Thamasoma News
ഭക്ഷണ ശാലകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിനം പ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ, ആ ഭക്ഷണശാലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയും മോശപ്പെട്ട ആഹാരസാധനങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഒരു ഹോട്ടല്‍ അടപ്പച്ചാല്‍, മറ്റൊരു പേരില്‍ അതേ ആളുകള്‍ തന്നെ മറ്റൊരു ഹോട്ടല്‍ ആരംഭിക്കും. അമിത വില ഈടാക്കിയും മോശപ്പെട്ടതും കേടുവന്നതുമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കി അമിത ലാഭം കൊയ്യുകയും ചെയ്യും. ഇവിടെ നശിച്ചു പോകുന്നത് പണം മുടക്കി ആഹാരം വാങ്ങിക്കഴിക്കുന്നവരുടെ ആരോഗ്യമാണ്.
മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സുശീല ബേക്കറി ഉടമയായ കെ എന്‍ ഭാസ്‌കരന് 50,000 രൂപയുടെ പിഴ ചുമത്തിയിരിക്കുകയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. ഈ വിജയം നേടാന്‍ കഴിഞ്ഞത്, കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്ന് ആയവന സ്വദേശി സന്തോഷ് മാത്യുവും കുടുംബവുമെടുത്ത ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
2019 ജനുവരി 26ന് സുശീല ബേക്കറിയില്‍ നിന്ന് പഫ്സ് ഉള്‍പ്പെടെയുള്ള ബേക്കറി സാധനങ്ങള്‍ സന്തോഷും കുടുംബവും വാങ്ങിയിരുന്നു. സാധനങ്ങള്‍ കഴിച്ച് അല്‍പസമയത്തിനകം ഇവര്‍ക്ക് വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് സന്തോഷും ഭാര്യ സുജ, മകന്‍ നാഥന്‍, മകള്‍ നിധി എന്നിവര്‍ എംസിഎസ് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ഇവരുടെ അവസ്ഥയെക്കുറിച്ച് ബേക്കറി ഉടമയെ അറിയിച്ചെങ്കിലും മാപ്പ് പറയാതെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ബേക്കറി ഉടമ നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. സുരക്ഷാ നിയമലംഘനങ്ങള്‍ക്ക് 3000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരം തേടി ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു ഇവര്‍. സുരക്ഷിതമല്ലാത്ത ഭക്ഷണവും സേവനത്തിലെ പോരായ്മയും തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നഷ്ടപരിഹാരമായി 50,000 രൂപ ഇവര്‍ ആവശ്യപ്പെട്ടു.
ബേക്കറി ഉല്‍പന്നങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന വാദം തെറ്റാണെന്നും പരാതിയിലെ ആരോപണങ്ങള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും ബേക്കറി ഉടമയും വാദിച്ചു. ആരാഹ സാധനങ്ങള്‍ കഴിക്കേണ്ട സമയത്തിനു ശേഷമാണ് അവ കഴിച്ചതെന്നും അതിനാല്‍, സന്തോഷും കുടുംബവും പറയുന്നതു കള്ളമാണെന്നുമായിരുന്നു ബേക്കറി ഉടമയുടെ വാദം.
ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്നുവെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനുവും അംഗങ്ങളായ വി രാമചന്ദ്രനും ശ്രീവിദ്യ ടി എന്‍ നിരീക്ഷിച്ചു.
കേസില്‍ നിന്നും രക്ഷപ്പെടാനായി സുശീല ബേക്കറി ഉടമ നടത്തിയ പരിശ്രമങ്ങളെയെല്ലാം നേരിടാനായത് സന്തോഷിന്റെയും കുടുംബത്തിന്റെയും കഠിന പ്രയത്നം മൂലമാണ്. നിലവിലുള്ള നിയമസംവിധാനങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും വിവരാവകാശ നിയമത്തിന്റെയും പരിധിയില്ലാത്ത സാധ്യതകള്‍ കണ്ടെത്തുന്ന ഇവരെപ്പോലുള്ള വ്യക്തികളെ കമ്മീഷന്‍ അഭിനന്ദിച്ചു. അവശ്യ രേഖകള്‍ നേടാനും കമ്മീഷനെ സമീപിക്കാനും നിയമപോരാട്ടത്തില്‍ അന്തിമവിധി വരുന്നത് വരെ അവര്‍ തങ്ങളുടെ അറിവ് ഉപയോഗപ്പെടുത്താനും ഇവര്‍ക്കു കഴിഞ്ഞു.
വ്യാപാരികള്‍ നടത്തുന്ന അന്യായവും നീതി രഹിതവുമായ നടപടികളെ നേരിടാന്‍ സന്തോഷിനെപ്പോലുള്ള ഉപഭോക്താക്കള്‍ ഉണ്ടായേ തീരൂ. പണം കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മാത്രമല്ല, അവ നമ്മുടെ ആരോഗ്യം തകര്‍ക്കുന്നതുമാകരുത്. സന്തോഷും കുടുംബവും നടത്തിയ പോരാട്ടം സമൂഹത്തിലെ എല്ലാവര്‍ക്കും മാതൃകയാണ്.
………………………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :