ലൈംഗിക വൈജാത്യത്തെ മാനിച്ചേ തീരൂ

ആദില നസ്രിനും നൂറ ഫാത്തിമയും. എല്ലാ എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായവര്‍. അധ്വാനിച്ച്, സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മുന്നോട്ടു പോയിട്ടും ഇന്നും ഈ സമൂഹം ഇവരെ വേട്ടയാടുന്നു. കാരണം, സമൂഹത്തിന്റെ തലച്ചോറില്‍ ആഴത്തില്‍ പതിഞ്ഞ ആണ്‍-പെണ്‍ ലൈംഗികതയ്ക്കു വെളിയില്‍ നില്‍ക്കുന്നവരാണവര്‍. മാനസിക രോഗികളെന്നും പ്രപഞ്ചത്തിന്റെ നാശത്തിനു കാരണമെന്നും മുദ്രകുത്തി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവരെ ഇന്നും നേരിടുന്നു ചിലര്‍ (sexual orientation). ആണും പെണ്ണുമല്ലാത്തൊരു ലൈംഗികത സാധ്യമല്ലെന്നും അല്ലാതുള്ളതെല്ലാം പ്രകൃതി വിരുദ്ധമെന്നും പറഞ്ഞു പഠിച്ച, അങ്ങനെ തന്നെ…

Read More

മതത്തിന്റെ പേരില്‍ കുഞ്ഞുങ്ങളോടു കാണിക്കുന്ന കൊടും ക്രൂരത

Jess Varkey Thuruthel മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം മൂലം വേദനയുടെ ലോകത്തിലേക്ക് ഒരു കുഞ്ഞു കൂടി. പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് കൈയൊടിഞ്ഞു. മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയതിനാല്‍ മാത്രമാണ് ആ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍, അത്രയും ഉയരത്തില്‍ നിന്നും വീണതിനാല്‍ ഒരുപക്ഷേ ആ കുഞ്ഞിന് ജീവന്‍ പോലും നഷ്ടമാകുമായിരുന്നു. കുഞ്ഞുങ്ങള്‍ എപ്പോഴും ഇരകളാണ്, കണ്ണും കാതും മനസാക്ഷിയുമില്ലാത്ത മതവിശ്വാസത്തിന്റെ ഇരകള്‍. മുതിര്‍ന്നവര്‍ പറയുന്നു, അവര്‍ക്ക് നിശബ്ദം…

Read More

നിയമ ലംഘകരെ വാഴ്ത്തിപ്പാടുമ്പോള്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍ ഇന്നലെ, തമസോമയില്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന് ലഭിച്ച മികച്ച പ്രതികരണങ്ങളാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്. വാഹനാപകടങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന ഹമീദിന്റെ കുറിപ്പാണ് ചുവടെ കൊടുത്തിരിക്കുന്നത്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആലപ്പുഴയിലെ ചെമ്മാട് എന്ന സ്ഥലത്ത് ഒരു അപകടമുണ്ടായി. നിയമം ലംഘിച്ച് മുന്നിലേക്കു പാഞ്ഞെത്തിയ ഒരു സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കുന്നതിനായി ഒരു കെ എസ് ആര്‍ ടി സി ബസ് വലത്തേക്കു വെട്ടിച്ചു. ചെന്നിടിച്ചത് ചകിരിയോ അതോ കയറോ കയറ്റിവന്ന ഒരു ലോറിയില്‍. ബോംബേയിലേക്കോ മറ്റോ…

Read More

കുത്തുകുഴിയില്‍ അപകടമുണ്ടാക്കിയ ആ സ്‌കൂട്ടര്‍ യാത്രികന്‍ എവിടെ?

Jess Varkey Thuruthel കോതമംഗലം കുത്തുകുഴിയില്‍, ഒരു യുവാവിന്റെ മരണത്തിനിടയാക്കിയ ആ സ്‌കൂട്ടറും അതോടിച്ചയാളും കാണാമറയത്തൊളിച്ചു. ശേഷിക്കുന്നത് ചോരയും കണ്ണീരും അനാഥത്വവും മാത്രം. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുമ്പോള്‍ പാലിക്കേണ്ടതായ ഒരു നിയമവും പാലിക്കപ്പെടുന്നില്ല. ഇത് കോതമംഗലം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ശാപം. വണ്ടിയുമായി നിരത്തിലിറങ്ങിയാല്‍ തങ്ങള്‍ക്ക് യാതൊരു നിയമവും ബാധകമല്ലെന്ന അഹങ്കാരമാണ് ഈ റോഡപകടങ്ങളുടെയെല്ലാം പ്രധാന കാരണം. കുത്തുകുഴിയില്‍, മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശി ബേസില്‍ ജോയി (27) യുടെ മരണത്തിന് ഇടയാക്കിയതും അഹങ്കാരോന്മാദം ബാധിച്ചൊരാള്‍…

Read More

നിര്‍ബന്ധിച്ചു വിളിപ്പിക്കേണ്ടതല്ല ഭാരത് മാതാ കി ജയ്

Thamasoma News Desk ഇന്ത്യ എന്ന പേരുമാറ്റി ഭാരതമെന്നാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, പറ്റുന്നത്ര ഇടങ്ങളിലെല്ലാം ഭാരതമെന്ന പേര് അരക്കിട്ടുറപ്പിക്കാനും അവരുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവരിേേലക്ക് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന അത്യന്തം അരോചകമായ കാഴ്ചയ്ക്കാണ് നമ്മുടെ രാജ്യമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റി, ബഹുസ്വരതയെ ഉന്മൂലനാശം ചെയ്യാനുള്ള ശ്രമങ്ങള്‍ അതിശക്തമായ രീതിയില്‍ നടന്നു വരുന്നു. അവര്‍ പറയുന്ന ദൈവം, അവര്‍ പറയുന്ന ആചാരം, അവര്‍ പറയുന്ന വിശ്വാസം, അവര്‍ പറയുന്ന ആരാധനാലയം, അവര്‍ പറയുന്ന പേര്,…

Read More