ബില്‍ക്കിസ് ബാനു: ബലാത്സംഗികളെയും അവരുടെ രക്ഷകരെയും വിറപ്പിക്കുന്ന പെണ്‍കരുത്ത്

Jess Varkey Thuruthel 2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി. തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008…

Read More

മമ്മൂട്ടി ശരിക്കും വക്കീല്‍ തന്നെ ആയിരുന്നോ?

Jess Varkey Thuruthel 1980 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്കു കടന്നുവന്ന മമ്മൂട്ടി എല്‍ എല്‍ ബി പാസായ ശേഷം രണ്ടു വര്‍ഷക്കാലത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മഹാനടനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം പക്ഷേ, ഒരു അഭിഭാഷകന്‍ തന്നെ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ സാമ്പത്തികമായി വിജയം കണ്ടിരിക്കാം. ആ സിനിമ ഇഷ്ടപ്പെട്ടവരും നിരവധിയായിരിക്കാം. പക്ഷേ,…

Read More

ഗോപി മരിച്ചത് സാമ്പത്തിക പ്രയാസം മൂലമെന്ന് ഓമല്ലൂര്‍ പഞ്ചായത്ത്

Thamasoma News Desk  ഭാര്യയുടെ രോഗവും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുമുള്‍പ്പടെയുള്ള കാരണങ്ങളാലാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഗോപി തീകൊളുത്തി മരിച്ചതെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ‘ലൈഫ് പദ്ധതിക്ക് അപേക്ഷിക്കുന്നത് തീരെ നിര്‍ദ്ധനരായ കുടുംബങ്ങളാണ്. ഈ പദ്ധതി വഴി ലഭിക്കുന്ന നാലു ലക്ഷം രൂപ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഗുണഭോക്താക്കള്‍ക്ക് അറിയുകയും ചെയ്യാം. ഗോപിയുടെ കുടുംബത്തിന് വീടു പണിയാനായി 2 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി രണ്ടു ലക്ഷം രൂപയാണ് ശേഷിക്കുന്നത്. ലൈഫിലെ ഫണ്ട് മുടങ്ങിക്കിടക്കുന്നതിനാല്‍ നിരവധി പേരുടെ…

Read More

വിവരാവകാശ നിയമം മരണക്കിടക്കയിലോ?

Thamasoma News Desk ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി, പൗരന്മാരുമായി വിവരങ്ങള്‍ പങ്കിടാന്‍ നടപ്പാക്കിയ ഏറ്റവും മഹത്തായൊരു നിയമമായിരുന്നു വിവരാവകാശ നിയമം. 2005 ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, കേന്ദ്ര കമ്മീഷനിലും സംസ്ഥാന കമ്മീഷനുകളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പരാധീനതകളില്‍ നട്ടം തിരിയുകയാണ്. ഇങ്ങനെപോയാല്‍, ഈ നിയമം കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാതെ വരുമെന്ന് സുപ്രീം കോടതി വിലയിരുത്തുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ആകെ 11 കമ്മീഷണര്‍മാരുടെ തസ്തികകളാണ് ഉള്ളത്. ഇവയില്‍ ഏഴെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള കമ്മീഷണര്‍മാര്‍…

Read More

ഇനി ഈ കുരുന്നുമുഖത്ത് പുഞ്ചിരി വിരിയട്ടെ

Thamasoma News Desk അന്ധയായിരുന്നു മിന്നുവിന്റെ അമ്മ, അസുഖബാധിതയും. കുഞ്ഞുപ്രായത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അച്ഛന്റെനെയും അമ്മയെയും നഷ്ടപ്പെട്ടു. അച്ഛന്റെത് മുങ്ങിമരണമായിരുന്നു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്ത് അംഗം ഷൈബി സിജി ആദ്യമായി മിന്നുവിനെ കണ്ടപ്പോള്‍, ആ പതിമൂന്നുകാരി പുഞ്ചിരിക്കാന്‍ പോലും മറന്നു പോയിരുന്നു. അത്രയ്ക്കും കടുത്ത ദുരിതമായിരുന്നു ആ കുഞ്ഞുപ്രായത്തിനിടയില്‍ അവള്‍ അനുഭവിച്ചു തീര്‍ത്തത്. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഭിന്നശേഷിക്കാരിയായ ഈ കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി. സാധാരണ കുട്ടികളെപ്പോലെ മിന്നുവിനു നടക്കാന്‍…

Read More

വിദേശപഠനം: ഏജന്റുമാര്‍ വില്‍ക്കുന്നത് വ്യാജ സ്വപ്‌നങ്ങള്‍!

Thamasoma News Deskഈയടുത്ത കാലത്തായി വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും യു എസ്, യു കെ, കാനഡ, ജര്‍മ്മനി, ഓസ്‌ട്രേലിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വന്‍ ഒഴുക്കാണ്. മെച്ചപ്പെട്ട ജീവിതവും സുഖസൗകര്യങ്ങളും മികച്ച പഠനാനുഭവങ്ങളും സ്വപ്‌നം കണ്ട് ഈ രാജ്യങ്ങളിലേക്ക് എത്തിപ്പെടാന്‍ കാത്തു നില്‍ക്കുന്നവരും അനവധിയാണ്. ഭീമമായ തുക കടമെടുത്തും വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുകയാണ് വിദ്യാര്‍ത്ഥികള്‍. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നും മികച്ച ശമ്പളവും ഒപ്പം പഠനവുമെന്ന മോഹന വാഗ്ദാനത്തില്‍പ്പെട്ട് വിദേശരാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ജീവിതത്തിന്റെ…

Read More

എവിടെപ്പോയി പോലീസിന്റെ വിവേചന ബുദ്ധി?

Jess Varkey Thuruthelഒരു ക്രൈം ഉണ്ടായ ശേഷം അന്വേഷണം നടത്തി പ്രതികളെ പിടിക്കുക എന്നതല്ല പോലീസിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ഒരു ക്രൈം ഉണ്ടാകുന്നതിനു മുന്‍പേ, അതു തടയുക എന്നതാണ് അവരുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ക്രൈം ഡിറ്റാച്ച്‌മെന്റ് എന്ന് പോലീസ് അറിയപ്പെടാന്‍ കാരണവും അതുതന്നെ. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നവരാകണം അവര്‍. മുംബൈ പോലീസ് കഴിഞ്ഞാല്‍, വിവേചന ബുദ്ധിയില്‍ ലോകത്തെ വെല്ലുന്ന പോലീസ് സേനയാണ് കേരളത്തിന് ഉണ്ടായിരുന്നത്. എന്നാണോ പോലീസില്‍ രാഷ്ട്രീയം കലര്‍ന്നത്, അന്നവസാനിച്ചു പോലീസിന്റെ…

Read More

വിവാഹം: പെണ്ണിന്റെ ഈ പിന്‍മാറ്റം ശുഭസൂചന

Jess Varkey Thuruthel പുരുഷന്‍ സ്ത്രീയുടെ ശിരസാണെന്നും അടങ്ങിയൊതുങ്ങി കുടുംബവും കുട്ടികളെയും നോക്കി ജീവിക്കുകയാണ് പെണ്ണിന് ദൈവം കല്‍പ്പിച്ചിരിക്കുന്ന നിയോഗമെന്നും ഇവിടെ മതങ്ങളും മതവിശ്വാസികളും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പെണ്ണിനെ മറ്റൊരു വീട്ടില്‍ ജീവിക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളാണ് ഇക്കാലമത്രയും നല്‍കിയിരുന്നത്. പുരുഷന്റെ ലൈംഗിക അടിമ മാത്രമായിരുന്നില്ല, ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരി കൂടിയായിരുന്നു. അവന്റെ കലിപ്പു തീര്‍ക്കാനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. വിവാഹം കഴിച്ചതിനു ശേഷം സ്വാതന്ത്ര്യമെന്ന വാക്കു പോലും അവള്‍ക്ക് അന്യമായിരുന്നു. അവളുടെ ഇഷ്ടം എന്ന ഒന്നില്ലാത്ത, സ്വന്തമായി വീടില്ലാത്ത,…

Read More

സ്വയംഭോഗം പോലും ചെയ്യാതെ വെറുപ്പുവിതച്ചു ചത്തുതുലയുന്ന മതഭ്രാന്ത മനുഷ്യര്‍

(മൈത്രേയനുമായി തമസോമ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം) പ്രപഞ്ചത്തില്‍ ജീവന്റെ ആദ്യകണിക പ്രത്യക്ഷപ്പെട്ട കാലം മുതല്‍ പുതിയ പുതിയ ജീവകണങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും വ്യത്യസ്ഥമായവ വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്ന നിരന്തര പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. ഏകദേശം 13.8 ബില്ല്യണ്‍ (1380 കോടി) വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ പ്രപഞ്ചം രൂപപ്പെടുന്നത്. സൂര്യനും ഭൂമിയും ഉണ്ടായിട്ട് 450 കോടി വര്‍ഷവുമായി. അതില്‍ ജീവനാരംഭിച്ചത് 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഏകദേശം 200 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണും പെണ്ണും…

Read More

കേരളത്തില്‍ ഭാര്യമാരുടെ അവസ്ഥ ലൈംഗിക തൊഴിലാളികളെക്കാള്‍ താഴെ: മൈത്രേയന്‍

(ഭാഗം-1) മൈത്രേയനുമായുള്ള അഭിമുഖം ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ തീരുമാനിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തോടു ചോദിക്കേണ്ട ഒരു ചോദ്യം പോലും തയ്യാറാക്കാന്‍ എനിക്കു സാധിച്ചിരുന്നില്ല. മനസ് ശൂന്യമായിരുന്നു. അദ്ദേഹം ഇടപെട്ടിട്ടുളള നൂറുനൂറായിരം സാമൂഹിക വിഷയങ്ങളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എന്നെന്നും അനുകൂലിച്ചിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം എന്തു ചോദ്യമാണ് അദ്ദേഹത്തോടു ചോദിക്കുക എന്നതായിരുന്നു ഈ ദിവസങ്ങളിലെല്ലാം എന്റെ മനസിനെ അലട്ടിയിരുന്നത്. ചോദ്യങ്ങളൊന്നും രൂപപ്പെടാതെ ശൂന്യമായ മനസുമായി, ഒടുവില്‍, തണുത്തൊരു പ്രഭാതത്തില്‍, കൊച്ചിയിലേക്കു യാത്രയായി. യാത്രയിലുടനീളം മനസിലൂടെ കടന്നു പോയത് അദ്ദേഹത്തോടു ചോദിക്കാന്‍ എന്റെ മനസില്‍…

Read More