ചെറിയ വീട്ടിലാണ്. നിരന്തരമായ ശ്രദ്ധ ആവശ്യമുള്ള കുട്ടിയാണ് മിന്നു. കോവിഡ് ആ കുടുംബത്തെ ആകെ തകര്‍ത്തിരുന്നു. ഭക്ഷണത്തിനു പോലും വകയില്ലാത്ത അവസ്ഥ. പകര്‍ച്ച വ്യാധിക്ക് ശേഷവും റേഷന്‍ മാത്രമായിരുന്നു അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഉണ്ടായിരുന്നത്. ഇതിനിടയിലാണ് കുറുമ്പക്കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് മിന്നുവിന്റെ പരിചരണം ആശങ്കയിലായി. മാത്രമല്ല, അധിക ചികിത്സാ ചിലവുകള്‍ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

മിന്നുവിന്റെ ബയോമെട്രിക്സ് പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അവള്‍ക്ക് ഐഡി കാര്‍ഡ് നല്‍കാന്‍ ആരും തയ്യാറായില്ല. പ്രശ്‌നം പഞ്ചായത്ത്, ജില്ലാ ഭരണകൂടങ്ങള്‍ക്കു മുന്നിലെത്തിയതോടെ തിരുത്തല്‍ നടപടികള്‍ ആരംഭിച്ചു. അധികൃതരുടെ പിന്തുണയോടെ, മിന്നുവിന് കൗണ്‍സിലിംഗും ഒപ്പം വീല്‍ചെയറും നല്‍കി. അതോടെ ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്തു തെളിഞ്ഞു, ഷൈബി സിജി പറഞ്ഞു.

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനുള്ള രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആധാറും റേഷന്‍ കാര്‍ഡും മെഡിക്കല്‍ ഡോക്യുമെന്റേഷനും ഉണ്ട്. ‘എനിക്കിപ്പോള്‍ സന്തോഷമുണ്ട്, എന്റെ മരണത്തിനു ശേഷവും അവള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കും,”മിന്നുവിനെ കൂടപ്പുഴയിലെ ഒരു വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റിയ ദിവസം അവളുടെ അമ്മായി ഉദ്യോഗസ്ഥരോട് പറഞ്ഞു.

അവളെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അമ്മായിക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അവളുടെ ആരോഗ്യനില മോശമായതിനാല്‍ കുട്ടിയുടെ ക്ഷേമം കണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. അവര്‍ക്ക് ഇഷ്ടമുള്ള ഒരു കെയര്‍ ഹോമിലേക്ക് അവളെ മാറ്റാന്‍ അവര്‍ സമ്മതിച്ചു, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ കടുത്ത ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കിയതിന് ശേഷം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സര്‍വേയില്‍ 64,006 കുടുംബങ്ങളെ കണ്ടെത്തി. മറ്റത്തൂര്‍ പഞ്ചായത്തില്‍ 63 കേസുകളും തൃശൂര്‍ ജില്ലയില്‍ 4,734 കേസുകളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *