നിര്‍ബന്ധിച്ചു വിളിപ്പിക്കേണ്ടതല്ല ഭാരത് മാതാ കി ജയ്

Thamasoma News Desk

ഇന്ത്യ എന്ന പേരുമാറ്റി ഭാരതമെന്നാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, പറ്റുന്നത്ര ഇടങ്ങളിലെല്ലാം ഭാരതമെന്ന പേര് അരക്കിട്ടുറപ്പിക്കാനും അവരുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവരിേേലക്ക് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന അത്യന്തം അരോചകമായ കാഴ്ചയ്ക്കാണ് നമ്മുടെ രാജ്യമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റി, ബഹുസ്വരതയെ ഉന്മൂലനാശം ചെയ്യാനുള്ള ശ്രമങ്ങള്‍ അതിശക്തമായ രീതിയില്‍ നടന്നു വരുന്നു. അവര്‍ പറയുന്ന ദൈവം, അവര്‍ പറയുന്ന ആചാരം, അവര്‍ പറയുന്ന വിശ്വാസം, അവര്‍ പറയുന്ന ആരാധനാലയം, അവര്‍ പറയുന്ന പേര്, അവര്‍ പറയുന്ന ആഹാരം, അവര്‍ പറയുന്ന വസ്ത്രം… എല്ലാം അവര്‍ തീരുമാനിക്കും, മറ്റുള്ളവര്‍ അനുസരിച്ചു കൊള്ളണം.

കോഴിക്കോട്, എവേക്ക് യൂത്ത് ഫോര്‍ നേഷന്‍ എന്ന പരിപാടിയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയും ഇത്തരത്തില്‍ അവരുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. പ്രസംഗത്തിന്റെ അവസാനം ‘ഭാരത് മാതാ കി ജയ്’ എന്നത് ഏറ്റു വിളിച്ചില്ല എന്നതാണ് കേന്ദ്രമന്ത്രിയെ വിറളി പിടിപ്പിച്ചത്. രോക്ഷാകുലയായ മന്ത്രി വേദിയിലിരുന്നവരെ മുഴുവന്‍ ‘ഭാരത് മാതാ കി ജയ്’ എന്ന് ഉച്ചത്തില്‍ ഏറ്റുവിളിപ്പിച്ചതിനു ശേഷം മാത്രമേ അടങ്ങിയുള്ളു.

രാജ്യ സ്‌നേഹം, ദേശ സ്‌നേഹം എന്നതൊന്നും ബി ജെ പിയുടേയും സംഘപരിവാറിന്റെയും മാത്രം കുത്തകയല്ല. കേരളത്തിലുള്ള മനുഷ്യരെ ഇവര്‍ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതുമില്ല. ദേശത്തോടുള്ള കൂറും വിശ്വസ്ഥതയും എങ്ങനെയാണ് പാലിക്കേണ്ടത് എന്നറിയാവുന്നവരും അതു പാലിക്കുന്നവരും തന്നെയാണ് മലയാളികള്‍. സംഘികള്‍ മുന്നോട്ടു വയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഏറ്റെടുക്കാന്‍ മനസില്ലാത്തവര്‍.


ഇന്ത്യ എന്ന ഭാരതത്തെ മാതാവായി കാണുകയും ഇന്ത്യന്‍ ഭരണഘടനയെ വേദഗ്രന്ഥമായി അംഗീകരിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് കേരളീയര്‍. അതുകൊണ്ടു തന്നെയാണ് സംഘപരിവാറും ബി ജെ പിയും മുന്നോട്ടു വയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇവിടെ ഇടം കണ്ടെത്താന്‍ കഴിയാത്തതും. ഭാരതത്തെ മാതാവായി തന്നെ കരുതുന്നവരാണ് കേരളീയര്‍. ചിന്താശേഷിയുള്ള, അറിവും വിദ്യാഭ്യാസവുമുള്ള ഒരു ജനതയ്ക്കു മുന്നില്‍ വന്ന് ‘ഭാരത് മാതാ കി ജയ്’ വിളിച്ചില്ലെങ്കില്‍ ഈ നാടുവിട്ടു പൊയ്‌ക്കൊള്ളണമെന്ന് ആജ്ഞാപിക്കുന്നത് ഏതു കേന്ദ്രമന്ത്രി ആയാലും അനുസരിക്കാന്‍ മനസില്ല, അത്ര തന്നെ.

ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പരിശ്രമിക്കുന്നവര്‍ പറയുന്നു, ഇതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്ന്. ഇങ്ങനെ പെരുമാറാത്തവര്‍ ഈ നാടിനെ സ്‌നേഹിക്കാത്തവരാണെന്നുമവര്‍ വരുത്തിത്തീര്‍ക്കുന്നു. ഭാരതത്തോടും അതിന്റെ ബഹുസ്വരതയോടും അത്യന്തം അഭിമാനവും ആദരവും ഉള്ളതുകൊണ്ടുതന്നെയാണ് കേരളീയര്‍ ഈ മണ്ണില്‍ മതവൈരത്തിന് ഇടം നല്‍കാത്തത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ലാത്തത്. മതങ്ങളുടെ പേരില്‍ ജനങ്ങള്‍ തമ്മില്‍ തല്ലാത്തത്. പരസ്പരം വെറുക്കാത്തത്. ഇതു മനസിലാക്കാന്‍ ശേഷിയില്ലാത്തത് ഏതു കേന്ദ്രമന്ത്രി ആയാലും കേരളത്തിന്റെ മണ്ണില്‍ അതു വിളയില്ല, അത്ര തന്നെ.

………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


………………………………………………………………………………………



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *